സ്വപ്നയെയും മുഖ്യമന്ത്രിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളുമായി ഇ.ഡി. കോടതിയിലേക്ക്... മുഖ്യമന്ത്രിക്കെതിരെ ഇതിന് മുമ്പ് നിരവധി ആരോപണങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്വപ്നയെയും മുഖ്യമന്ത്രിയെയും നേരിട്ട് ഘടിപ്പിക്കുന്ന തെളിവുകൾ ആദ്യമായാണ് ഇ.ഡിക്ക് ലഭിക്കുന്നത്... ഇ ഡി യെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു ചുവടുവയ്പ്പാണ്....
മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങൾ നീക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്ന ഇ. ഡി യെ സംബന്ധിച്ചടത്തോളം ഇത് അത്യന്തം പ്രാധാന്യം അർഹിക്കുന്നു..
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ പ്രതിയായ സ്വപ്ന സുരേഷിന് ജോലി വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് ആണ് ഇ.ഡിക്ക് പിടിവള്ളിയായത്.. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഈ ചാറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും' എന്നാണ് ശിവശങ്കര്‍ ചാറ്റില്‍ പറയുന്നത്.
ഒരു സംസ്ഥാന മുഖ്യമന്ത്രി എന്തിനാണ് സ്വപനയെ പോലെ ഒരാൾക്ക് ജോലി വാങ്ങി കൊടുക്കുന്നതെന്ന സംശയം ഇ.ഡിക്ക് ഉണ്ടാകുന്നത് സ്വാഭാവികം. ഇതിൽ നിന്നും സ്വപ്നയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും ഏജൻസി കരുതുന്നു. ഇങ്ങനെയൊരു ചാറ്റ് താൻ അയച്ചിട്ടില്ലെന്ന് ശിവശങ്കർ നിഷേധിച്ചിട്ടുമില്ല. ശിവശങ്കറിൻ്റെ നിലപാട് ഇക്കാര്യത്തിൽ പ്രധാനമാണ്.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്‌ന വിഷയത്തില്‍ മുഖ്യമന്ത്രിയെ ഇഡി നേരിട്ട് ബന്ധപ്പെടുത്തിയതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ വിഷയം വന്നതോടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിച്ചില്ല. ഇതോടെയാണ് ചോദ്യം ചെയ്യാല്‍ അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി അഞ്ച് ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിലെ പഴയ എസ്.എഫ്.ഐ ക്കാരനായി തന്നെയാണ് ശിവശങ്കർ ഇന്നും ഇ.ഡിക്ക് മുന്നിലിരുന്നത്. പിണറായി വിജയൻ്റെ അന്ധ ആരാധകനായാണ് ഇപ്പോഴും ശിവശങ്കർ പെരുമാറുന്നത്. ശിവശങ്കറിനെ സംബന്ധിച്ചടത്തോളം പിണറായി തൻ്റെ യജമാനനാണ്. ഒന്നുകിൽ ജീവഭയം. ഇല്ലെങ്കിൽ അമിതാരാധന ഇതിൽ ഏതോ ഒന്നാണ് ശിവശങ്കറിന് പിണറായിയോട് ഉള്ളതെന്ന് ഇ.ഡി.ഉദ്യോഗസ്ഥർ പറയുന്നു.
പിണറായിയെ കുറിച്ചുള്ള ചോദ്യങ്ങൾ വരുമ്പോൾ ശിവശങ്കർ നിശബ്ദനാവും. തങ്ങൾ മൂന്നാം മുറ പ്രയോഗിക്കുമെന്ന് പറഞ്ഞപ്പോഴും ശിവശങ്കർ മൗനം തുടർന്നതേയുള്ളു. എല്ലാം നഷ്ടപ്പെട്ടവനെ പോലെയാണ് അയാൾ ഇ ഡിക്ക് മുന്നിലിരിക്കുന്നത്. ഇതെല്ലാം ശിവശങ്കരൻ്റെ നമ്പറാണെന്ന് ഇ.ഡി ഇതിനകം മനസിലാക്കിയിട്ടുണ്ടെന്നാണ് സൂചന.
ലൈഫ്മിഷൻ ഫ്ലാറ്റ് പദ്ധതി കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി വേണുഗോപാലിനോടു നിർദ്ദേശിച്ചിരുന്നു. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ ഒപ്പമിരുത്തി വേണുഗോപാലിനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇഡിയുടെ നീക്കമെന്നാണ് വിവരം. വേണുഗോപാലും ശിവശങ്കറിനെ വലിപ്പിച്ചു.
തൃശൂർ വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്കു വേണ്ടിയുള്ള ഫ്ലാറ്റ് പദ്ധതിയിൽ വൻ കോഴ ഇടപാടു നടത്തിയതിന്റെ മുഴുവൻ തെളിവുകളും ഹാജരാക്കി ചോദ്യം ചെയ്തിട്ടും ശിവശങ്കർ നിസ്സഹകരിക്കുന്നതായി ഇഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ പരാതിപ്പെട്ടു. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചു.
ഇതിനിടെ എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ഉപദേശിക്കുന്നത്. റെഡ് ക്രസൻറ് സർക്കാരിന് നൽകേണ്ട കത്തിൻറെ രൂപരേഖയും ശിവശങ്കർ തന്നെ നൽകി.
കോൺസുലേറ്റിൻറെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും നിർദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിർദേശം നൽകി. ലൈഫ് മിഷൻ ഇടപാടിൽ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാൻ ശിവശങ്കർ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇഡിയും സി ബി ഐയും ഈ ചാറ്റിനെ കാണുന്നത്. മുഖ്യമന്ത്രി ലൈഫ്മിഷൻ ഫയലിൽ ഒപ്പിട്ട ശേഷമാണ് ഫയൽ ജീവൻ വയ്ക്കുന്നത്. തൻ്റെ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ഫയലിൽ ഒപ്പട്ടെന്ന് മുഖ്യമന്ത്രിക്ക് സമ്മതിക്കാൻ കഴിയില്ല. അത് അദ്ദേഹത്തിന് കുറച്ചിലായി മാറും.
സി എം രവീന്ദ്രനെ വിളിക്കാൻ ശിവശങ്കർ ഉപദേശിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് കരുതാം. മുഖ്യമന്ത്രിക്ക് വേണ്ടി അന്നുമിന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് സി.എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ പ്രോഗ്രാം തീരുമാനിക്കുന്നത് അന്നുമിന്നും സി എം രവീന്ദ്രനാണ്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ കാര്യങ്ങളിലെ അവസാന വാക്കും രവീന്ദ്രനാണ്.
ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നതിനടക്കം ശിവശങ്കർ നിർദ്ദേശം നൽകിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. റെഡ് ക്രസന്റിനെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമാക്കാൻ ഗൂഢാലോചന നടന്നെന്നാണ് സംശയിക്കുന്നത്. ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
റെഡ്ക്രസൻറും കേരള സർക്കാരും തമ്മിൽ കരാർ ഒപ്പിടുമ്പോൾ അത് ചെയർമാനായ മുഖ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. ശിവശങ്കർ വിചാരിച്ചാൽ മുഖ്യമന്ത്രി അറിയാതെ എന്തും നടക്കുമെന്ന് കരുതാൻ വയ്യ.
തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കർ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കർ പറഞ്ഞിട്ടാണ് താൻ തന്റെയും സ്വപ്നയുടെയും പേരിൽ ലോക്കർ തുറന്നതെന്ന് വേണുഗോപാൽ പറയുന്നു. ആദ്യ ഘട്ടത്തിൽ ലോക്കർ തുറന്നപ്പോൾ 30 ലക്ഷം രൂപയാണ് ഇതിൽ വെച്ചത്. ഇക്കാര്യം താൻ ശിവശങ്കറിനെ അറിയിച്ചിരുന്നു. പിന്നീട് ലോക്കർ തുറന്നത് സ്വപ്ന ഒറ്റയ്ക്കാണ്. താൻ ഒപ്പമുണ്ടായിരുന്നില്ല. ആ ഘട്ടത്തിൽ ലോക്കർ തുറന്ന കാര്യം ശിവശങ്കറിനെ താൻ അറിയിച്ചിരുന്നുവെന്നും എന്നാൽ എന്താണ് സ്വപ്ന ലോക്കറിൽ വെച്ചതെന്ന് തനിക്ക് അറിയില്ലെന്നും വേണുഗോപാൽ ഇഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ് നൽകി ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. വേണുഗോപാൽ സ്വന്തം തടി രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അദ്ദേഹം സത്യം തുറന്നു പറയുക തന്നെ ചെയ്യും. അപ്പോൾ ശിവശങ്കർ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോൾ ഇ.ഡി. നോക്കിയിരിക്കുന്നത്.
കെ-ഫോണും ലൈഫ് മിഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശിവശങ്കർ, സ്വപ്നയുമായി പങ്കുവെച്ചിരുന്നുവെന്നാണ് 2020ൽ ഇ.ഡി. കോടതിയെ അറിയിച്ചത്. ഇതിൽ ഇപ്പോഴും ഇ.ഡി. ഉറച്ചു നിൽക്കുന്നു
ലൈഫ് മിഷന്റെ കരാറുമായി ബന്ധപ്പെട്ട മറ്റുരണ്ട് കമ്പനികളുടെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയിരുന്നു. ഇക്കാര്യം ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്വട്ടേഷനുകൾ തുറക്കുന്ന 2020 ജനുവരിക്കുമുമ്പായിരുന്നു ഇത്.
ലൈഫ് മിഷനിലെ ആകെയുള്ള 36 പദ്ധതികളിൽ 26 എണ്ണവും വാട്‌സാപ്പ് സന്ദേശത്തിൽ പരാമർശിക്കുന്ന രണ്ട് കമ്പനികൾക്കാണ് കിട്ടിയത്. ലൈഫ് മിഷന്റെ ടെൻഡറിനെപ്പോലും സംശയത്തിൽ നിർത്തുന്ന പ്രവൃത്തിയാണിത്.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ താൻ കാണുന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്ന് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി.ജോസ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടിൽ കൈക്കൂലി നൽകിയിട്ടുണ്ടെങ്കിൽ മറ്റുപദ്ധതികളിലും കൈക്കൂലി നൽകിയിട്ടുണ്ടെന്ന് അനുമാനിക്കുന്നത് ഇതിനാലാണ്. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന്റെ ഭാഗമായാണ് ഹൈദരാബാദിൽ പരിശോധന നടത്തിയത്. അവിടെനിന്ന് പിടിച്ചെടുത്ത കംപ്യൂട്ടർരേഖകളടക്കം വിലയിരുത്തിവരികയാണ്. കമ്പനിയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു.
ശിവശങ്കർ പതിവായി യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ബന്ധപ്പെട്ടിരുന്നു. കെ-ഫോണിന്റെയും ലൈഫ് മിഷന്റെയും മറ്റുപദ്ധതികളുടെയും ഭാഗമായി യൂണിടാക് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. യൂണിടാക്കിൽനിന്നാണെങ്കിൽ കൈക്കൂലി കിട്ടുമെന്നതിനാലായിരുന്നു ഇതെന്നും ഇ.ഡി. വിലയിരുത്തുന്നു.
കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിലും സ്വപ്നയ്ക്കു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി. സെക്രട്ടറി എന്നനിലയിൽ ശിവശങ്കറിന് സ്മാർട്ട് സിറ്റിയുടെ കാര്യത്തിൽ മേൽനോട്ടമുണ്ടായിരുന്നു. പദ്ധതി ഏറെനാളായി നിശ്ചലമായിരുന്നു. എന്നാൽ, സ്വപ്നയുടെ ഇടപെടൽ ഉണ്ടായതോടെയാണ് പദ്ധതിക്ക് വീണ്ടും അനക്കമുണ്ടായത്.
ശിവശങ്കറുമായി അടുത്തുപരിചയമുള്ള ചിലരെക്കുറിച്ചും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഡൗൺടൗൺ പദ്ധതിയിൽ പങ്കുള്ളവരും അതിൽപെടുമെന്നും ഇ.ഡി.യുടെ വിശദീകരണത്തിൽ പറയുന്നു.
പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ സ്മാർട് സിറ്റി, കെഫോൺ, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ ശിവശങ്കർ മേൽനോട്ടം വഹിച്ചിരുന്നു. സ്വപ്ന സുരേഷും ചില വഴികളിലൂടെ ഈ പദ്ധതികളുടെ ഭാഗമായിരുന്നുവെന്ന് ഇവരുടെ വാട്സാപ്പ് ചാറ്റുകളിൽനിന്ന് മനസിലാക്കാം. ഈ പദ്ധതികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ സ്വപ്ന സുരേഷിന് കൈമാറിയിട്ടുണ്ട്. യൂണിടാക്ക് ബിൽഡേഴ്സും സെയിൻ വെഞ്ചേഴ്സും വൻ തുക കോഴയായി നൽകിയിട്ടുള്ളതിനാൽ ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇഡി 2020 ൽ തന്നെ ആവശ്യപ്പെട്ടിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളെയെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് ഇ.ഡി . പറയുന്നത്. ഇത് യാദൃശ്ചികമല്ല. യൂണിടാക്കിൽനിന്ന് കോഴ ലഭിച്ച യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മേധാവി ഖാലിദിനെയും ശിവശങ്കറിന് അറിയാം. എന്നാൽ ഖാലിദുമായുള്ള പരിചയം നിഷേധിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ശിവശങ്കർ ശ്രമിച്ചത്. പക്ഷേ, പിന്നീട് ഖാലിദിനെ അറിയാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
തിരുവനന്തപുരം എസ്ബിഐ ശാഖയിലെ ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നാണ് സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്ഥിരീകരിച്ചതാണ്. ബാങ്ക് ലോക്കറിലെ നിക്ഷേപങ്ങളെക്കുറിച്ചും പണം പിൻവലിച്ചതിനെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നും ഇവർ സമ്മതിച്ചിരുന്നു.
2020 നവംബർ പത്താം തീയതി സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയതിനൊപ്പം ശിവശങ്കറുമായുള്ള വാട്സാപ്പ് ചാറ്റുകളും അവർ കാണിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്വപ്ന നൽകിയ മൊഴികൾ ഇപ്രകാരമാണ്.
ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിനെക്കുറിച്ചും ഇലക്ട്രോണിക്സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ സംഘത്തിനും അറിയാമായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ കരാർ നൽകയതിന് പ്രതിഫലമായി ഖാലിദിനും സ്വപ്നയ്ക്കും യൂണിടാക്ക് വൻ തുക കോഴ നൽകിയതും ശിവശങ്കർ അറിഞ്ഞിരുന്നു. സ്വപ്നയുടെ ലോക്കറിൽനിന്ന് ഒരു കോടി രൂപയാണ് എൻ.ഐ.എ പിടിച്ചെടുത്തത്. ഇത് ശിവശങ്കറിന് വേണ്ടിയുള്ളതായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് സ്വപ്ന ലോക്കർ തുറന്നത്.
കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ പല നിർണായക വിവരങ്ങളും ശിവശങ്കർ സ്വപ്നയുമായി പങ്കുവെച്ചു. ഇതിലൂടെ പല സ്വകാര്യ വ്യക്തികളിൽനിന്നും കോഴ ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് സ്വപ്നയോട് ശിവശങ്കർ വാട്സാപ്പ് കോളുകളിൽ പരാമർശിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശിവശങ്കർ നടത്തിയ അധികാര ദുർവിനിയോഗത്തിൻ്റെ കഥകൾ 2020 മുതൽ ഇ.ഡി. എണ്ണിയെണ്ണി പറയുന്നുണ്ട്. ഇത്രയും കാലം ഇ.ഡി.എവിടെ പോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഇ ഡി നൽകാൻ പോകുന്നത്.
https://www.facebook.com/Malayalivartha