മരിയ ഉമ്മൻ മലയാളി വാർത്തയോട്... പുതുപ്പളളിക്കാരുടെ കുഞ്ഞുഞ്ഞ് വരുന്നു; മാർച്ച് മുതൽ ജനങ്ങൾക്കിടയിലേക്ക്?കോൺഗ്രസിന് ഇനി ഉണർവ്വിന്റെ കാലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉണ്ടായതായി മകൾ മരിയ ഉമ്മൻ മലയാളിവാർത്തയോട് പറഞ്ഞു. ചികിൽസ കൃത്യമായി നടക്കുന്നുണ്ട്. ഡോക്ടർമാർ എപ്പോഴും നിരീക്ഷണത്തിലാണ്. ഇമ്യൂണോ തെറാപ്പി ചെയ്തതോടെ ഏറെ മാറ്റം ഉണ്ടായതായി മരിയ ഉമ്മൻ പറഞ്ഞു. ഡോക്ടർമാരുടെ വിദഗ്ധ സംഘം എപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നു. ആശുപത്രിയിലെ സീനിയർ മെഡിക്കൽ ടീം എപ്പോഴും ജാഗരൂകരായിട്ടുണ്ട്. ഓങ്കോളജിസ്റ്റും സർജനും പത്തോളജിസ്റ്റും റേഡിയോളജിസ്റ്റ് തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട വിദഗ്ധ ഡോക്ടർമാരും ചികിൽസാ വിലയിരുത്തലുകൾ നടത്തുന്നുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി 5 ദിവസം മുൻപാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോയത്. പ്രത്യേകവിമാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്നും കൊണ്ട് പോയത്.
ന്യൂമോണിയ പൂർണമായും ഭേദമായ സാഹചര്യത്തിലാണ് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ബംഗളുരുവിലേക്ക് മാറ്റിയത്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത ശേഷമാണ് അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി കൊണ്ട് പോയത്.
ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലുണ്ട്. അദ്ദേഹത്തിന് ചികിൽസ ലഭിക്കുന്നില്ല എന്ന ആരോപണം നിലനിന്നിരുന്നു. എന്നാൽ കുടുംബം ആ വാർത്ത് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചികിൽസ സംബന്ധിച്ചും ആരോപണങ്ങൾ സംബന്ധിച്ചും കൃത്യമായി അന്വേഷണം നടത്തി വാർത്ത നൽകിയത് മലയാളി വാർത്ത ആയിരുന്നു. ഏതായാലും അദ്ദേഹം വളരെ പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്തി പൊതു പ്രവർത്തന രംഗത്തേക്ക് കടക്കാൻ മലയാളി വാർത്തയും പ്രാർത്ഥിക്കുന്നു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha