റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം രൂപാ വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ
ഇന്ത്യൻ റയിൽവേക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിലൂടെയും വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്യാതെയും വമ്പൻ വരുമാനമാണ് ദിനംപ്രതി ലഭിക്കുന്നത്. ഇത്തരത്തിൽ റെയില്‍വേയ്ക്ക് പ്രതിദിനം ഏഴ് കോടി രൂപയോളം രൂപാ വരുമാനം ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു... 2019 മുതല്‍ 2022 കാലത്തെമാത്രം ശരാശരി തുകയാണ് ഇപ്പോൾ പുറത്തുവന്നത്.
2019-നും 2022-നുമിടയിലായി 31 കോടിയിലധികം ടിക്കറ്റുകളാണ് യാത്രക്കാർ റദ്ദാക്കിയത്. ഇതുവഴി റെയില്‍വേക്ക് ലഭിച്ചത് 6297 കോടി രൂപ . ശരാശരി കണക്കാക്കുമ്പോള്‍ ഒരോ ദിവസവും 4.31 കോടി രൂപയാണ് റെയില്‍വേക്ക് ലഭിക്കുന്നത്. . കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ റെയില്‍വേയുടെ വരുമാനത്തില്‍ 32 ശതമാനം വര്‍ധനയുണ്ടായതായും മന്ത്രാലയം വെളിപ്പെടുത്തി. 2021-ല്‍ 1,660 കോടി രൂപയായിരുന്നത് 2022-ലെത്തിയപ്പോള്‍ 2,184 കോടി രൂപയായി കുതിച്ചുകയറി
2020-ല്‍ 796 കോടി രൂപയാണ് ടിക്കറ്റ് റദ്ദാക്കിയതുവഴി ആകെ ലഭിച്ചത്. പ്രതിദിനം ശരാശരി 2.17 കോടി രൂപ എന്ന വിധത്തിലായിരുന്നു ഇത്.. 2022 ആയപ്പോള്‍ ഇത് ആറു കോടിക്കടുത്ത് വര്‍ധിച്ച് 2,184 കോടി രൂപയായി. 2019 മുതല്‍ 2022 വരെയായി 9.03 കോടി യാത്രക്കാർ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്തിരുന്നില്ല. ഇതും റയിൽവേക്ക് ചാകരയാണ്.. ഇതുവഴി 4,107 കോടി രൂപയാണ് റെയില്‍വേക്ക് ലഭിച്ചത്.
റയിൽവേ ടിക്കറ്റ് ട്രയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പ് റദ്ദാക്കിയില്ലെങ്കിൽ 25ശതമാനം തുകയാണ് യാത്രക്കാർക്ക് നഷ്ടപ്പെടുന്നത്.റയിവേക്ക് വമ്പൻ ലാഭവും യാത്രക്കാർക്ക് ഭാരവുമായ ക്യാൻസലൈസേഷൻ തുക 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായിട്ടെങ്കിലും കുറയ്ക്കമമെന്നാണ് യാത്രക്കാരുടെ സംഘടനകൾ ആവിശ്യപ്പെടുന്നത്...റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായ കൊല്ലം സ്വദേശി പരവൂർ സജീബ് ഇക്കാര്യത്തിൽ മലയാളി വാർത്തകളോട് പ്രതികരിച്ചത് കേൾക്കാം..
റയിൽവേയിൽ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ഭൂരിപക്ഷം യാത്രക്കാരും കേരളത്തിലാണുള്ളത്..അപ്പോ ഇന്ത്യൻ റയിൽവേക്ക് മലയാളികളുടെ സംഭാവനയും ഒട്ടും ചെറുതല്ല..
https://www.facebook.com/Malayalivartha