ശിവഗിരിയിൽ നടക്കുന്നത്... സ്വാമി ഗുരുപ്രസാദ് ശരിയോ? ശിവഗിരിയിൽ രണ്ട് പക്ഷമോ? സതീഷ് എഡ്മണ്ട് നിക്കോളാസ് ആര്
സ്വാമി ഗുരുപ്രസാദ് വിഷയത്തിൽ ശിവഗിരിയിൽ രണ്ട് പക്ഷമോ? ഗുരുപ്രസാദിനെ ശിവഗിരിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു എന്നാണ് ശിവഗിരി സംരക്ഷണ സംഘം മലയാളി വാർത്തയോട് പ്രതികരിച്ചത് എന്നാൽ ആ വാദം ശരിയല്ലെന്നാണ് മറു വിഭാഗം പറയുന്നത്. എൻ ടി വി ന്യൂസ് ചീഫ് എഡിറ്റർ സതീഷ് എഡ്മണ്ട് നിക്കോളാസ് മലയാളിവാർത്തയോട് പറഞ്ഞത് ഇതാണ്.
ബലാൽസംഗശ്രമം അടക്കമുളള ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഗുരുപ്രസാദിനെ ശിവഗിരിയിൽ നിന്നും ശ്രീനാരായണ ധർമ്മ സംഘത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി സംരക്ഷണ സംഘം ശിവഗിരി ധർമ്മ സംഘം ബോർഡ് അംഗങ്ങൾക്ക് നിവേദനം സമർപ്പിച്ചിരുന്നു. ബലാൽസംഗ ശ്രമം,മദ്യപാനം,മയക്കുമരുന്ന് ഉപയോഗം,മത്സ്യമാംസാദികൾ കഴിക്കുക, അശ്ലീല സംഭാഷണം, ഫോണിലൂടെ അശ്ലീലവീഡിയോ അയക്കൽ എന്നിങ്ങനെയുളള പ്രവർത്തികൾ ചെയ്യുന്ന ഇയാളെ ശിവഗിരിയിൽ നിന്നും പുറത്താക്കി ശിവഗിരിയെ സംരക്ഷിക്കണമെന്നാണ് ആവശ്യം. എൻ വിജേന്ദ്രകുമാർ പ്രസന്നൻ വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ശിവഗിരിയിലേക്ക് വിളിച്ച മലയാളി വാർത്തയോട് ശിവഗിരി അധികൃതർ പ്രതികരിച്ചത് ഇങ്ങനെ
സ്വാമി ഗുരുപ്രസാദിനെ പുറത്താക്കാത്ത പക്ഷം ശിവഗിരിക്കുന്നുകളിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശിവഗിരിസംരക്ഷണ സമിതി പറഞ്ഞു. സ്വാമി ഗുരുപ്രസാദിനെതിരെ നിരവധി ആരോപണങ്ങളാണ് പുറത്ത് വരുന്നത്. പലതും മഠം ഇടപെട്ട് ഒതുക്കിത്തീർക്കുന്നതായി ഇവർ പറയുന്നു. പലപ്പോഴും വിദേശയാത്രകളടക്കം നടത്തുന്ന ഗുരുപ്രസാദ് ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആക്ഷേപവും ഉയരുകയാണ്. എന്നാൽ സ്വാമി ഗുരുപ്രസാദ് ഒരു സന്യാസിക്ക് ചേർന്ന ജീവിതം നയിക്കുന്ന വ്യക്തി ആണെന്നും അദ്ദേഹത്തിന്റെ ജ്ഞാനം അവർണ്ണനീയം ആണെന്നുമാണ് സതീഷ് എഡിമണ്ട് നിക്കോളാസ് പറയുന്നത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha