ഗതാഗത മന്ത്രി ആൻറണി രാജുവിനെ ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും നീക്കാഞ്ഞ് സി പി മ്മിൽ സമ്മർദ്ദം...? രണ്ടര വർഷത്തേക്ക് അദ്ദേഹത്തെ മാറ്റാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പാർട്ടിയെ അറിയിച്ചതായി റിപ്പോർട്ടുകൾ..!
കെ എസ് ആർ റ്റി സി യുടെ തകർച്ച പൂർണമായി എന്ന് വിലയിരുത്തുന്ന വാർത്തകൾ പുറത്തു വരുന്ന ഈ സാഹചര്യ്ത്തിൽകൂടിയാണ് ഈ വാർത്തകൽ സൂചിപ്പിക്കുന്നത്..കഴിഞ്ഞദിവസമാണ്
മന്ത്രിക്കെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തിയത് - വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് മന്ത്രി നിർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കാര്യമറിയാതെയാണ് എ.കെ ബാലൻ ഉൾപ്പടെ വിമർശിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം മന്ത്രി ആൻ്റണി രാജുവിനെതിരെ എ.കെ ബാലൻ രംഗത്ത് എത്തി. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയ മന്ത്രി ഒറ്റപ്പെട്ടും. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്മെൻ്റിൻ്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എകെ ബാലൻ പറഞ്ഞു. ജീവനക്കാരെ CITU വിനും സർക്കാരിനും എതിരാക്കുകയെന്നത് മാനേജ്മെൻ്റിൻ്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആൻറണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിൻറെ പ്രതിഷേധവും പ്രതികരണവും. മാനേജ്മെൻറ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു.സിഎംഡിയുടെ ധാർഷ്ട്യം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് മാനേജ്മെൻറാണെന്നും, താൻ അതിൽ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന്മ ന്ത്രി ആന്റണി രാജു വ്യകത്മാക്കിരുന്നു.
അതിനിടെ കെഎസ്ആർടിസിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ ജീവനക്കാരുടെ കത്തയക്കൽ ക്യാംപയിന് തുടക്കമായി. പതിനായിരം കത്തുകളാണ് തൊഴിലാളികൾ മുഖ്യമന്ത്രിക്ക് അയക്കുന്നത്. സിഎംഡിയെ കുറ്റപ്പെടുത്തുന്നതാണ് ഉള്ളടക്കം. എല്ലാ സംഘടനകളും എതിർപ്പ് അറിയിച്ചിട്ടും ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന ഉത്തരവ് പിൻവലിക്കാൻ മാനേജ്മെൻറ് തയ്യാറായിട്ടില്ല.
ആൻറണി രാജു പിണറായിയുടെ വിശ്വസ്തനാണ്. പിണറായി പറയുന്നത് മാത്രം താൻ കേട്ടാൽ മതിയെന്നാണ് രാജു കരുതുന്നത്. കെ എസ് ആർ റ്റി സിയുടെ കാര്യത്തിൽ ഗവൺമെൻറ്സെ സെക്രട്ടറി പറയുന്നത് മാത്രമാണ് മന്ത്രി അനുസരിക്കാറുള്ളത്ത...മന്ത്രിയുടെ തലയിൽ പിണറായി കുരിശു വച്ചു എന്ന തോന്നലാണ് ആൻറണി രാജുവിനുള്ളത്. ഗതാഗത മന്ത്രിയെന്ന നിലയിൽ താൻ സമ്പൂർണ പരാജയമാണെന്നാണ് നാട്ടുകാർ പറയുന്നതെന്ന് മന്ത്രി രാജു എല്ലാവരോടും പറയുന്നുണ്ട്. രാജുവിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൊക്കെ കെ എസ് ആർറ്റിസി ജീവനക്കാർ കള്ള പേരിൽ നുഴഞ്ഞു കയറി തെറി പറയുന്നു. കെ എസ് ആർറ്റിസിയുടെ പുതിയ സ്വിഫ്റ്റ് കമ്പനി സി പി എമ്മിൻ്റെ കറവപശുവാണെന്നും ഇതിനകം ആരോപണം ഉയർന്നിട്ടുണ്ട്. ധനമന്ത്രി കെ എസ് ആർ റ്റി സിയോട് കാണിക്കുന്ന ചിറ്റമ്മനയത്തിനെതിരെ വൻ പ്രതിഷേധമാണ് മന്ത്രിക്കുള്ളത് . അതേസമയം
കെ എസ് ആർറ്റിസിയെ രക്ഷിക്കാൻ ഗണേശ് കുമാറിനെ വിളിക്കൂ എന്ന ഹാഷ് ടാഗ് കാമ്പയിൻ വ്യാപകമാവുകയാണ്. രാജുവിനെ പിണക്കാൻ തത്കാലം പിണറായി തയ്യാറല്ല.ആൻറണി രാജു തുടർന്നാലും ഇല്ലെങ്കിലും ആന വണ്ടിയെ സർക്കാർ തൊഴുത്തിൽ കെട്ടും. സർക്കാരിനെതിരെ ജീവനക്കാർ സമരം ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.റ്റി.സിയെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കെ എസ് ആർ റ്റി സി യുടെ നടത്തിപ്പ് ചുമതലയിൽ നിന്ന് പിൻവാങ്ങുക എന്ന തീരുമാനമാണ് സർക്കാർ എടുക്കാൻ പോകുന്നത്.നരേന്ദ്ര മോദിയുടെ മാതൃകയാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ സ്വീകരിക്കുന്നത്.. നഷ്ടത്തിലോടുന്ന കെ.എസ്.ആർറ്റിസിയെ ബി.എസ്.എൻ എൽ മാതൃകയിൽ ഉടച്ചുവാർക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നഷ്ടത്തിലോടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്.
https://www.facebook.com/Malayalivartha