കുളവും തണ്ണീർത്തടവും എവിടെ? ദേശീയ പാതാ വികസനം ഇങ്ങനെയോ? DYFI ചെയ്തത് കണ്ടോ? ചാത്തന്നൂർ പോലീസ് പെട്ടു
ദേശീയപാതാ വികസനത്തിന്റെ മറപറ്റി കൊല്ലം ചാത്തന്നൂരിൽ തണ്ണീർത്തടം നികത്തുന്നതായി പരാതി ഉയർന്നിട്ട് നാളുകളേറെയായി. മണ്ണുമായി എത്തിയ ടിപ്പർ ലോറി ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞിട്ടതോടെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. അരയേക്കറോളം വരുന്ന കുളവും തണ്ണീർത്തടവും അടങ്ങിയ പ്രദേശമാണ് മണ്ണിട്ട് നികത്തുന്നത്.
ഇത്തിക്കര പാലത്തിന് സമീപം തോട്ടവാരം ഏലയുടെ ഭാഗമായുള്ള ഏക്കറ് കണക്കിന് ഏലയും തണ്ണീർത്തടവും നികത്താനുള്ള ശ്രമമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഇടപെട്ട് തടഞ്ഞത്. ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി മണ്ണു നിറച്ച വണ്ടികളാണ് ഇതുവഴി കടന്നു പോകുന്നത്. ഇതിന്റെ മറപറ്റിയാണ് വയൽ പ്രദേശം മണ്ണിട്ട് മൂടുവാനുള്ള ശ്രമം നടന്നത്.അനധികൃത നിലം നികത്തലിന് കേസെടുത്ത് മണ്ണുമായി വന്ന വാഹനം പൊലീസ് പിടിച്ചെടുത്തു.
പാതിയോളം ഭൂമി ഇതിനോടകം തന്നെ നികത്തി കഴിഞ്ഞുവെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രദേശത്ത് വ്യാപകമായി നിലം നികത്തുന്നതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചാത്തന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ,വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക്
പരാതി നൽകിയിരുന്നു. ഒരുതരത്തിലും തണ്ണീർ തടങ്ങൾ നികത്താൻ അനുവദിക്കില്ലെന്നും
അനധികൃതമായി നികത്തിയ ഭൂമി പൂർവ്വ സ്ഥിതിയിലാക്കണമെന്നും ഡി വൈ എഫ് ഐ പ്രവർത്തകർ ആവശ്യപ്പെട്ടു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha