ബംഗ്ളുരുവിലേക്ക് പോകാൻ തയ്യാറായി ഉമ്മൻചാണ്ടി; എയർ ലിഫ്റ്റ് ചെയ്യില്ല; സ്പെഷ്യൽ വിമാനം എത്തി കൂടെ പോകുന്നതാരെന്നറിയേണ്ടേ?
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ ചികിൽസ സംബന്ധിച്ചും ആരോഗ്യ സ്ഥിതി സംബന്ധിച്ചും ഏറെ അഭ്യൂഹങ്ങൾ നില നിൽക്കെ അദ്ദേഹം വിദഗ്ധ ചികിൽസയ്ക്കായി അല്പസമയത്തിനകം ബംഗ്ളുരുവിലേക്ക്. അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്യില്ല. കെ പി സി സി ബുക്ക് ചെയ്ത സ്പെഷ്യൽ വിമാനത്തിൽ കുടുംബാംഗങ്ങളോടൊപ്പം അദ്ദേഹം യാത്ര തിരിക്കും. ഭാര്യയും മക്കളൊടും ഒപ്പം സ്പെഷ്യൽ വിമാനത്തിൽ യാത്ര തിരിക്കാനുളള എല്ലാ സജീകരണങ്ങളും പൂർത്തിയായതായി മകൾ മരിയ ഉമ്മൻ മലയാളി വാർത്തയോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ചികിൽസ സംബന്ധിച്ചും രോഗം സംബന്ധിച്ചും ഏറെ അഭ്യൂഹങ്ങളാണ് നിലനിന്നത്. എന്നാൽ മലയാളി വാർത്ത കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ചിത്രം പ്രേക്ഷകരോട് പങ്ക് വച്ചിരുന്നു. അനാവശ്യ വിവാദങ്ങളാണ് നിലനിന്നിരുന്നതെന്ന് മലയാളി വാർത്ത നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർമാരോടും മലയാളി വാർത്ത ബന്ധപ്പെട്ടു. നിമോണിയ പൂർണമായും ഭേദപ്പെട്ടതായും അദ്ദേഹത്തിന് ആൻറി ബയോട്ടിക്കുകൾ കൊടുത്തതിന്റെ ക്ഷീണം മാത്രമേയുളളുവെന്നും അത് കൊണ്ട് തന്നെ എയർ ലിഫ്റ്റിംഗ് ആവശ്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം വളരെ പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് മലയാളി വാർത്തയും പ്രാർത്ഥിക്കുന്നു
ബിനു പളളിമൺ
https://www.facebook.com/Malayalivartha