ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങാനായെന്ന വ്യവസായമന്ത്രി പി രാജീവിന്റെ അപാരമായ തള്ള് പൊളിച്ചടുക്കുകയാണ് മലയാളമനോരമ ദിനപത്രം...
ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാനായെന്ന വ്യവസായമന്ത്രി പി രാജീവിന്റെ അപാരമായ തള്ള് പൊളിച്ചടുക്കുകയാണ് മലയാളമനോരമ ദിനപത്രം...അങ്ങനെയെങ്കിൽ ഏതൊക്കെ സംരംഭങ്ങളാണെന്ന പട്ടിക പുറത്തുവിടാൻ ഇന്നത്തെ മനോരമ വെല്ലുവിളിക്കുയും ചെയ്യുന്നു..കുറേ ദിവസങ്ങളായി വ്യവസായവകുപ്പിന് എതിരെ പരമ്പരയായി വാർത്ത നൽകിത്തുടങ്ങിയതോടെ മനോരമ കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഫേസ് ബുക്കിലൂടെ മന്ത്രി പി രാജീവിന് പറയേണ്ടിയും വന്നു.ഇതൊന്നും വകവയ്ക്കാതെ അറഞ്ഞ് എഴുതകയാണ് മാമ്മൻ മാപ്പിള തുടങ്ങിവച്ച മലയാളത്തിലെ ഏറ്റവും സർക്കുലേഷനുള്ള പത്രം....സംരംഭകരുടെ പട്ടിക സംബന്ധിച്ച് വിവരാവകാശ രേഖ ആവശ്യപ്പെട്ടിട്ട് മറുപടിപോലുമില്ലെന്ന ഞെട്ടിക്കുന്ന സത്യവും ഇന്നത്തെ പത്രം പുറത്തുവിട്ടു....ഇനി ഇതിന് മന്ത്രി എന്താണാവോ പറയുക എന്നാണ് വോട്ടർമാർ കാത്തുനിൽക്കുന്നത്.. സിപിഎം സൈബർ സഖാക്കളും മനോരമയ്ക്ക് എതിരെ വാളോങ്ങി ഇറങ്ങിയതോടെ മനോരമയിൽ ഈവാർത്തക്ക് വായനക്കാരേറിവന്നതാണ് വസ്തുത..വ്യവസായ വകുപ്പിന്റെ പാപ്പരത്തിന് മറുപടി പറയാൻ ഇല്ലാതായതോടെ മനോരമയ്ക്ക് എതിരെ സാമ്പത്തിക തട്ടിപ്പിന്റെ കഥപറഞ്ഞ് സിപിഎം യുവ തീപ്പൊരി എം. സ്വരാജും സോഷ്യൽ മീഡിയയിൽ ഇറങ്ങിയട്ടുണ്ട്.അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണോ ഉത്തരമെന്നൊക്കെ സ്വരാജിന് എതിരെ കമന്റുകൾ ഒക്കെ വരുന്നുണ്ട്.പാർട്ടി പത്രമായ ദേശാഭിമാനിയിൽ വ്യവസായ വകുപ്പിന്റെ കുതിപ്പിനെപ്പറ്റി എഴുതിമറിച്ചിട്ടും രക്ഷ ഇല്ലാതായതോടെയാണ് കമ്മികൾ കൂട്ടത്തോടെ മനോരമയ്ക്ക് എതിരെ സമൂഹമാധ്യങ്ങളിൽ ഇറങ്ങിയിട്ടുള്ളത്..ഇതിലും വലിയപെരുന്നാൾ കണ്ടിട്ടുണ്ടെന്ന മട്ടിലാണ് മനോരമ പത്രം വെച്ചുവെളക്കുന്നത്..എന്തായാലും ഈ വിവാദം മനോരമയുടെയും ദേശാഭിമാനിയുടേയും അച്ചടിവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന കാര്യത്തിൽ മന്ത്രി പി രാജീവിന് ആശ്വസിക്കാം....
https://www.facebook.com/Malayalivartha