ഒരുകാലത്ത് വി.എസ് അച്യുതാന്ദന്റെ സ്വന്തം തട്ടകമായിരുന്ന കുട്ടനാട്ടിലെ സിപിഎം, ഇപ്പോൾ തെരുവിൽ തമ്മിലടിച്ച് തകരുകയാണ് ....
രാമങ്കരിയിലാണ് പ്രാദേശിക നേതാക്കളെ കഴിഞ്ഞദിവസം ഒരുവിഭാഗം സംഘംചേർന്ന് ആക്രമിച്ചത്. ഔദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ലോക്കൽ കമ്മറ്റി അംഗം ശരവണൻ,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമകൃഷ്ണൻ അടക്കം ആറുപേർക്കാണ് തലയ്ക്കും ദേഹത്തുമെല്ലാം വെട്ടും അടിയുമെല്ലാം ഏറ്റത്... കല്യാണവീട്ടിൽ രാത്രിഉണ്ടായ തർക്കത്തിൽ 12പേർ അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അങ്ങ് പെരുമാറി...അതേ രാത്രിയിൽ തിരിച്ചടിയും നടന്നെങ്കിലും ഒരാൾക്കാൾക്കാണ് പരിക്കേറ്റത്..മാമ്പുഴക്കരി,വേഴപ്ര,രാമങ്കരി എന്നീപ്രദേശങ്ങളിലലായിരുന്നു ചേരിതിരിഞ്ഞുള്ള കയ്യാങ്കളി..
ആലപ്പുഴയിലെ തമ്മിലടി അന്വേഷിക്കൻ ടിപി രാമകൃഷ്ണൻ,പികെ ബിജു എന്നിവർ ഉൾപ്പെട്ട കമ്മീഷനെ സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയെങ്കിലും അതിനിടെയാണ് തെരുവിലെ ഈ കയ്യാങ്കളി ഉടലെടുത്തത്.കുട്ടനാട്, തകഴി മേഖലയിൽനിന്ന് മാത്രം 1000 ഓളം മെമ്പർമാരാണ് പാർട്ടി വിട്ടുപോയത്..ആലപ്പുഴ മുനിസിപ്പൽ കൗൺസിലിലെ സിപിഎം കൗൺസിലർ എ ഷാനവാസിനെ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കണ്ടെത്തിയ കേസിനെ തുടർന്നാണ് ആലപ്പുഴയിലെ സിപിമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാവുകയായിരുന്നു.....ഷാനവാസിനെ കുടുക്കിയതിന് പിന്നിൽ നിന്നുവെന്ന് കരുതുന്ന മറ്റൊരു സിപിഎം കൗൺസിലർ എപി സോണയെ മറുപക്ഷം പീഡനക്കേസിലാണ് പൂട്ടിയത്. ഇദ്ദേഹത്തിന്റെ ഫോണിൽ നിന്ന് നഗ്നവീഡിയോകളും പുറത്തെടുത്ത് ഗ്രൂപ്പിസത്തെ മസാലചർച്ചകൾക്കും വിധേയമാക്കി..സോണയെ പുറത്താക്കിയ സിപിഎം ഷാനവാസിനെതിരെ ചെറുവിരൽപോലും അനക്കിയില്ല..ഇതോടെ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ നാസറും തമ്മിലുള്ള ചേരിതിരിവും രൂക്ഷമായി..ഇപ്പോഴിതാ തെരുവിൽ തമ്മിലടി...തല്ലുകൊണ്ടവർക്കെതിരെയും വധശ്രമത്തിന് കേസെടുത്തുവെന്നതാണ് വിരോധാഭാസം...അടി കൊണ്ട ലോക്കൽകമ്മറ്റി അംഗം ശരവണനെതിരെയാണ് ഈ കേസ് എന്നതും ശ്രദ്ധേയം....
ആലപ്പുഴയിൽ ഇപ്പോൾ മന്ത്രി സജി ചെറിയാനും എംപി എ എം ആരിഫും എച്ച് സലാം എംൽഎയുമാണ് ഒരുപക്ഷത്ത്...മറുപക്ഷത്ത് ജില്ലാ സെക്രട്ടറി ആർ സാസറും പിപി ചിത്തരഞ്ജൻ എംഎൽഎയും..നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന് പാടി ഒരു ജനതെയ ആകെ അണിനിരത്തിയ തൊഴിലാളി വർഗ്ഗ പാർട്ടിയിലാണ്ഈ ആഭ്യന്തര വിപ്ലവം....മാറ്റുവിൻചട്ടങ്ങളെ....
https://www.facebook.com/Malayalivartha