ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നടൻ സുരേഷ്ഗോപിയെ ഇറക്കി വിജയം കൊയ്യാനുള്ള ആലോചനകളാണ് സംഘപരിവാർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നടൻ സുരേഷ്ഗോപിയെ ഇറക്കി വിജയം കൊയ്യാനുള്ള ആലോചനകളാണ് സംഘപരിവാർ കാര്യാലയങ്ങളിലെ ഉന്നതതല ബൈഠക്കുകളിൽ നിറഞ്ഞുനൽക്കുന്നത്....ആലുവയിലെ വൈറലായ ശിവരാത്രി പ്രസംഗം അടക്കം സുരേഷ്ഗോപി ഇപ്പോഴും സജീവമാണെന്നത് ബജെപി കേന്ദ്രങ്ങൾക്ക് അവേശവും നൽകുന്നു. അദ്ദേഹമല്ലാതെ വേറെ ഒരാളെ തിരുവനന്തപുരത്ത് ബജെപിക്ക് ഉയർത്തിക്കാട്ടാനുമാകുന്നില്ല എന്നതാണ് സത്യം..സുരേഷ്ഗോപി തൃശൂരിൽ മത്സരിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും വിജയ പ്രതീക്ഷയുള്ള ഒന്നാമത്തെ മണ്ഡലമായ തിരുവനന്തപുരത്ത് ആരെയെങ്കിലും ഇറക്കുന്നത് മുഴുവൻ സീറ്റുകളിലേയും വോട്ടിംഗ് നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാം..കഴിഞ്ഞതവണ ശബരിമല വിഷയത്തിന്റെ സഹായത്താൽ ലഭിച്ച വോട്ടുകൾ ഇത്തവണ സമാഹരിക്കുകയെന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിതന്നെയാണ്.വോട്ടിംഗ് ശതമാനം കുറഞ്ഞാൽ അത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും...
കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡോ ശശി തരൂർ വീണ്ടും മത്സരിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ....
എന്നാൽ തരൂർ പിന്മാറിയാൽ അത്രയും ഗ്ലാമറുള്ള നേതാവ് കോൺഗ്രസിൽ വേറെകുറവാണ്.. വടകര എംപി കെ.മരളീധരനെ തലസ്ഥാനത്ത് ഇറക്കിയാൽ സീറ്റ് നിലനർത്താമെന്ന ചർച്ചകൾ കോൺഗ്രസിലും ഉയർന്നുകഴിഞ്ഞു....എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തുനിന്ന് മത്സരിച്ച് മൂന്നാംസ്ഥാനത്തായ ഒരാളെ അതേ പ്രദേശം ഉൾപ്പെടുന്ന ലോക്സഭയിലേക്ക് ഇറക്കുന്നത് പരാജയം മുൻകൂർ സമ്മതിക്കലാകുമെന്ന പ്രതിവാദവും കോൺഗ്രസിൽ സജീവമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻ എം.പി വി എസ് ശിവകുമാർ,കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ എന്നീ പേരുകളൊക്കെ പലഗ്രൂപ്പുകൾ ഉയർത്തുന്നുവെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിൽ നിന്നാണ് ഉണ്ടാവുക..
ഇടതുമുന്നണിയിൽ സിപിഐക്ക് നൽകിയിട്ടുള്ള തിരുവനന്തപുരം ലോക്സഭാ സീറ്റ് കൊല്ലം സീറ്റുമായി വച്ചുമാറാനുള്ള നീക്കങ്ങളാണ് സിപിഎമ്മിലെ ഒരുവിഭാഗം നടത്തുന്നത്...കൊല്ലത്ത് ആർഎസ്പിയിലെ എൻകെ പ്രേമചന്ദ്രനോട് പോരാടുന്നത് അത്ര എളുപ്പമല്ലെന്ന് സിപിഎം എത്രയോ പ്രാവശ്യം തിരിച്ചറിയുകയും ചെയ്തു....സിപിഐക്ക്തന്നെ സീറ്റ് നൽകിയാൽ അവർക്ക് ശക്തരായ സ്ഥാനാർത്ഥിയില്ലെന്ന സംസാരവും സജീവമാണ്. അങ്ങനെയെങ്കിൽ സിപിഐ രാജ്യസഭാംഗം ബനോയ് വിശ്വത്തെ തിരുവനന്തപുരം ലോക്സഭയിലേക്ക് പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. . സിപിഎം സീറ്റ് ഏറ്റെടുത്താലും കരുത്തരെ പുറത്തുനിന്ന് എത്തിക്കേണ്ടിവരും..എം സ്വരാജ്, കവി പ്രഭാവർമ്മ തുടങ്ങിയവരുടേതാണ് സിപിഎമ്മിന്റെ മനസിലുള്ള പേരുകൾ...സാംസ്ക്കാരിക മേഖലയിലെ ഒരുപ്രമുഖനെ സ്തന്ത്രനായി അവതരിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുമുണ്ട്..ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണെങ്കിൽ അതിപ്പൊഴേ ചെറുക്കാനുള്ള നീക്കങ്ങൾ സിപിഎം ആരംഭിച്ചിട്ടുണ്ട്..സുരേഷ് ഗോപി ആലുവാ ശിവരാത്രി മണപ്പുറത്ത് നടത്തിയ പ്രസംഗത്തെ അധികരിച്ച് നായർ സമുദായത്തെ അടച്ചാക്ഷേപിക്കുന്ന സൈബർപോരാട്ടമാണ് ഇപ്പോൾ കമ്മിഗ്രൂപ്പുകളിൽ നടക്കുന്നത് .....അതായത് കേരളത്തിൽ
20 ലോക്സഭാ സീറ്റ് ഉണ്ടെങ്കിലും മൂന്നുമുന്നണികൾക്കും തിരുവനന്തപുരംതന്നെ പ്രസ്റ്റീജ് മണ്ഡലം..
https://www.facebook.com/Malayalivartha