Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദില്ലിയിലെ സർക്കാർ പ്രതിനിധി കെ വി തോമസിന് ശമ്പളം നൽകാനുള്ള ഫയൽ ധനമന്ത്രി മടക്കി... മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്നാണ് ധനമന്ത്രിയുടെ നീക്കം... കെ വി തോമസിനെ പോലുള്ളവർക്ക് പണം കൊടുക്കാനില്ലെന്ന നിലപാടാണ് ധനമന്ത്രിക്കുള്ളത്... ഫലത്തിൽ മുഖ്യമന്ത്രിക്കെതിരെയാണ് ബാലഗോപാലിൻെറ നീക്കം...

16 FEBRUARY 2023 03:04 PM IST
മലയാളി വാര്‍ത്ത
  ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധന മന്ത്രിയുടെ നിർദ്ദേശാനുസരണം ധനവകുപ്പ്  പിടിച്ചുവച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്. ഫയൽ എത്രയും വേഗം പാസാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശംധന സെക്രട്ടറി  നിരസിച്ചു.ഇക്കാര്യം മന്ത്രിയെ അറിയിക്കാനാണ് ചീഫ് സെക്രട്ടറിക്ക് wന സെക്രട്ടറിയെ അറിയിച്ചത്. എന്നാൽ  ചീഫ്          ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നി‍‍ർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി - സെസ് നി‍ർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ.വി തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന. എന്നാൽ പണം കൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടും ബാലഗോപാൽ പണം അനുവദിക്കാൻ ഉത്തരവിട്ടില്ല.         


ധനകാര്യവകുപ്പിലെ പല തരം ച‍ർച്ചകൾക്ക് ശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ മുന്നിലെത്തിയ ഫയലിൽ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു. ഫയലിൽ ധനവകുപ്പ് ക്വറിയിട്ടിട്ടുണ്ട്. ഒരു കാരണവശാലും ഇത്തരം അധിക ചെലവുകൾ പാടില്ലെന്ന  നിലപാടാണ് ധനവകുപ്പിനുള്ളത്.

          ഈ ഘട്ടത്തിലാണ് ഓണറേറിയം ഉടൻ അനുവദിക്കേണ്ടതില്ലെന്ന കർശന നിലപാട് ധനമന്ത്രി സ്വീകരിച്ചത്.  ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം ഫയൽ മന്ത്രി ബാലഗോപാലിന് കൊടുക്കാതെ ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി സജ്ഞയ് കൗളിന് വിശ്വനാഥ് സിൻഹ മടക്കി നൽകി  . ഫെബ്രുവരി 9 ന് ലഭിച്ച ഓണറേറിയം ഫയൽ എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത്. എക്സ്പെൻഡിച്ചർ സെക്രട്ടറിയാണ് ആദ്യം ഫയലിൽ ക്വറിയിട്ടത്.         ദില്ലിയിൽ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സ‍ർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത്  പൊതുഭരണ  വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. ബാലഗോപാൽ കേരള ബജറ്റ് അവതരിപ്പിച്ച അതേ ദിവസം ഓണറേറിയം നിശ്ചയിക്കാനുള്ള ഫയൽ ധനവകുപ്പിൽ തയ്യാറായിരുന്നു.         
ധനവിനിയോഗ വിഭാഗം ഈ മാസം നാലിന് ധനവകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് ഫയൽ കൈമാറി. കൗൾ പരിശോധന പൂർത്തിയാക്കി ഫെബ്രുവരി ഒൻപതിന്  ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് അയച്ചു. തുടർന്നാണ് തനിക്ക് ഉടനെ ഫയൽ അയക്കണ്ടെന്ന മന്ത്രി ബാലഗോപാലിന്റെ നിർദ്ദേശം വന്നത്. ജനുവരി 18 ന് ചേർന്ന മന്ത്രിസഭായോഗമാണ് കെവി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനിക്കുന്നത്.  അടുത്ത മാസം ഒന്നാം തീയതി മുതൽ  തനിക്ക് ഓണറേറിയം കിട്ടണമെന്നാണ് കെ.വി തോമസിൻ്റെ ഡിമാൻഡ്. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കെ.വി തോമസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.               ധനവകുപ്പും മന്ത്രി ബാലഗോപാലും ഫയലിൽ തടസവാദങ്ങൾ എഴുതിയ വിവരം തോമസിന് ലഭിച്ചു.ഇക്കാര്യം സംസാരിക്കാൻ തോമസ് ബാലഗോപാലിനെ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിക്കാണെങ്കിൽ ധന വകുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ അലർജിയാണ്. ധനവകുപ്പിൻ്റെ ക്വറി മുഖ്യമന്ത്രിക്ക് വേണമെങ്കിൽ മറികടക്കാം. എന്നാൽ മുഖ്യമന്ത്രി സാധാരണ ഗതിയിൽ അതിന് തയ്യാറാകാറില്ല. കാരണം അത് വാർത്തയും വിവാദവുമാകും.           മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചതിലും ധനവകുപ്പും മന്ത്രിയും ഉടക്കിയിരുന്നു.. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്‍റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങൾ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും.        
ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം. ചീഫ് വിപ്പിന് ഔദ്യോഗിക വസതിയായി നൽകിയതും വാടക വീടാണ്. 45000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ്പ് താമസിക്കുന്നത്. ഇന്ധന സെസ് ഉൾപ്പെടെ നികുതി കൊള്ളയിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോഴാണ് 85000 രൂപ പ്രതിമാസ വാടക ഉള്ള ആഡംബര വസതി സജി ചെറിയാനു വേണ്ടി സർക്കാർ നൽകുന്നതെന്നതാണ് വിരോധാഭാസം. വഞ്ചിയൂരിൽ താമസിക്കുന്ന വർഷ ചിത്ര എന്ന സത്രീയുടേതാണ് വീട്.മുഹമ്മദ് റിയാസിന് കീഴിലുളള ടൂറിസം വകുപ്പാണ് വീട് കണ്ടെത്തിയത്.             കേരളത്തിൻ്റെ ചരിത്രത്തിൽ  അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണ്  ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. . റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് 6,716 കോടി രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ 9,000 കോടിയുടെ നഷ്ടം ഉണ്ടാകാം. 2022 ജൂൺ വരെ നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര കുടിശിക 750 കോടിക്കു മുകളിൽ വരും.         

ധന മന്ത്രി ബാലഗോപാൽ പറഞ്ഞ കണക്കനുസരിച്ച് 40,000 കോടിയോളം രൂപയുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടിയില്ലെങ്കിൽ , പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽഭാഗം നഷ്ടപ്പെടും. 

 

 

 

 


1,71,000കോടി രൂപയാണ് ഇൗ വർഷം സർക്കാർ കണക്കുകൂട്ടുന്ന ആകെ ചെലവ്. വരവു കുറയുമ്പോൾ അതിനനുസരിച്ചു ചെലവും കുറയ്ക്കണം .. അപ്പോൾ 40,000 കോടി രൂപ കുറച്ച് ബാക്കി 1,31,000 കോടി രൂപയേ സർക്കാരിനു ചെലവിടാനാകൂ. സർക്കാർ ജീവനക്കാർക്കു ശമ്പളവും വിരമിച്ചവർക്കു പെൻഷനും കൊടുക്കാൻ ഇൗ വർഷം 70,000 കോടി രൂപയെങ്കിലും വേണം. പിന്നെ 61,000 കോടി രൂപയാണു ബാക്കി. മുൻപു കടമെടുത്ത തുകയുടെ പലിശ കൊടുക്കാൻ 25,000 കോടി മാറ്റിവയ്ക്കേണ്ടതുണ്ട്.

 

 

 

 


 ഇനിയുള്ള  36,000 കോടി രൂപ കൊണ്ടുവേണം മറ്റു ഭരണപരമായ ചെലവുകൾ നടത്താനും പദ്ധതികൾക്കു പണം കണ്ടെത്താനും. 22,300 കോടി രൂപ വേണം ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ മാത്രം. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ബാക്കിനിൽക്കെ, പദ്ധതികൾക്കായി പ്രഖ്യാപിച്ച തുകയിൽ 40% മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. എത്ര മിച്ചം പിടിച്ചാലും ഇൗ വർഷം പദ്ധതികൾക്കാവശ്യമായ തുകയുടെ പകുതി പോലും കണ്ടെത്താൻ കഴിയാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്.  അങ്ങനെയാണ് ചീഫ് സെക്രട്ടറി  ഉത്തരവിറക്കിയത്. 

 

കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനമാണ് ബാലഗോപാലിനെ ചൊടിപ്പിച്ചത്. പ്രതിസന്ധിയില്ലെങ്കിൽ മുഖ്യമന്ത്രി പണം നൽകട്ടേ എന്നാണ്

ധന മന്ത്രിയുടെ നിലപാട്. കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ ധനവകുപ്പിനെതിരെ നടത്തിയ പ്രസ്താവനയും ബാലഗോപാലിനാണ് ഏറ്റത്. ഇത്തരത്തിൽ  ആകെ പ്രതിസന്ധിയിലായിരിക്കുന്ന ബാലഗോപാലിന് മുമ്പിലാണ് കെ.വി. തോമസിൻ്റെ ഫയൽ എത്തിയത്. ബജറ്റിന് ശേഷം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൻ്റെ ക്ഷോഭത്തിൽ നിന്നും ബാലഗോപാൽ ഇതുവരെ മുക്തനായിട്ടില്ല.

 

തോമസിൻ്റെ നിയമനത്തിൽ സി പി എമ്മിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. തോമസിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കരുതുന്നവരാണ് ബാലഗോപാലിനെ പോലുള്ള നേതാക്കൾ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ആശയ വിനിമയത്തിന് വേണ്ടി എന്ന പേരിലാണ് തോമസിനെ നിയമിച്ചത്.എന്നാൽ ബാലഗോപാലിന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനം പോലും തോമസിന് കേന്ദ്രത്തിലില്ലെന്ന് പറഞ്ഞ് ചിരിക്കുന്ന നിരവധി നേതാക്കൾ സി പി എമ്മിലുണ്ട്.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തോമസിൻ്റെ നിയമനത്തോട് യോജിപ്പുണ്ടായിരുന്നില്ല. അത് പിണറായിയുടെ മാത്രം തീരുമാനമായിരുന്നു.

  കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതായിരുന്നു  തീരുമാനം.

എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി തോമസിന് നൽകുന്നതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത്. കേരളത്തിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിക്കുമ്പോൾ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും അടക്കം നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായുള്ള കേരള സർക്കാരിന്റെ ലെയ്സൺ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവർത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

നിലവിൽ ഇതേ ജോലികൾക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികൾ ഡൽഹിയിലുണ്ട്. ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണിയും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേർക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമനം.

കെ.വി തോമസിന് പദവികൾ നൽകാൻ സാധ്യതകൾ ഉണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അതും എതിർപ്പുകൾ മറികടന്ന്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (2 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (8 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (10 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (10 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (10 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (11 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (11 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (12 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (12 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (12 hours ago)

Malayali Vartha Recommends