ഇടതുമുന്നണിയിലെ രണ്ട് ജനതാദൾ കക്ഷികളും ലയിക്കാനുള്ള ചർച്ചകൾ പാതിവഴിയിൽ മുടങ്ങി
ഇടതുമുന്നണിയിലെ രണ്ട് ജനതാദൾ കക്ഷികളും ലയിക്കാനുള്ള ചർച്ചകൾ പാതിവഴിയിൽ മുടങ്ങി. മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും നേതൃത്വം നൽകുന്ന ജനതാദൾ -എസും എംവി ശേയാംസ് കുമാർ നയിക്കുന്ന ലോക് താന്ത്രിക് ജനതാദളും ഒറ്റപാർട്ടിയാകാനുള്ള ചർച്ചകളാണ് സ്ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി വഴിമുടങ്ങി നിൽക്കുന്നത്. പാർട്ടി സംസ്ഥാന അദ്യക്ഷപദവി ജനതാദൾ എസിന് ലഭിക്കുമ്പോൾ പാർലമെന്ററി പാർട്ടി ലീഡർസ്ഥാനം എൽജെഡിക്ക് നൽകണമെന്ന ചർച്ചകളിലാണ് ഇപ്പോഴത്തെ കല്ലുകടി...ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി വഹിക്കുന്ന മന്ത്രിപദവി വീതംവെക്കണമെന്ന ആഗ്രഹം അതേപാർട്ടിയിലെ മാത്യു ടി തോമസ് എംഎൽഎക്കും എൽജെഡിയിലെ കെ പി മോഹൻ എംഎൽഎക്കുമുണ്ട്...എന്നാൽ മന്ത്രിപദവി വിട്ടുനൽകിക്കൊണ്ടുള്ള ഒരിടപാടിനും കെ കൃഷ്ണൻകുട്ടിയുടെ തയ്യാറല്ല.. കഴിഞ്ഞതവണ മാത്യുടി തോമസ് മന്ത്രി ആയതിനാൽ ഇത്തവണ അതെങ്ങനെ വിട്ടുനൽകാനാുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം... ദേശീയ നേതൃത്വത്തെ കണ്ടിട്ടും മാത്യു ടി തോമസിന് കൃഷ്ണൻകുട്ടിയെ മെരുക്കാൻ കഴിയുന്നുമില്ല..
എന്നാൽ ഇതിലും കഷ്ടമാണ് എൽജെഡിയുടെ ഏക എംഎൽഎ കെപി മോഹനന്റെ അവസ്ഥ. യഥാക്രമം ഐഎൻഎല്ലിലെയും ജനാധിപത്യ കേരളാകോൺഗ്രസിലേയും എകഎംഎൽഎമാരായ അഹമ്മദ് തേവർകോവിലും ആന്റെണി രാജുവും മന്ത്രിമാരായിട്ടും കെപി മോഹനന് മാത്രം ഇത് ഇന്നും കിട്ടാക്കനി..മന്ത്രി പദവിക്കായി പാർട്ടി അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ ആവശ്യം ഉന്നയിക്കുന്നില്ലെന്നാണ് കെപി മോഹനനെ അനുകൂലിക്കുന്നവരുടെ പരസ്യമായ ആക്ഷേപം..എന്നാൽ മന്ത്രിപദവി ആവശ്യപ്പെട്ടപ്പോൾ ഇരുപാർട്ടികളും ലയിക്കണമെന്ന കർശന നിർദേശം വല്യേട്ടനായ സിപിഎം നൽകിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.......കെപി മോഹനനെ മന്ത്രിയാക്കുന്നതിന് പകരം തൽക്കാലം മറ്റൊരാവശ്യം നേടിയെടുക്കാനുള്ള ചരടുവലികളാണ് എൽജെഡി നടത്തുന്നത്..അതായത് ലോക്സഭയിലേക്ക് ഇടതുമുന്നണിയിൽ നിന്നൊരുസീറ്റ്..അതായത് കോഴിക്കോട് സീറ്റിൽ എംവി ശ്രേയാംസ്കുമാറിനെ മത്സരിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി നടത്തുന്നത്.ലയനം നടപ്പാക്കി കോഴിക്കേട് സീറ്റ് നേടാനുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം..പക്ഷെ കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശ്രേയാംസ് കുമാറിന് കോഴിക്കോട് ലോക്സഭാ സീറ്റ് നൽകുന്നതിനോട് സിപിഎമ്മിന് വലിയ താൽപ്പര്യമില്ല... പകരം വേണമെങ്കിൽ വയനാട് സീറ്റ് നൽകാമെന്ന ചർച്ചകളും പുരോഗമിക്കുന്നു..രാഹുൽഗാന്ധിയോട് ഏറ്റുമുട്ടാനുള്ള ബാല്യം ഇടതുമുന്നണി ശേയാംസിന് കൽപ്പിച്ചു നൽകുമോയെന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അറിയാം...ഇനി രാഹുൽഗാന്ധി വയനാട്ടിൽതന്നെ ഇത്തവണ മത്സരിക്കുമോയെന്നും കണ്ടറിയണം....എന്തായാലും ജനതാദൾ പാർട്ടികൾ ഇപ്പോൾ തിരക്കിലാണ്..ഒന്ന് ലയനം..പിന്നീട് ലോക്സഭാസീറ്റ്....രണ്ടും പ്രാവർത്തികമാകാനുള്ള കടമ്പകൾ നിസാരമല്ല..
https://www.facebook.com/Malayalivartha