നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവുണ്ടായ സംഭവത്തിൽ കലാകാരന്മാരിൽ ഭിന്നസ്വരം...
സംഗീത നാടക അക്കാദമിയിൽ മുൻ ചെയർമാൻ കൂടിയായ നടൻ മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമിക്കുന്നതിൽ പിഴവുണ്ടായ സംഭവത്തിൽ കലാകാരന്മാരിൽ ഭിന്നസ്വരം...ലളിതകലാ അക്കാദമി ചെയർമാനായിരുന്ന സംവിധായകൻ നേമം പുഷ്പരാജ് പരിശോധിച്ചപ്പോൾ ഈ ശില്പത്തിന് നടൻ മുളിയുമായി രൂപസാദൃശ്യമില്ലെന്ന് കണ്ടെത്തിയതിനാലാണ് ശില്പി വിൽസൺ പൂക്കോയിയുടെ പ്രതിമാ നിർമ്മാണം റദ്ദാക്കിയതെന്നായിരുന്നു ലളിതകലാ അക്കാദമി നൽകിയ വിശദീകരണം..എന്നാൽ താൻ ഒറ്റയ്ക്കല്ല പ്രതിമയുടെ മോൾഡ് കാണാൻ പോയതെന്ന് നേമം പുഷ്പരാജ് മലയാളി വാർത്തയോട് പറഞ്ഞു..അന്നത്തെ സംഗീത നാടക അക്കാദമി അധ്യക്ഷയായ നടി കെപിഎസി ലളിത,അക്കാദമി സെക്രട്ടറി ശിവദാസൻനായർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിമയുടെ പ്രാധമികരൂപം കാണാൻ പോയതെന്ന് പുഷ്പരാജ് പറയുന്നു...ഹോൾഡ്....
എന്നാൽ സംഗീതനാടക അക്കാദമിയിൽ ചിലർ കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും ഇത് നൽകാത്തതിൻ്റെ വൈരാഗ്യത്തിനാണ് പ്രതിമാനിർമ്മാണം മുടക്കിയതെന്നും ശില്പി ചിലമാധ്യമങ്ങളോട് പറഞ്ഞിരുന്നു..എന്നാൽ
മുരളിയുമായി രൂപസാദൃശ്യമില്ലാത്ത ശിൽപം നിർമിച്ചതിനെത്തുടർന്നു കരാർ റദ്ദാക്കാനായിരുന്നു അക്കാദമിയുടെ തീരുമാനം.. ശിൽപി മുൻകൂറായി വാങ്ങിയ 5.70 ലക്ഷം രൂപ തിരിച്ചടയ്ക്കാനും അക്കാദമി ഉത്തരവിട്ടിരുന്നു. എന്നാൽ, പണം തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലെന്നു ശിൽപി വിൽസൺ അറിയിച്ച സാഹചര്യത്തിൽ നികുതി ഉൾപ്പെടെ മുഴുവൻ തുകയും വ്യവസ്ഥകളോടെ സർക്കാർ എഴുതിത്തള്ളുകയായിരുന്നു. നഷ്ടം അക്കാദമി വഹിക്കണമെന്ന് വ്യവസ്ഥയും നൽകി... മരിക്കുമ്പോൾ കേരള സംഗീത നാടക അക്കാദമി ചെയർമാൻകൂടി ആയിരുന്ന അതുല്യ നടന്റെ ഒരുനല്ല പ്രതിമപോലും സ്ഥാപിക്കാൻ കഴിയുന്നില്ലെന്നാണ് പരമാർത്ഥം
https://www.facebook.com/Malayalivartha