അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുനേടാനാണ് ഇടതുവലതു മുന്നണികളുടെ ശ്രമം..എന്നാൽ ബിജെപി ആറ് സീറ്റുകളിലാകും വിജയപ്രതീക്ഷയോടെ തീപാറുന്ന പോരാട്ടം നടത്തുക...
കേരളത്തിൽ വളരെ സൂക്ഷിച്ചാണ് ഓരോമുന്നണികളും മുന്നോട്ടുനീങ്ങുന്നത്. അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുനേടാനാണ് ഇടതുവലതു മുന്നണികളുടെ ശ്രമം..എന്നാൽ ബിജെപി ആറ് സീറ്റുകളിലാകും വിജയപ്രതീക്ഷയോടെ തീപാറുന്ന പോരാട്ടം നടത്തുക....തിരുവനന്തപുരമാണ് ഇതിൽ ഒന്നാമത്.തൃശൂർ,പത്തനംതിട്ട,മാവേലിക്കര, ആറ്റിങ്ങൽ,പാലക്കാട് എന്നിവയാകും മറ്റ് മണ്ഡലങ്ങൾ...ബിജെപി ദേശീയ നേതൃത്വം മറ്റ് ചിലകാര്യങ്ങൽകൂടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്..ഇരുമുന്നണികളിലേയും ചെറിയ ഘടകക്ഷികളെ വെറുപ്പിക്കേണ്ടതില്ലെന്നാണ് പുതിയതന്ത്രം..അതായത് യുഡിഎഫിൽ കോൺഗ്രസ്,മുസ്ലീംലീഗ് എന്നിവരൊഴികെ ആരും പ്രധാന ശത്രുക്കളല്ല...ഇടതുമുന്നണിയിൽ സിപിഎം,സിപിഐ എന്നിവരൊഴകെ മറ്റുള്ളവരെ വെറുപ്പികേണ്ടതില്ലത്രേ...അതായത് കോട്ടയം സീറ്റിൽ കേലളാ കോൺഗ്രസ് ജയിച്ചാൽ ബിജെപിക്ക് യാതൊരു നഷ്ടവുമില്ല..അതേപോലെ കൊല്ലത്തും ആർഎസ്പി ജയിക്കുന്നത് ഒരു ഭീഷണിയേയല്ല..സിപിഎം,സിപിഐ,കോൺഗ്രസ് ഐ,മുസ്വീംലീഗ് എന്നീപാർട്ടികളുടെ പ്രാതിനിധ്യം കുറയ്ക്കാനെങ്കിലും പ്രവർത്തിക്കുഎന്നാണ് അമിത്ഷാ കേരള നേതാക്കളോട് പറയുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം...
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പരമാവധി ക്ഷയിപ്പിക്കുന്ന തന്ത്രംതന്നെയാകും ബിജെപി പയറ്റുക...ഇതിനെ മറികടക്കാൻ
ഡോ.ശശി തരൂരിനെ മുന്നിൽ നിർത്തണമെന്ന അഭിപ്രായക്കാരനാണ് ആർ എസ്പി നേതാവ് അഡ്വ. എൻ കെ പ്രേമചന്ദ്രൻ എംപി..
കോൺഗ്രസുമായി ഇടതുപക്ഷം ചേർന്നാൽമാത്രമേ ബിജെപിയുടെ വളർച്ച കേരളത്തിലും തടയാൻ കഴിയൂയെന്നും പ്രേമചന്ദ്രൻ പറയുന്നു...
അടുത്തതവണ മുസ്ലീംലീഗിനെ ഇടതുപക്ഷത്തേക്ക് എത്തിച്ച് പീണറായിക്കു പകരം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കി അവതരിപ്പിക്കാനുള്ള കരുനീക്കങ്ങളാണ് സിപിഎം നടത്തുന്നത്.ഇതിനെ ചെറുക്കാനുള്ള കരുത്ത് ശശി തരൂരിന്റെ വ്യക്തിപ്രഭാവം മാത്രമാകും യുഡിഎഫിന്റെ ബ്രഹ്മാസ്ത്രം..പക്ഷെ അവിടെ നേതാക്കളുടെ നീണ്ടനിരയാണല്ലോ..കെസി വേണുഗോപാൽ,വിിഡി സതീശൻ,രമേശ് ചെന്നിത്തല,കെ സുധാകരൻ,കെ മരളീധരൻ എന്നിങ്ങനെ നീണ്ട പട്ടിക മറികടക്കുക അത്ര എളുപ്പമല്ലെന്ന് സാരം...അവസരങ്ങളുെ കലയാണല്ലോ രാഷ്ട്രീയം..
https://www.facebook.com/Malayalivartha