പത്രവായനയിൽ മുഴുകി കൂഞ്ഞൂഞ്ഞ്... ഉമ്മൻചാണ്ടി ആശുപത്രി വിട്ടു; ചിത്രം പുറത്ത് വിട്ട് ചാണ്ടി ഉമ്മൻ രണ്ടാഴ്ച കഴിഞ്ഞാൽ പുതുപ്പളളിയിലേക്ക്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതി ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാര്ർജ്ജ് ചെയ്തു. 2 ആഴ്ച കഴിഞ്ഞ് തുടർ ചികിൽസ ആവശ്യമായതിനാൽ അദ്ദേഹം ബംഗ്ളുരുവിൽ തന്നെ തുടരുമെന്ന് മകൾ മരിയ ഉമ്മൻ മലയാളിവാർത്തയോട് പറഞ്ഞു. ചികിൽസ കൃത്യമായി നടന്നു. ഡോക്ടർമാർ എപ്പോഴും നിരീക്ഷണത്തിലാണ്. ഇമ്യൂണോ തെറാപ്പി ചെയ്തതോടെ ഏറെ മാറ്റം ഉണ്ടായതായി മരിയ ഉമ്മൻ പറഞ്ഞു. ഡോക്ടർമാരുടെ വിദഗ്ധ സംഘം എപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നുണ്ടായിരുന്നു. ആശുപത്രിയിലെ സീനിയർ മെഡിക്കൽ ടീം എപ്പോഴും ജാഗരൂകരായിട്ടുണ്ട്. ഓങ്കോളജിസ്റ്റും സർജനും പത്തോളജിസ്റ്റും റേഡിയോളജിസ്റ്റ് തുടങ്ങി എല്ലാ വിഭാഗത്തിൽ പെട്ട വിദഗ്ധ ഡോക്ടർമാരും ചികിൽസാ വിലയിരുത്തലുകൾ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി 5 ദിവസം മുൻപാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോയത്. പ്രത്യേകവിമാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്നും കൊണ്ട് പോയത്.
ന്യൂമോണിയ പൂർണമായും ഭേദമായ സാഹചര്യത്തിലാണ് തീരുമാനം എടുത്തത്.
ര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലുണ്ട്. അദ്ദേഹത്തിന് ചികിൽസ ലഭിക്കുന്നില്ല എന്ന ആരോപണം നിലനിന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും കുടുംബവും ആ വാർത്ത നിഷേധിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിൽസ സംബന്ധിച്ചും ആരോപണങ്ങൾ സംബന്ധിച്ചും കൃത്യമായി അന്വേഷണം നടത്തി വാർത്ത നൽകിയത് മലയാളി വാർത്ത ആയിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ കഴിയുന്ന വേളയിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ അദ്ദേഹത്തെ കാണാനെത്തിയപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് നിമിഷപ്രിയയുടെ കാര്യമായിരുന്നു. ആ വാർത്ത പുറത്ത് വിട്ടത് മലയാളി വാര്ർത്ത ആയിരുന്നു. കെ സി വേണുഗോപാൽ അടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാനെത്തിയത്. കെപിസിസി ഇടപെട്ട് പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗ്ളുരുവിലേക്ക് കൊണ്ട് പോയത്. ഇപ്പോൾ അദ്ദേഹം ഏറെ സന്തോഷവാനാണ്. അദ്ദേഹം പത്രം വായിച്ചിരിക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ പുറത്ത് വിട്ടു. സ്ഥിരം ധരിക്കാറുളള ഖദര്ർ വേഷം ധരിച്ചാണ് അദ്ദേഹം ചിത്രത്തിലുളളത്. ഇമ്യൂണോ തെറാപ്പി ചെയ്തതോടെ അദ്ദേഹം ആരോഗ്യവാനായി മാറി. രണ്ടാഴ്ചയ്ക്ക് ശേഷമുളള അടുത്ത ചികിൽസയ്ക്ക് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുപ്പളളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞിന്ർറെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് നാട്ടുകാര്ർ
ഏതായാലും അദ്ദേഹം വളരെ പെട്ടെന്ന് ആരോഗ്യവാനായി തിരിച്ചെത്തി പൊതു പ്രവർത്തന രംഗത്തേക്ക് കടക്കാൻ മലയാളി വാർത്തയും പ്രാർത്ഥിക്കുന്നു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha