സ്വപ്ന തത്സമയം....സിഎം രവീന്ദ്രൻ ബോംബ്; ശിവശങ്കരൻ സർ സഹകരിക്കുന്നില്ല;കൊടുത്തത് സംസാരിക്കുന്ന തെളിവുകൾ
സ്വപ്ന സുരേഷ് കടുത്ത തൊണ്ട വേദനക്കിടയിലും മലയാളി വാർത്തയോട് പ്രതികരിച്ചു. . മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടുത്തത് കൃത്യമായ തെളിവുകളാണെന്നും സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞു.
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍ പുറത്ത് വന്നത്. ഇനിയും ജയിൽവാസത്തിനു പോലും തയ്യാറാണെന്നാണ് സ്വപ്നയുടെ പ്രസ്ഥാവന. പിണറായിയെയും കുടുംബത്തെയും കുടുക്കാനുള്ള എല്ലാ ശ്രമങ്ങളും ,തെളിവുകളും ആരുടെ മുന്നിലും നിരത്താൻ മടിയില്ലാതെ മുന്നിലുണ്ട്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് മുന്‍പ് ആരോപിച്ചത്. ഈ വെളിപ്പെടുത്തള്‍ക്ക് ശേഷമായിരുന്നു അന്വേഷണ സംഘം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കരാര്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. അത് തന്നെയാണ് സ്വപ്നയും മലയാളി വാർത്തയോട് പറഞ്ഞത്. ഇഡി ക്ക് വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ ഊരുക എളുപ്പമല്ല. അങ്ങനെ എങ്കിൽ സ്വാഭാവികമായും അന്വേഷണം മുഖ്യമന്ത്രിയിലേക്കു തന്നെ നീളും. പിന്നെ പിടിമുറുക്കുന്നത് സിബിഐ ആയിരിക്കും. സിബിഐ പിടിമുറുക്കും. കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെ കുടുക്കാനുള്ള തെളിവുകളും അതിലുണ്ട്. ഇനി സിബിഐ യുടെ നടപടികൾക്കായി കാക്കുകയാണ് എല്ലാവരും. അതേ സമയം സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്താലുണ്ടാകുന്ന പ്രത്യാഘാതം ഭയക്കുകയാണ് പിണറായിയും കുടുംബവും. അതിനാൽ എന്ത് വില കൊടുത്തും അതിനെ തടയാനാകും ഇനി പിണറായിയുടെ ശ്രമം.
ബിനുപളളിമൺ
https://www.facebook.com/Malayalivartha