നാട്ടിലെങ്ങും കാണാത്ത കൂട്ടുകെട്ടാണ് കോട്ടയം നഗരസഭയിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്
നാട്ടിലെങ്ങും കാണാത്ത കൂട്ടുകെട്ടാണ് കോട്ടയം നഗരസഭയിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്..കോൺഗ്രസ് വിമതയായി വിജയിച്ച ബിൻസി സെബാസ്റ്റ്യനാണ് നിലവിലുള്ള യുഡിഫ് ചെയർപേഴ്സൺ...വിമതയടക്കം 22പേരുടെ പിന്തുണയുമായി യുഡിഫും 22 പേരുമായി എൽഡിഫും വിജയിച്ചപോൾ നറുക്കെടുപ്പിലൂടെ വിമതയായ ബിൻസി ചെയർപേഴ്സണുമായി.. ബിജെപിയിലെ എട്ടുപേരും അന്ന് ആരേയും പിന്തുണച്ചുമില്ല.. .നിലവിൽ യുഡിഎഫിലെ ഒരു കൗൺസിലർ മരണപ്പെട്ടതോടെ ഇടതുന്നണി ഒരംഗത്തിന്റെ മേൽക്കൈ നേടുകയായിരുന്നു..അങ്ങനെ ഇന്ന് അവിശ്വാസ പ്രമേയം വന്നെങ്കിലും യുഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നതോടെ അവിശാസം തള്ളിപ്പോയി..27 പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പ്രമേയം പാസാക്കാൻ കഴിയുമാരുന്നുള്ളൂ..കോട്ടയത്ത് യുഡിഫ്...ബിജെപി കൂട്ടുകെട്ട് പരസ്യമായെന്ന് എൽഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി..
എന്നാൽ ഒരംഗം മരിച്ചതക്കം നോക്കി ഭരണം അട്ടിമറിക്കുന്നത് അധാർമ്മികതയാണെന്നും അതിനാലാണ് ബിജെപി വിട്ടു നിന്നതെന്നും ബിജെപി ജില്ലാപ്രസിഡണ്ട ലിജിൻലാൽ അറിയിച്ചു
ഇത് രണ്ടാംതവണയാണ് യുഡിെഫിന് എതിരായ അവ്ശ്വാസ പ്രമേയം പരാജയപ്പെടുന്നത്..അന്ന് ബിജെപിയുടെ പിന്തുണയോടെയായിരുന്നു എൾഡിഎഫ് അവിശ്വാസം.അന്ന് എൽഡിഎഫ്-ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപണം ഉന്നയിച്ചത് യുഡിഎഫ് ആണെന്നത് മറ്റൊരു വിരോധാഭാസം..എന്നാൽ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വിട്ടുനിന്നു..അങ്ങനെ പുതിയ ആളിന് ഭൂരിപക്ഷം നേടാനുമായില്ല..ബിന്സി സെബാസ്റ്റ്യൻ വീണ്ടും ചെയർപേഴ്സണായി മാറി...അങ്ങനെ കോട്ടയം ആര് ഭരിക്കണമെന്നുള്ള തീരുമാനം ബിജെപിയുടെ കൈകളിലാണ് എത്തിനിൽക്കുന്നത്..ചിങ്ങവനം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ യുഡിെഫിന് സീറ്റ് നഷ്ടപ്പെട്ടാൽ വീണ്ടും കളിമാറും...കോട്ടയമല്ലെ..വഞ്ചി തിരുനക്കരത്തന്നെ പിടിച്ചിടാനാകും രാഷ്ടീയ ചാണക്യന്മാരുടെ ശ്രമം..
https://www.facebook.com/Malayalivartha