കടുപ്പിച്ച് കോടതി ...പൂജാസാധനങ്ങൾക്ക് ഗുണനിലവാരമില്ലേ? ഹൈക്കോടതിക്ക് കൈമാറു പണിപാളുമെന്നുറപ്പ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഗുണനിലവാരമില്ലാത്ത പൂജ സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്ന ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീംകോടതി നിർദേശം. റിപ്പോർട്ടിന്മേൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തുടർനടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലേക്ക് പൂജാ സാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ ഡിവിഷൻ ദേവസ്വം ബെഞ്ചിന് വിടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ പി എസ് സുധീറും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ ഉളള സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചു.
സുരേഷ് കുമാർ അയച്ച കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചാണ് നേരത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്ഷേത്രങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇതിനെതിരെ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് പൂജ സാധനങ്ങളുടെ ഗുണനിലവാരമുൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ഡി വൈ അധ്യക്ഷനായ ബെഞ്ച് ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം നൽകിയ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിച്ചത്. ജസ്റ്റിസ് ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് വിടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കറും, അഭിഭാഷകൻ ആലിം അൻവറും എതിർത്തില്ല.
ബിനുപളളിമൺ
https://www.facebook.com/Malayalivartha