പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ശരിക്കുമെന്താ പറ്റിയേ..കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിലും സീറ്റിലും അവർ കച്ചിതൊട്ടില്ല..
പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് ശരിക്കുമെന്താ പറ്റിയേ..കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിലും സീറ്റിലും അവർ കച്ചിതൊട്ടില്ല..തിരുവല്ല,റാന്നി,ആറന്മുള,അടൂർ,കോന്നി എന്നീ അഞ്ചുസീറ്റിലും ഇടതുുന്നണി സമ്പൂർണ്ണവിജയമാണ് നേടിയത്..പക്ഷെ അതിനുമുമ്പ് നടന്ന ലോക്സഭാ തുരഞ്ഞെടുപ്പിൽ ശബരിമല വിഷയത്തിന്റെ മറപറ്റി കോൺഗ്രസിലെ ആന്റോ ആന്റണി സീറ്റ് നിലനിർത്തുകയായിരുന്നു.... ഇത്തവണ ആന്റോ ആന്റണി മാറുമ്പോൾ പകരം ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേരാണ് സജീവമായി ഉയരുന്നത്....എന്നാൽ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പിജെ കുര്യൻ ഇനിയമിക്കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല..ഇത്തവണ പത്തനംതിട്ട ലോക്സഭാ പരിധിയിൽപ്പെട്ടവർ മത്സരിക്കട്ടേയെന്നാണ് പിജെ കുര്യന്റെ നിലപാടെന്നറിയുന്നു,,എന്നാൽ ചാണ്ടി ഉമ്മനുവേണ്ടി മരിച്ചുനിൽക്കകയാണ് ജില്ലയിലെ പീജെ കുര്യൻ വിരുദ്ധർ...അങ്ങനെയെങ്കിൽ പിജെ കുര്യൻ എന്തിന് ഇടുക്കിയിൽപോയി നേരത്തെ മത്സരിച്ചുവെന്നൊക്കെ ഇവർമറുവാദം ഉയർത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് മീറ്റിംഗ് എവിടെ നടന്നാലും നേതാക്കൾ തമ്മിൽതല്ല് നടത്തുന്ന രീതിയും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്.... ..പത്തനംതിട്ട ഡിസിസി യോഗം ചേർന്നപ്പോൾ കയ്യാങ്കളി നടക്കുകയും മുൻ ഡിസിസി പ്രസിഡണ്ട് ബാബു ജോർജ് വാതിൽ ചവിട്ടിപൊളിക്കാൻ ശ്രമിക്കുകയും ചെയ്തു...ബാബു ജോർജിന് എതിരെ കെപിസിസി നടപടി സ്വീകരിച്ചതിന് പിന്നാലെ ജില്ലയിലെ മിക്കയിടങ്ങളിലുംപാർട്ടി പ്രവർത്തകർ ഏറ്റുമുട്ടുന്ന ദയനീയ അവസ്ഥ തുടരുകയാണിപ്പോൾ..... ബാബു ജോർജും പിജെ കുര്യനും തമ്മിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ പിജെ കുര്യന്റെ സാന്നിധ്യത്തി നടന്ന കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയോഗത്തിൽ നല്ലുഗ്രൻ നാടൻതല്ലാണ് നടന്നത്..അടിമൂത്തപ്പോൾ പിജെ കരുയൻ ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർന്നു.. ഇനി അടി കണ്ടിട്ടാകാം ബാക്കിക്കാര്യം..പി ജെ കുര്യൻ പിന്തുണയ്ക്കുന്ന നിലവിലെ ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീശ് കൊച്ചുപറമ്പിലിനെ ലോക്സഭാ ഇലക്ഷനുമുമ്പേ മാറ്റണമെന്ന ആവശ്യവും വിമതവിഭാഗം ഉന്നയിക്കുന്നുവെങ്കിലും കുര്യൻ പിന്തുണയ്ക്കുന്നതിനാൽ സതീഷിനെ മാറ്റാനുള്ള നീക്കം അത്രകണ്ട് വിജയിക്കുക എളുപ്പമല്ല..
കവിയൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണം നടത്തുന്നത് പിജെ കുര്യന്റെ ഒത്താശയോടെയാണെന്നും വിമതവിഭാഗം കുറ്റപ്പെടുത്തുന്നു...കോൺഗ്രസ് വിമതനായി വിജയിച്ച ടികെ സജീവനെ പ്രസിഡണ്ടാക്കാമെങ്കിൽ ബിജെപിയെ താഴെയിറക്കാമെന്ന് എൽഡിഎഫ് അറിയിച്ചെങ്കിലും പി ജെ കുര്യൻ ഈ നീക്കത്തെ അനുകൂലിക്കുന്നില്ല..അങ്ങനെയെങ്കിൽ പി.ജെ കുര്യന്റെ നോമിനി ലോക്സഭയിൽ മത്സരിക്കുന്നതൊന്ന് കാണട്ടെയെന്നാണ് വിരുദ്ധരുടെ വെല്ലുവിളി...ഇതിനായി കര്യൻ സാറിന് താൽപ്പര്യമില്ലാത്ത ചാണ്ടി ഉമ്മനുവേണ്ടി ഇപ്പൊഴെ പലയിടത്തും ബൂസ്റ്റപ്പ് നടത്തുകയാണ് ഇവർ നിശബ്ദമായി.....എന്നാൽ പിജെ കുര്യന്റെ പിന്തുണയില്ലാതെ ലോക്സഭയിൽ മത്സരിച്ചാൽ പണ്ട് പത്തനംതിട്ടയിൽ രമേശ് ചെന്നിത്തലയ്ക്കുണ്ടായ പരാജയം ആവർത്തിക്കുമെന്ന് കുര്യൻ അനുകൂലികൾ തെളിവുസഹിതം നിരത്തുന്നു...
എന്തായാലും പത്തനംതിട്ടയിൽ ഇത്തവണ കോൺഗ്രസ് സ്താനാത്ഥിയെച്ചൊല്ലി ഇപ്പോഴേ അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്..ലേക്സഭയിലേക്ക് കൂടുതൽ യുവാക്കൾ മത്സരിക്കട്ടേയെന്ന് മാരാമൺ ക്രിസ്ത്യൻ കൺവൻഷനിൽ ഡോ സശി തരൂർ എം പി പ്രസംഗിച്ചതും ചാണ്ടി ഉമ്മനുവേണ്ടിയെന്നും ജില്ലയിൽ പ്രചാരണം നടക്കുകയാണിപ്പോൾ...
https://www.facebook.com/Malayalivartha