ദാഹമകറ്റാൻ കയറിയപ്പോൾ പറ്റിയത്... സോപ്പുണ്ണി എന്ന അരുൺ സിംഗ്; നന്മ ചെയ്തയാളെ കുത്തി ജൂസിൽ തുടങ്ങിയ കത്തിക്കുത്ത്
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ: യുവതിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലാണ് മൂന്നുപേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ കാരംകോട് അതിർത്തിവിള വീട്ടിൽ 29 വയസ്സുള്ള സോപ്പു ഉണ്ണിയെന്ന് വിളിക്കുന്ന
അരുൺ സിംഗ് കാരംകോട് ചരുവിള പുത്തൻ വീട്ടിൽ 30 വയസ്സുള്ള രാഹുൽ ചാത്തന്നൂർ ഏറം താന്നിവിള വീട്ടിൽ 39 വയസ്സുള്ള സജീവ് എന്നിവരെയാണ് ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് നാസ്പദമായ സംഭവം പോലീസ് പറയുന്നത് ഇങ്ങനെ ചൊവ്വാഴ്ച രാത്രി കോതേരി ജംഗ്ഷനിൽ ആണ് സംഭവം കടയിൽ ജ്യൂസ് കുടിക്കാൻ എത്തിയ യുവാവ് കട ഉടമയായ യുവതിയോട്
മോശമായി സംസാരിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചാത്തന്നൂർ കോയിപ്പാട് സ്വദേശി അഭിലാഷ് ഇത് ചോദ്യം ചെയ്തു. അവിടെനിന്ന് മടങ്ങിപ്പോയ യുവാവ് മറ്റ് രണ്ടു പേരുമായി എത്തി. അഭിലാഷിനെ കുത്തി പരിക്കേൽപ്പിക്കുകയും കടയിലെ കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. കുത്തിൽ പരിക്കേറ്റ അഭിലാഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിനുശേഷം പ്രതികൾ മൂന്നുപേരും ഒരു സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. കേസെടുത്തു അന്വേഷണം നടത്തി വന്ന ചാത്തന്നൂർ പോലീസ് വിവിധ ഇടങ്ങളിൽ നിന്ന് ചാത്തന്നൂർ എസ് എച്ച് ഓ ശിവകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സോപ്പുണ്ണി എന്ന് വിളിക്കുന്ന അരുൺ സിംഗ് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു..
ബിനു പളളിമൺ
https://www.facebook.com/Malayalivartha