ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെപ്പറ്റിയാണ് ഇപ്പോൾ പലയിടത്തും ചർച്ചകൾ നടക്കുന്നത്..
ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെപ്പറ്റിയാണ് ഇപ്പോൾ പലയിടത്തും ചർച്ചകൾ നടക്കുന്നത്..റിപ്പോർട്ടർ ന്യൂസ് ചാനൽ സമ്പൂർണ്ണമായി വിറ്റ് അതിൽനിന്ന് ഏപ്രിലിൽ ഇറങ്ങുന്ന എം.വി നികേഷ്കുമാർ രാഷ്ടീയത്തിൽ സജീവമാകുമെന്നാണ് ചിലകേന്ദ്രങ്ങൾ നൽകുന്ന സൂചന.എം.വി രാഘവന്റെ മകനായ അദ്ദേഹം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് മുസ്ലീംലീഗിലെ കെ.എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു.ഇത്തവണ ലോക്സഭയിലേക്ക് ഒരങ്കം ലഭിക്കാനുള്ള നീക്കങ്ങളാണ് അദ്ദേഹത്തിന്റെ കൂട്ടാളികൾ ആരംഭിച്ചത്..വടകര ലോക്സഭാസീറ്റിനാണ് ശ്രമം.നിലവിൽ കെ.മുരളീധരൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പി ജയരാജനായിരുന്നു കഴിഞ്ഞ തവണത്തെ സിപിഎം സ്ഥാനാത്ഥി.ശശി തരൂർ ഇത്തവണ മാറിനിന്നാൽ കെ.മരളീധരൻ തിരുവനന്തപുരത്തേക്ക് ചേക്കേറുമെന്ന പ്രതീക്ഷയാണ് നികേഷ് കുമാറിനുള്ളത്.അങ്ങനെയെങ്കിൽ വടകര പിടിക്കാമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്യും.നികേഷ് സ്ഥാനാർത്ഥിയായാൽ മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ആർഎംപി ശക്തമായി എതിർക്കില്ലെന്നും ഇടത് അനുകൂലികളിൽ സംസാരമുണ്ട്.
ഇനി കോട്ടയത്തേക്ക് വന്നാൽ നിലവിലുള്ള എംപി തോമസ് ചാഴിക്കാടനെ മാറ്റണമെന്ന ആവശ്യം മാണിഗ്രൂപ്പിൽ സജീവനാക്കാനാണ് വിമതവിഭാഗത്തിന്റെ തീരുമാനം...മുൻ എൽഎ സ്റ്റീഫൻ ജോർജ് ആണ് കോട്ടയം സീറ്റിനായി കിണഞ്ഞ് ശ്രമിക്കുന്ന മാണി വിഭാഗം ജനറൽ സെക്രട്ടറി .എന്നാൽ ഇക്കാര്യത്തിൽ ജോസ് കെ മാണി മനസ് തുറന്നിട്ടുമില്ല. ജോസ് കെ മാണിതന്നെ കോട്ടയത്ത് മത്സരിക്കണമെന്നുള്ള നിർദേശവും പാർട്ടിയിൽ ഉയരുന്നുണ്ട്.കോട്ടയത്ത് യുഡിഎഫ് സ്ഥാനാത്ഥി ആരാകുമെന്നതിൽ ഒരുവ്യക്തതയും കൈവന്നിട്ടില്ല.കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് ലഭിച്ചാൽ പി സി തേമസിന് സീറ്റ് നൽകുമെന്ന് സൂചനകളുണ്ട്. ഇടതു വലതു മുന്നണികൾക്കുവേണ്ടി യഥാക്രമം ജോസ് കെ മാണിയും പിസി തോമസും ഇറങ്ങിയാൽ ബിജെപിക്കുവേണ്ടി ഇറങ്ങാൻ തയ്യാറെന്ന് പിസി ജോർജും വ്യക്തമാക്കിക്കഴിഞ്ഞു..
കാസർകോഡ് മണ്ഡലത്തിലാണ് സിപിഎം തന്ത്രപരമായ കരുനീക്കം നടത്തിയത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഡോ.വിപിപി മുസ്തഫയെ കാസർകോഡ് ജില്ലയിൽ പാർട്ടിയുടെ മുഴുവൻ സമയസംഘാടകനാക്കി നിയോഗിക്കുകയായിരുന്നു..മുസ്തഫയാകും അടുത്ത തവണ കാസർകോഡ് ലോക്സഭയിലെ ഇടതുമുന്നണി സ്ഥാനാത്ഥിയെന്നും സൂചനയുണ്ട്.കാലങ്ങളായി പി കരുണാകരനിലൂടെ കൈയ്യിലുണ്ടായിരുന്ന കാസർകോഡ് മണ്ഡലം സിപിഎമ്മിന് കഴിഞ്ഞ തവണ നഷ്ടപ്പെടുകയായിരുന്നു..രാജ്മോഹൻ ഉണ്ണിത്താനിലൂടെ കോൺഗ്രസ് അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു..മുസ്തഫയെ ഇറക്കിയാൽ വർഗീയ ധ്രുവീകരണത്തിലൂടെ വിജയം നേടാമെന്നാണ് സിപിഎം പ്രതീക്ഷ..അടുത്ത വർഷം നടക്കാൻപോകുന്ന തിരഞ്ഞെടുപ്പിലേക്കുള്ള
മുന്നോരുക്കങ്ങൾ മൂന്നുമുന്നണികളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha