കേരളത്തിലെ ചില പ്രദേശങ്ങള്‍ കേന്ദ്രഭരണപ്രദേശമാക്കുമോ?പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി..!മാഹിക്ക് പുറമേ കേരളത്തിലെ ചില പ്രദേശങ്ങള്‍ കൂടി കേന്ദ്രഭരണപ്രദേശമാകുമോ എന്ന് ഇടത്, വലത് മുന്നണികള്‍ക്ക് ആശങ്ക.... ഭരണഘടനയിലെ മൂന്ന്, നാല്, 239-എ വകുപ്പുകള്‍ അനുസരിച്ച് പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്...
സംസ്ഥാനങ്ങളെ ഒന്നോ അതിലേറെയോ കേന്ദ്രഭരണപ്രദേശമാക്കാന്‍ നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വ്യക്തമാക്കി. ജമ്മുകാശ്മീരിലെ മണ്ഡലപുനര്‍നിര്‍ണയ ഹര്‍ജിക്കൊണ്ടുള്ള വിധിയിലാണ് ജസ്റ്റിസ് എസ്.കെ കൗള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മാഹിക്ക് പുറമേ കേരളത്തിലെ ചില പ്രദേശങ്ങള്‍ കൂടി കേന്ദ്രഭരണപ്രദേശമാകുമോ എന്ന് ഇടത്, വലത് മുന്നണികള്‍ക്ക് ആശങ്ക. ഭരണഘടനയിലെ മൂന്ന്, നാല്, 239-എ വകുപ്പുകള്‍ അനുസരിച്ച് പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി ഗവണ്‍മെന്റിന് അതുകൊണ്ട് നിയമനിര്‍മാണം നടത്താന്‍ വലിയ പ്രയാസമുണ്ടാകില്ല.
കേരളത്തില്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ രൂപീകരിക്കുകയാണെങ്കില്‍ എല്‍.ഡി.എഫും യു.ഡി.എഫും കുത്തയാക്കി വച്ചിരിക്കുന്ന പ്രദേശങ്ങളായിരിക്കും എന്‍.ഡി.എ സര്‍ക്കാര്‍ താല്‍പര്യപ്പെടാന്‍ സാധ്യത. കാരണം രാഷ്ട്രീയമായി അവര്‍ക്ക് ഗുണം ചെയ്യുന്നത് അതാണ്. കണ്ണൂര്‍, മലപ്പുറം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പല പ്രദേശങ്ങളും ഇരുമുന്നണികളും കുത്തകയാക്കി വച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ മറ്റ് പാര്‍ട്ടിക്കള്‍ക്ക് പ്രവര്‍ത്തിക്കാനോ, പ്രവര്‍ത്തകര്‍ക്ക് പോലും വോട്ട് ചെയ്യാനോ ഉള്ള സാഹചര്യമുണ്ട്. വോട്ടര്‍പട്ടികയില്‍ പലടിയങ്ങളിലായി പേര് ചേര്‍ത്ത് കള്ളവോട്ടും നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് വിവാദമായിരുന്നു.
ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുക, ഭൂപ്രദേശങ്ങള്‍, അതിര്‍ത്തികള്‍, പേരുകള്‍ എന്നിവയില്‍ മാറ്റംവരുത്തുക ഇക്കാര്യങ്ങള്‍ പാര്‍ലമെന്റിന് ചെയ്യാം. മൂന്നാം അനുച്ഛേദത്തിലെ 'ഐ' വകുപ്പില്‍ സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടുന്നു. അതുകൊണ്ട് പുതിയ സംസ്ഥാനം രൂപീകരിക്കാനോ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനോ ഉള്ള പ്രദേശങ്ങളില്‍ കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും പ്രധാനപ്രതിപക്ഷ കോണ്‍ഗ്രസിനും തിരിച്ചടി കൊടുക്കാന്‍ ഈ വകുപ്പ് വഴി എന്‍.ഡി.എയ്ക്ക് കഴിയും.
അതുകൊണ്ട് അവരുടെ രാഷ്ട്രീയനീക്കം ഏറെ നിര്‍ണായകമാണ്. ഗുജറാത്ത് കലാപക്കേസില്‍ സുപ്രീംകോടതി കുറ്റവുമുക്തനാക്കിയ പ്രധാനമന്ത്രിയെ ബിബിസി ഡോക്യുമെന്ററിയുടെ പേരില്‍ അപമാനിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒരുപോലെയാണ് മത്സരിച്ചത്. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും രാഷ്ട്രീയമായി തിരിച്ചടി നല്‍കാനും ഇതിലൂടെ കഴിഞ്ഞേക്കും.
ശബരിമലയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് അന്ന് ബിജെപി പ്രസിഡന്റ് ആയിരുന്ന അമിത് ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുതിര്‍ന്നാല്‍ അത് തീക്കളിയാവുമെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. 2018 ഒക്ടോബര്‍ 28ന് കണ്ണൂരില്‍ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത വേളയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ മാത്രം കോടതികള്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്രായോഗിക നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കോടതികള്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ ആര്‍ടിക്കിള്‍ പതിനാലാണ് സുപ്രീംകോടതി വിധിയുടെ പേരില്‍ നടപ്പാക്കാന്‍ നോക്കുന്നത്. എന്നാല്‍ 25, 26 ആര്‍ടിക്കിളുകള്‍ ഓരോ പൗരനും മതത്തിലും ആചാരത്തിലും വിശ്വസിക്കാന്‍ അവകാശം നല്‍കുന്നു. ഒരു മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ മറ്റൊരു മൗലികാവകാശം എങ്ങിനെയാണ് നടപ്പാക്കാനാവുക. സ്ത്രീപുരുഷ തുല്യത ക്ഷേത്രാരാധനയിലുടെ മാത്രം പരിഹരിക്കേണ്ട പ്രശ്‌നമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ വികസനമെത്തിക്കാന്‍ സിപിഎം നേതൃത്വംനല്‍കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനും കഴിയില്ല. ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ആദ്യ സര്‍ക്കാരിനെ നെഹ്‌റു ഗവണ്‍മെന്റ് ഇതേ രീതിയില്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞത് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തുറന്ന പുതിയൊരു വാതിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നത് പോലെ വലിയ വിവാദം ഉണ്ടാക്കില്ലിത്.
കേന്ദ്രഭരണ പ്രദേശങ്ങളുണ്ടായാല്‍ ആ മേഖലയിലെ ജന ജീവിതം കൂടുതല്‍ മെച്ചപ്പെടും. കാരണം അവടങ്ങളില്‍ നികുതി കുറവാണ്. ഇന്ധനവിലയും ആവശ്യസാധനങ്ങളുടെ വിലയും മറ്റ് സംസഥാനങ്ങളേക്കാള്‍ കുറവായതിനാല്‍ ജീവിത സാഹചര്യം നന്നാകും. സിനിമാ താരങ്ങളും സമ്പന്നരും പോണ്ടിച്ചേരി രജിസ്‌ട്രേഷനില്‍ ആഢംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതുകൊണ്ടാണ്. കേരള സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റിലൂടെ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപ ജനങ്ങളുടെ കയ്യില്‍ നിന്ന് പിഴിഞ്ഞെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്നോ, രണ്ടോ കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കൂടി ഉണ്ടായാല്‍ അത് ആ മേഖലയിലെ ജനങ്ങള്‍ക്കെങ്കിലും ആശ്വാസമാകും.
https://www.facebook.com/Malayalivartha