പാറമടയുടെ ഭീഷണിയില്‍നിന്ന് തന്റെ കുടുംബത്തെ രക്ഷിച്ചില്ലെങ്കില്‍ രണ്ടുവയസ്സുള്ള മകള്‍ക്ക് ഒപ്പം കോട്ടയം കളക്ടറേറ്റിനുമുന്നില്‍ ആത്മാഹുതി നടത്തുമെന്ന് മുണ്ടക്കയത്തെ യുവതിയായ വീട്ടമ്മ റോസമ്മ സാമുവല്‍
മുണ്ടക്കയം ഇളങ്കാട് വല്ല്യന്തയിലെ പാറമടമൂലം ജീവിതം വഴിമുട്ടിയ 38കാരിയായ പട്ടിക വര്‍ഗവിഭാഗത്തിലുള്ള യുവതിയാണ് പുഞ്ചുകുഞ്ഞുമായി വന്ന് കഴിഞ്ഞദിവസം പഞ്ചായത്താഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.. തനിക്ക് നീതികിട്ടുംവരെ പോരാടാനാണ് യുവതിയുടെ തീരുമാനം..തന്റെ ജീവനുഭീഷണിയുണ്ട് പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടെ എന്നും റോസമ്മ ചോദിക്കുന്നു...
ഒരാള്‍ മരണത്തിലേക്ക് പോകാന്‍ തീരുമാനിക്കണമെങ്കില്‍ അത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റോസമ്മ പറയുന്നു...
രണ്ടര വയസുള്ള മകള്‍ ദിയയുമായി കൂട്ടിക്കല്‍ പഞ്ചായത്താഫീസിനു മുന്നിലാലാണ് റോസമ്മ സാമുല്‍ മണ്ണെണ്ണ ഒഴിച്ച തീകൊളുത്താന്‍ ശ്രമിച്ചത്...വല്ല്യന്തയിലെ പാറമടയ്ക്കു സമീപം യുവതിക്കു വീടും ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലവുമുണ്ട്. രോഗിയായ അമ്മയും കുഞ്ഞുമായി ഇവിടെ കഴിയുന്നതിനിടെ പാറമടയില്‍ നിന്നുള്ള പൊടിയും ശബ്ദവും മൂലം ഏറെ ബുദ്ധിമുട്ടിലാണ്.
ജീവിതം ദുസഹമായതോടെ ഇവര്‍ ഏന്തയാര്‍, തേന്‍പുഴ മേഖലകളില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. പാറമടയ്ക്കു സമീപമുള്ള സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല...ഗതികെട്ട് പാറമട ഉടമയോടും ഇവര്‍ കരഞ്ഞുപറഞ്ഞു....നിങ്ങള്‍ ഈ സ്ഥലം എടുത്ത് മതിയായ വില തന്നോളൂ ..ഞങ്ങള് പോയേക്കാം അവര്‍ കേള്‍ക്കുന്നില്ല..കാരണം ഇവര്‍ വെറുകയ്യോടെ വീടുവിട്ട് പോകട്ടെ എന്നാണ് ഇവരുടെ കുരുട്ടുബുദ്ധി.
ജീവനുഭീഷണിയായ പാറമടയുടെ. പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടു ഇവര്‍ ഗോത്രവര്‍ഗ കമ്മിഷനും പഞ്ചായത്ത് അധികൃതര്‍ക്കും മുന്നില്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പാറമട മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചതെന്നു ഇവര്‍ കറ്റപ്പെടുത്തി. കോവിഡ് സമയത്തു താത്കാലികമായി പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും കോടതി ഉത്തരവുമായി വന്നു വീണ്ടും പാറമടയുടെ പ്രവര്‍ത്തനം സജീവമായി. കഴിഞ്ഞ ഉച്ചയ്ക്കു രണ്ടുമണിയോടെ പിഞ്ചുകുഞ്ഞും പ്ലാസ്റ്റിക് ജാറില്‍ മണ്ണെണ്ണയുമായി എത്തിയ റോസമ്മ പഞ്ചായത്തു ജനപ്രതിനിധികളോട് വീണ്ടും പരാതി പറഞ്ഞു.... അവര്‍ ഇവര്‍ക്ക് ചെവി കൊടുത്തതേയില്ല.പിന്നാട് മനംനൊന്ത് പഞ്ചായത്തിന്റെ തിണ്ണയില്‍ വച്ചു തന്റെയും കുഞ്ഞിന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമുരളീധരനും സഹഅംഗങ്ങളും നോക്കി നില്‍ക്കവെയാണ് ആത്മഹത്യശ്രമം നടത്തിയത്.അംഗങ്ങളില്‍ കെ.എസ്. മോഹനന്‍, ആന്‍സി അഗസ്റ്റിന്‍ എന്നിവര്‍ മുന്നോട്ടു വരികയും മണ്ണെണ്ണ ജാറ് ബലംപ്രയോഗിച്ചു പിടച്ചു മാറ്റുകയും ചെയ്തു. ഇതിനിടയില്‍ ഇവര്‍ കൈവശമുണ്ടായിരുന്ന സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു തീകൊളുത്താനും ശ്രമം നടത്തി. പഞ്ചായത്തംഗം കെ.എസ്. മോഹനന്‍ ലൈറ്റര്‍ വാങ്ങി ദൂരേക്ക് എറിഞ്ഞു. ആന്‍സി അഗസ്റ്റിന്‍ റോസമ്മയുടെ കൈയില്‍നിന്നു മണ്ണെണ്ണയില്‍ കുളിച്ചു നിന്ന കുട്ടിയെ ബലംപ്രയോഗിച്ചു പിടിച്ചുവാങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഓടികൂടിയ സമീപവാസികള്‍ ബക്കറ്റില്‍വെളളം കൊണ്ടുവന്നു ഇരുവരുടെയും ശരീരത്തില്‍ ഒഴിച്ചാണു രക്ഷപ്പെടുത്തിയത്.
റോഡില്‍ കുഴഞ്ഞുവീണ റോസമ്മയെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി ഇവരെ രാത്രി ഏഴു മണിയോടെ വീട്ടിലേക്കയച്ചു. ഇവരെ രക്ഷിക്കാന്‍ എന്താണ് പഞ്ചായത്ത് പ്രസിഡണ്ടിന് കഴിയാത്തത്...പാറമടമാഫിയകളെയാണോ നിങ്ങള്ര്‍ക്ക് താല്പര്യം ഇവരുടെ വീടും ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും പാറമടക്കര്‍ ഏറ്റെടുക്കാന്‍ പറയുക...അതിന്‍്രെ പണം കൊടുത്താല്‍ ഈ യുവതിയും രണ്ടുവയസ്സുള്ള മകളും പ്രായമായ അമ്മയും എവിടെ എങ്കിലും പോയി ജീവിച്ചു കൊള്ളും..പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈ ജനകീയ വിഷയത്തില്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ കൂടി ശ്രദ്ധിക്കണം..കാരണം ജീവിക്കാന്‍ കഴിയാതെ അമ്മയും മകളും ജീവനൊടുക്കിയാല്‍ പൂഞ്ഞാര്‍ മണ്ഢലത്തിനു മാത്രമല്ല കേരളത്തിനും അപമാനമാണ് ...
https://www.facebook.com/Malayalivartha