Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആർ എസ് എസ് ജമാഅത്തെ ഇസ്ളാമി ചർച്ച വെളിപ്പെടുത്തലുകൾ...  യോഗം RSS ആസ്ഥാനത്ത് കൊണ്ടതോ കേരളത്തിലും കശ്മീരിലെ മാറ്റം അറിഞ്ഞോ?  കാഫ പറയുന്നു

15 FEBRUARY 2023 08:31 PM IST
മലയാളി വാര്‍ത്ത
ആർ എസ് എസുമായി രഹസ്യ ചർച്ച നടത്തിയ കാര്യം സമ്മതിച്ച്  ജമാഅത്തെ ഇസ്ളാമി.  നടന്നത് പ്രാഥമിക ചർച്ചയാണെന്നും ഇനിയും തുടരുമെന്നും ജനറൽ സെക്രട്ടറി ആരിഫലി പറഞ്ഞിരുന്നു.  ചർച്ചയിൽ ജമാ അത്തെ ഇസ്ളാമിക്ക് പുറമെ ജം ഇയ്യത്തുൽ ഉലമയെ ഹിന്ദ് നേതാക്കളും ദയൂബന്ദ് ദാറുൽ ഉലൂമിലെ പണ്ഡിതൻമാരും പങ്കെടുത്തത് വാർത്തയായിരുന്നു. അഖിലേന്ത്യാ നേതൃത്വമാണ് ചർച്ചയിൽ പങ്കെടുക്കാമെന്ന തീരുമാനമെടുത്തത്.   ആർ എസ് എസു മായി ചർച്ച നടത്തുന്ന കാര്യം താഴെ തട്ടിലെ അണികളെ ഉൾപ്പടെ അറിയിച്ചിരുന്നുവെന്നും ആരിഫലി വെളിപ്പെടുത്തി. എന്നാൽ കേരളത്തിൽ ഇത്തരത്തിലുളള ചർച്ചകൾ നടത്താൻ ഇവിടുത്തെ മുസ്ളീം നേതാക്കൾ തയ്യാറാവില്ല എന്ന് ആർ എസ് എസ് നേതാവ് കാഫ സുരേന്ദ്രൻ പറഞ്ഞു.  പലപ്പോഴും അത്തരത്തിലുളള ശ്രമം നടക്കുമ്പോഴെല്ലാം അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.   കശ്മീരിൽ ഇത്തരത്തിലുളള ചർച്ച നടത്തിയതിന്റെ ഫലമായി ജനങ്ങളുടെ വിഭജന മനസ്ഥിതി മാറുകയും ദേശീയ ചിന്തകളിലേക്ക് സമൂഹത്തെ മാറ്റാൻ കഴിഞ്ഞതായും കാഫ പറഞ്ഞു.  ഇവിടെ അത്തരത്തിലുളള ചർച്ചകൾ നടന്നാൽ വെറുപ്പിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാൻ കഴിയില്ല എന്നും ആർ എസ് എസ് ക്രിസ്ത്യൻ ചർ‍ച്ചകൾ നടന്നതിന്റെ ഫലമായി വലിയ മാറ്റം ഉണ്ടായതായും കാഫ സുരേന്ദ്രൻ മലയാളി വാർത്തയോട് പറഞ്ഞു.

അതേ സമയം ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു എന്ന തരത്തിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളും  ബുദ്ധിജീവികളും തമ്മിൽ ചർച്ച നടത്തി എന്നത് ശരിയാണ് എന്ന് ജനറൽ സെക്രട്ടറി ആരിഫലി പറഞ്ഞു.
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ദാറുൽ ഉലൂം ദയൂബന്ത്,അജ്മീർ ദർഗ, എന്നിങ്ങനെയുളള സംഘടനാ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ആർ.എസ്.എസ് മുൻകയ്യെടുത്ത് പ്രമുഖരായ മുൻ ബ്യൂറോക്രാറ്റുകൾ വഴിയാണ് ചർച്ചക്ക് ക്ഷണം ലഭിച്ചത്. ജനുവരി 14 ന് നടന്ന ചർച്ചയെ സംബന്ധിച്ച് നേരത്തെ വാർത്ത വരികയും  തദ്സംബന്ധമായ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
നജീബ് ജംഗ്, സയിദ് ഷർവാനി, ഷാഹിദ് സിദ്ദീഖി, എസ്.വൈ ഖുറൈശി എന്നിവരാണ് ആർ.എസ്.എസ് നിർദേശാനുസാരം ചർച്ചക്ക് മുൻകയ്യെടുത്തതും ഓരോ മുസ്‌ലിം സംഘടനകളുമായി സംസാരിച്ചതും. സംഭാഷണത്തിൻ്റെ സ്വഭാവം ഏതു രൂപത്തിലാകണമെന്ന് സംഘടനകൾ ഈ നാലു പേരുടെ മുന്നിലാണ് വെച്ചതും പിന്നീട് അംഗീകരിക്കപ്പെട്ടതും. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിൻ്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തണം എന്നാണ് മുസ്‌ലിം സംഘടനാ നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം. ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകളും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത് എന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. തുടർന്ന് ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും നിലപാടുകളെ സംബന്ധിച്ചും മുൻകൂട്ടി ഏകോപനമുണ്ടാക്കുകയായിരുന്നു.

വ്യവസ്ഥാപിതവും ഇരു വിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടത്, ഏതെങ്കിലും വിഭാഗം പറയുകയും മറുവിഭാഗം കേൾക്കുകയും ചെയ്യുക എന്ന രീതിയാവരുത്, ചർച്ച ഒരു പൊതു തീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നു പറയണം, പൊതു തീരുമാനത്തിലെത്തിയില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ചർച്ച പ്രവേശിക്കുകയും പൊതുധാരണയിൽ എത്തുന്ന മുറയ്ക്ക് അവ പൊതുസമൂഹത്തെ അറിയിക്കുകയും വേണം എന്നീ ഉപാധികൾ മുന്നോട്ട് വെക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. രണ്ട് കാരണങ്ങൾ കൊണ്ടാണ് ആർ.എസ്.എസുമായി ചർച്ച നടത്താമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ഒന്ന്, ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വോഷ പ്രസംഗം, ആൾകൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. അത് ആർ.എസ്.എസിനോട് തന്നെയാണ് സംസാരിക്കേണ്ടത്.
രണ്ട്, ഇപ്പോൾ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണ്.

 

മുസ്‌ലിംകൾ രണ്ടാംതരം പൗരൻമാരാണെന്ന മോഹൻ ഭവഗതിൻ്റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വോഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.
അടച്ചിട്ട മുറിയിൽ ചർച്ച നടന്നു എന്നതും തെറ്റിദ്ധാരണാജനകമാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട്  ജമാഅത്ത് നേതാക്കൾ മീഡിയകളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചരണങ്ങൾ ദുരുദ്ദേശപരവും അപലപനീയവുമാണ് എന്നാണ് ജമ അത്തെ ഇസ്ളാമി അധികൃതർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (2 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (8 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (9 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (10 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (11 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (11 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (12 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (12 hours ago)

Malayali Vartha Recommends