ബാലഗോപാൽ രാജി വയ്ക്കുമോ? ബാലഗോപാൽ ഓടി തളളുന്നു; ത്രിപുരയിൽ ചങ്ക് ഇവിടെയോ? യൂത്തൻമാർ കൊടുത്ത പണി അറിയാമോ?
ത്രിപുരയിൽ കോൺഗ്രസിന്റെ തോളിൽ കയ്യിട്ട് നടന്ന ബാലഗോപാൽ ഇവിടെ യൂത്തൻമാരുടെ കരിങ്കൊടിയിൽ ഓടി തളളുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് കനത്ത സുരക്ഷയിൽ ആണ് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഔദ്യോഗിക പരിപാടി നടന്നത്. മൂന്നിടത്തു കരിങ്കൊടി പ്രതിഷേധം. കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ എട്ടിടത്തായിരുന്നു പരിപാടി.
കൊട്ടാരക്കര നെല്ലിക്കുന്നത്ത് മന്ത്രിയുടെ വാഹനത്തിനു കരിങ്കൊടി കാട്ടാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജ്ജരായി നിന്നിരുന്നു. എന്നാൽ മന്ത്രിയെന്നു കരുതി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനത്തിനാണ് കരിങ്കൊടി കാട്ടിയത്. എന്നാൽ പിന്നീട് മന്ത്രി എത്തിയപ്പോഴും കരിങ്കൊടി പ്രയോഗം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജു ജോർജ്, നിഷാദ്, ജയകൃഷ്ണൻ, ജിബിൻ കൊച്ചെഴിയികത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊലീസ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു മുന്നിൽ 12.30നു ബിജെപി പ്രവർത്തകർ മന്ത്രിക്കു കരിങ്കൊടി കാട്ടി. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, എന്നിവർ നേതൃത്വം നൽകി. ത്രിപുരയിൽ കോട്ടുമിട്ട് കോൺഗ്രസിന്റെ തോളിൽ കയ്യിട്ട് നടന്ന ബാലഗോപാലിന് ഇവിടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണുളളത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha