വനവാസികള്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോളൂ എന്നാണ് കേരളത്തിന്റെ അപ്രഖ്യാപിത തിട്ടൂരം .... നാട്ടിലേക്കിറങ്ങിയാല്‍ എന്തെങ്കിലും കുറ്റം ആരോപിച്ച് പരിഷ്‌കൃത സമൂഹം അവരെ തല്ലിക്കൊല്ലുമെന്ന് ഉറപ്പ്.....
വനവാസികള്‍ കാട്ടില്‍ത്തന്നെ കഴിഞ്ഞോളൂ എന്നാണ് കേരളത്തിന്റെ അപ്രഖ്യാപിത തിട്ടൂരം .... നാട്ടിലേക്കിറങ്ങിയാല്‍ എന്തെങ്കിലും കുറ്റം ആരോപിച്ച് പരിഷ്‌കൃത സമൂഹം അവരെ തല്ലിക്കൊല്ലുമെന്ന് ഉറപ്പ്..... അട്ടപ്പാടിയില്‍ മധു എന്ന ചെറുപ്പക്കാരന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി മരിച്ചത് കേരളം മുഴുവന്‍ ചര്‍ച്ചചെയ്തിട്ട് എന്‍്തായി ഒരുചുക്കും സംഭവിച്ചില്ല....ആ കേസ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു..കൂറുമാറ്റം അടക്കമുള്ള നാടകങ്ങള്‍ അണിയറയില്‍ തക!!ര്‍ത്ത് ആടുന്നുമുണ്ട്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ നില്ക്കുന്ന മധുവിന്റെ ദയനീയചിത്രം ഇന്നും നമ്മുടെ മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
ഇപ്പോള്‍ ഇതാ നാടിന്റെ കാട്ടുനീതിയാല്‍ മറ്റൊരു ആദിവാസി യുവാവിന് കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്ത് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് വയനാട് സ്വദേശിയായ ആദിവാസി ഗൃഹനാഥന്‍ വിശ്വനാഥന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്. ജീവിതപങ്കാളിയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ വന്നതായിരുന്നു വിശ്വനാഥന്‍. ആശുപത്രി മുറ്റത്തായിരുന്നു ഈ മനുഷ്യന്റെ അന്തിയുറക്കം.... ഇതിനിടയില്‍ ആരുടെയോ മൊബൈലും പണവും നഷ്ടപ്പെട്ടെന്ന പേരുംപറഞ്ഞ് വിശ്വനാഥനെ ആള്‍ക്കൂട്ടവും സെക്യൂരിറ്റിക്കാരും വളഞ്ഞുവച്ച് മ!!!!ര്‍ദ്ദിക്കുകയായിരുന്നു....താനല്ല കള്ളനെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഇടിയന്മാ!ര്‍ കേട്ടില്ല... . വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍.....കുഞ്ഞിനെ നോക്കാന്‍ ഒരു പതിനഞ്ചുവര്‍ഷം കൂടി ആയുസ് നല്കണേ എന്നാണ് കുഞ്ഞിനെ ആദ്യമായി കണ്ടതിനുശേഷം വിശ്വനാഥന്‍ പറഞ്ഞതെന്നും അങ്ങനെ പറഞ്ഞ വിശ്വനാഥന്‍ ആത്മഹത്യ ചെയ്യാന്‍ സാദ്ധ്യതയില്ലെന്നുമാണ് സഹോദരന്‍ പറയുന്നത്.തന്റെ ഭര്‍ത്താവിനെ കൊന്നതാണെന്നാണ് വിശ്വനാഥന്റെ ഭാര്യ ബിന്ദുവും കരഞ്ഞുകൊണ്ട് പറയുന്നു..കേരളത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കുറ്റം പറയുന്ന പിണറായി സര്‍ക്കാര്‍ .ഇതൊക്കെ അന്‌ഴഷിക്കണ്ടേ.... ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് ആദിവാസികളെന്ന് ചിലരെങ്കിലും ധരിക്കുന്നതുകൊണ്ടാവും ഇവര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. ആ ധാരണ മാറ്റുന്ന രീതിയിലുള്ള ശക്തമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്....ആദിവാസി ദുരഹസാഹചര്യത്തില്‍ മരിച്ചതിനെപ്പറ്റി എസ് എസി എശ് ടി കമ്മീഷന്‍
കോഴിക്കോട് കമ്മീഷണറോട് റിപ്പോ!ര്‍ട്ട് തേടിയെന്നതാണ് ഇക്കര്യത്തിലുള്ള പുതിയനീക്കം....ബന്ധുക്കളുടെ ഒപ്പ് വാങ്ങാതെയാണു വിശ്വനാഥന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് സഹോദരന്‍ രാഘവന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്... വിശ്വനാഥന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.... പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കല്‍പറ്റ എംഎല്‍എ ടി.സിദ്ദിഖ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിയും നല്‍കി.
പരാതി നല്കിയ ഉടന്‍ കേസന്വേഷിക്കാന്‍ തയ്യാറാകുന്നതിന് പകരം പരാതിക്കാരെ നിരുത്സാഹപ്പെടുത്താനും വിരട്ടാനുമാണ് പോലീസ് ശരമിച്ചത്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണ് ആദിവാസികളെന്ന് ചിലരെങ്കിലും ധരിക്കുന്നതുകൊണ്ടാവും ഇവര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. ആ ധാരണ മാറ്റുന്ന രീതിയിലുള്ള ശക്തമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്. യു.പിയിലും ബീഹാറിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന നേതാക്കളെ ഒന്നും ഇപ്പോള്‍ കാണാനേയില്ല.ആള്‍ക്കൂട്ടത്തിന് മനുഷ്യരെ വിചാരണ ചെയ്യാനും കൊല്ലാനുമൊന്നും അധികാരമോ അവകാശമോയില്ല.. അങ്ങനെ ചെയ്യുന്നവരെ കൊലപാതകികളായി കണക്കാക്കി കടുത്ത ശിക്ഷ കോടതി വഴി നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം.. അല്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ആവ!ര്‍ത്തിക്കും...
https://www.facebook.com/Malayalivartha