വനിതാഗേറ്റ് കീപ്പറുടെ അവസ്ഥ കണ്ടോ? ചെരുപ്പിൽ പെയിന്റോ റെയിൽവേ അന്വേഷണം കടുക്കും ഇപ്പോഴും നോർമൽ ആകാതെ യുവതി
തമിഴ്നാട് തെങ്കാശിക്ക് സമീപം പാവൂർസത്രം റെയിൽവേ ഗേറ്റിൽ മലയാളി വനിതാ ഗേറ്റ് കീപ്പർ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം കടുപ്പിച്ച് റെയിൽവേ പോലീസ്.
ഡി എസ് പി പൊന്നു സ്വാമിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് റെയിൽവേ നോക്കിക്കാണുന്നത്.
സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് റെയിൽവേ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
തമിഴ്നാട് പോലീസും പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പിൽ പെയിന്റിന്റെ അംശം കണ്ടെത്തിയതിനാൽ പ്രദേശത്ത് പെയിന്റിംഗ് തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം അക്രമം മൂലമുണ്ടായ മാനസികാഘാതത്തിൽ നിന്നും മകൾ ഇനിയും മുക്തയായിട്ടില്ലെന്ന് അക്രമിക്കപ്പെട്ട യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
യുവതിക്ക് ശരീരത്താകമാനം ക്ഷതം ഏറ്റിട്ടുണ്ടെന്നും പരിശോധനകൾ നടക്കുകയാണെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭ്യമായ വിവരം.
പരിശോധനാ ഫലം തൃപ്തികരമാണെങ്കിൽ ഇന്നോ നാളെയോ യുവതി ആശുപത്രി വിട്ടേക്കും.
സംസ്ഥാന അതിർത്തിയിലും അന്വേഷണം കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.
റെയിൽവേ ഗേറ്റ് പരിസരത്ത് സി സി ടി വി ക്യാമറകൾ ഇല്ലാത്തത് മൂലമാണ് പ്രതിയെ തിരിച്ചറിയാൻ വൈകുന്നത്.
റെയിൽവേ പോലീസും തമിഴ്നാട് പോലീസും പരസ്പര സഹകരണത്തോടെ നടത്തുന്ന അന്വേഷണത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്നാണ് സൂചന.
ബിനുപളളിമൺ
https://www.facebook.com/Malayalivartha