ഉമ്മൻചാണ്ടിയെ എയർ ലിഫ്റ്റ് ചെയ്യുമോ? വാസ്തവമിതാണ്; മലയാളി വാർത്ത അന്വേഷണം
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ ചികിൽസ സംബന്ധിച്ചും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ഏറെ അഭ്യൂഹങ്ങൾ നില നിൽക്കുകയാണ്. ഉമ്മൻചാണ്ടിയെ നാളെ എയർ ലിഫ്റ്റ് ചെയ്യുമോ എന്താണ് നിംസിൽ സംഭവിക്കുന്നത്. വാസ്തവമിതാണ് മലയാളി വാർത്ത അന്വേഷിക്കുകയാണ്
അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ചും നിലവിലെ ചികിൽസ സംബന്ധിച്ചും അദ്ദേഹത്തിന്റെ ഭാര്യയോടും മക്കളായ ചാണ്ടി ഉമ്മനോടും അച്ചു ഉമ്മനോടും മലയാളി വാർത്ത സംസാരിച്ചു. അദ്ദേഹത്തിന്റെ ചികിൽസ സംബന്ധിച്ചും ആരോഗ്യം സംബന്ധിച്ചും ഇവരെല്ലാം ഒറ്റക്കെട്ടാണ്. അദ്ദേഹത്തിന് ചികിൽസ ലഭിക്കുന്നില്ല മരുന്നുകൾ ലഭിക്കുന്നില്ല എന്നൊക്കെ വാർത്ത വന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. അദ്ദേഹത്തെ കാണാൻ കൂടുതൽ പേർ വന്നു അതിനെത്തുടർന്ന് അദ്ദേഹത്തിന് അണുബാധ ഉണ്ടായി. തുടർന്ന് എല്ലാവരും അദ്ദേഹത്തിന്റെ കുടുംബത്തെ വേട്ടയാടുകയാണ്.
അദ്ദേഹത്തെ കാണാൻ വന്ന നിരവധി നേതാക്കൾ പറഞ്ഞതെല്ലാം ഒന്ന് തന്നെയാണ് അദ്ദേഹത്തിന് ചികിൽസ നിഷേധിച്ചിട്ടില്ല. കെ സി വേണുഗോപാൽ വി മുരളീധരൻ വി ഡി സതീശൻ, ബെന്നിബെഹാനാൻ ഇവരോടെല്ലാം മലയാളി വാർത്ത ബന്ധപ്പെട്ടു.
അദ്ദേഹത്തെ ചികിൽസ നടത്തുന്ന ഡോക്ടറോടും ഞങ്ങൾ ബന്ധപ്പെട്ടു. നിമോണിയ പൂർണമായും ഭേദമായാലുടൻ അദ്ദേഹത്തെ ബംഗ്ളുരുവിലേക്ക് കൊണ്ട് പോകും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളി വാർത്ത നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇതാണ്. അദ്ദേഹം വളരെ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് മലയാളി വാർത്തയും പ്രാർത്ഥിക്കുന്നു
ബിനു പളളിമൺ
https://www.facebook.com/Malayalivartha