പി ജയരാജൻ തത്സമയം... ചെന്താരകം ചൊവപ്പിച്ചു; വായിച്ചത് എഴുതിക്കൊടുത്തതോ? ഷുഹൈബ് വധം പറഞ്ഞത് കേട്ടോ?
പാർട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാൻ സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജൻ കച്ചമുറുക്കി ഇറങ്ങി തില്ലങ്കേരിമാരെ ഒതുക്കാനും പഴയ രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനും പി ജയരാജനെക്കൊണ്ട് മാത്രമേ നടക്കു എന്നറിയാവുന്നത് കൊണ്ടാണ് ഈ നീക്കം നടത്തിയത്. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് ഒന്നും ഒളിക്കാനില്ലെന്ന് പി ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല അംഗങ്ങളും നേതൃത്വവുമാണ്. ഞാൻ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ ആകാശിനെ പുറത്താക്കി. ജയരാജൻ തില്ലങ്കേരിയിലേക്കെന്ന് കാട്ടുതീ പോലെ വാർത്ത വന്നു. തില്ലങ്കേരിയെപ്പറ്റി ബൈറ്റിന് മാധ്യമങ്ങളെത്തി. എത്രം കോൺഗ്രസ് പ്രവർത്തകരെയാണ് ആർ എസ് എസ് കാർ കൊന്നത്. അതിനൊന്നും കോൺഗ്രസിന് കുഴപ്പമില്ല. ഒറ്റപ്പെട്ടത് മാത്രം എടുത്ത് പറയുന്നു. ക്വട്ടേഷൻ എന്ന് മുദ്ര കുത്തിയവരുടെ ജീവിതങ്ങൾ ഒന്ന് പരിശോധിച്ചാൽ നന്ന്. സി പി എമ്മിലേക്ക് മറ്റ് പാർട്ടികളിൽ നിന്നും ആളുകൾ വരുന്നു. സുധാകരൻ പണ്ട് ആർ എസ് എസിന് സംരക്ഷണമൊരുക്കിയ കഥയൊക്കെ പറഞ്ഞല്ലോ എന്നും എഴുതിക്കൊടുത്തത് വായിച്ചത് പോലെ ജയരാജൻ പറഞ്ഞു.
പി ജയരാജന്റെ തണലിൽ വളർന്നവരാണ് തില്ലങ്കേരിയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണയോഗത്തിൽ പി ജയരാജൻ പങ്കെടുക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചത്.. നേരത്തെ എം വി ജയരാജനെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ പ്രചരണവും നടത്തിയിരുന്നു. പി ജയരാജനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതോടെ പ്രചരണ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തുകയായിരുന്നു. എം വി ജയരാജനും യോഗത്തിൽ പങ്കെടുത്തു. വിവാദം ഒതുക്കി മുഖം രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്. തില്ലങ്കേരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മട്ടന്നൂരിൽ യോഗം സിപിഎം ചേർന്നിരുന്നു. പാർട്ടിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിർദേശമാണ് യോഗത്തിൽ പങ്കെടുത്ത എം വി ജയരാജൻ നൽകിയത്. ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കും ലഭിക്കുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണിത്. ആകാശ് തില്ലങ്കേരിയെ പുറത്താക്കിയതാണെന്ന് പാർട്ടി പറയുമ്പോഴും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണ് എന്നതാണ് സിപിഎം നെ അലട്ടുന്നത്. നാട്ടിലെ പ്രശ്നങ്ങളിൽ ഔദ്യോഗിക പാർട്ടി സംവിധാനത്തേക്കാൾ ഇടപെടൽ ഇവരൊക്കെ നടത്തുന്നു എന്നതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും സമൂഹ മാധ്യമങ്ങളിൽ പ്രകോപിപ്പിക്കരുതെന്നും അവരുമായി സഹകരിക്കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസത്തെ പാർട്ടി കമ്മിറ്റി യോഗത്തിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ബ്രാഞ്ച് കമ്മിറ്റികൾക്കും കർശന നിർദേശം നൽകിയിരുന്നു. തില്ലങ്കേരിമാരുമായി സഹകരിക്കുന്നവർക്ക് പാർട്ടിയിൽ ഇടമുണ്ടാകില്ലെന്നായിരുന്നു മുന്നറിയിപ്പ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിന് ഒപ്പമല്ല പാർട്ടിയെന്ന വിശദീകരണമാണ് സിപിഎം തില്ലങ്കേരിയിൽ പി ജയരാജനെക്കൊണ്ട് നടത്തിച്ചത്. ആകാശ് തില്ലങ്കേരി സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടാൻ പോയ പാർട്ടി അംഗങ്ങളെ സി പി എം വിലക്കിയതിനെ തുടർന്ന് അവർ പിൻവാങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാർട്ടി നിർദേശപ്രകാരമായിരുന്നു കൊല നടത്തിയതെന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്
ബിനുപളളിമൺ
https://www.facebook.com/Malayalivartha