യേശുദാസിന് കല്ലേറ് ... ഗാനഗന്ധർവ്വനൊപ്പം ചിത്രയ്ക്കും കല്ലേറ് ചെയ്തത് ആരാണെന്നറിഞ്ഞാൽ ഞെട്ടും
കോഴിക്കോട് ബീച്ചിലെ ഗാനമേളക്കിടയിൽ ഗാനഗന്ധവർ യേശുദാസിനുംകെ.എസ്. ചിത്രക്കുമെതിരെ കല്ലെറിഞ്ഞയാൾ വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിൽ.1999 ൽ മലബാർ മഹോത്സവത്തിൻ്റെ സമാപന ദിവസം, കോഴിക്കോട് ബീച്ചിൽ വെച്ച് ഗാന ഗന്ധർവ്വൻ യേശുദാശിൻ്റെയും, കെ.എസ്. ചിത്രയുടെയും, ഗാനമേള നടന്ന് കൊണ്ടിരിക്കെ രാത്രി 9 മണിയോട് കൂടി ബീച്ചിലെ നഴ്സസ് ഹോസ്റ്റലിന് മുൻവശം വെച്ച് 1500 ഓളം പേർ സംഘം ചേർന്ന് പോലീസ് കെട്ടിയ ബാരിക്കേടുകൾ തല്ലിതകർത്ത് സ്ത്രീകളും, കുട്ടികളും ഇരിക്കുന്ന ഗാലറിയിലേക്ക് തള്ളിക്കയറാൻ തുടങ്ങിയതോടെ ,പോലീസ് ബലപ്രയോഗത്തിലൂടെ അവരെ തടഞ്ഞു. അവർ സ്ത്രീകളുടെ ഗാലറിയിലേക്ക് കയറാതിരിക്കാൻ വിരട്ടിയോടിക്കാൻ ശ്രമിച്ചതിൽ, അക്രമാസക്തരായ കാണികൾ അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പോലീസ് സംഘത്തിന് നേരെയും , ഗാനം ശാന്തരായി ശ്രവിച്ച് കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിന് നേരെയും കല്ലെറിഞ്ഞ് ദേ ഹോപദ്രവമേൽപ്പിച്ചിരുന്നു. പോലീസിൻ്റെ ഔദ്യോഗിക കൃതൃ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും, സംഘർഷത്തിനിടയിൽ പോലീസിൻ്റെ കൈവശമുണ്ടായിരുന്ന വയർലസ് നഷ്ടപ്പെടുത്തിയതിനും. അന്നത്തെ നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ കെ.ശ്രീനിവാസൻ കണ്ടാലറിയാവുന്ന 1500 ഓളം പേർക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 12 ഓളം പ്രതികൾക്കെതിരെ കോടതി വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നു.പലർക്കും ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ഇതിൽ ആറാമത്തെ പ്രതിയായ കോഴിക്കോട് പണിക്കമടം മാത്തോട്ടം സ്വദേശി അബ്ദുൾ അസീസ് എൻ.വി.
എന്നയാൾ വിചാരണ സമയത്ത് കോടതിയിൽ ഹാജരാകാതെ പോലീസിനെയും കോടതിയിയേയും കബളിപ്പിച്ച് പല സ്ഥലങ്ങളിലായി പലവിലാസത്തിൽ ഒളുവിൽ കഴിഞ്ഞ് വരുകയായിരുന്നു. നടക്കാവ് ഇൻസ്പെക്ടറായി പികെ.ജിജീഷ് ചുമതല ഏറ്റെടുത്ത ശേഷം പ്രതിയെ കുറിച്ച് മാസങ്ങങ്ങളോളം നടത്തിയ അന്വേഷണത്തിൻ്റെ ഫലമായായാണ് പ്രതി കോഴിക്കോടുള്ള വിലാസം മാറ്റി മലപ്പുറം പുളിക്കലുള്ള പുതിയ വിലാസത്തിൽ താമസമാക്കി കോഴിക്കോട് തന്നെ വഴിയോരത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുണ്ടെന്ന് സൂചന ലഭിച്ചത്.പ്രതിയെ അന്വേഷിച്ച് കണ്ടെത്തി വിലാസം പരിശോധിച്ച് രണ്ട് വിലാസത്തിലുള്ള പ്രതിയും ഒരാളെന്ന് ഉറപ്പ് വരുത്തിയ ശേഷം ,കോടതി യിൽ ഹാജരാക്കിയ പ്രതിക്ക് കോടതി മതിയായ ജാമ്യക്കാർ മുഖാന്തരം ജാമ്യം അനുവദിച്ചു കേസിൻ്റെ തുടർ നടപടികൾക്കായി ഉത്തരവ് നൽകി.നടക്കാവ് സബ് ഇൻസ്പെകർ SB കൈലാസ് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, ഹരീഷ് കുമാർ .സി., ലെനീഷ്.പി.എം, ബൈജു പി കെ എന്നിവരാണ് പ്രതിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്. അതേ സമയം ഈ വിവരം അറിയുമ്പോൾ എന്തായിരിക്കും യേശുദാസിന്റേയും ചിത്രയുടേയും പ്രതികരണമെന്നറിയാൻ കാത്തിരിക്കുകയാണ് കേരളീയ പൊതു സമൂഹം.
ബിനു പളളിമൺ
https://www.facebook.com/Malayalivartha