ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ എസ്.ബി.ഐ.യുടെ കേരളസർക്കിളിൽ ഇന്ന് പണിമുടക്കുകയാണ്...
ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുവിഭാഗം ജീവനക്കാർ എസ്.ബി.ഐ.യുടെ കേരളസർക്കിളിൽ ഇന്ന് പണിമുടക്കുകയാണ്...പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റീജിയണൽ കമ്മിഷണറുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം നടന്ന അനുരഞ്ജന ചർച്ച ഫലം കണ്ടിരുന്നില്ല..എസ് ബി ഐയിൽ ജീവനക്കാർക്ക് മുട്ടൻ പണിയാണ് വരാൻപോകുന്നതെന്ന് തിരിച്ചറിഞ്ഞാണ് ജീവനക്കാരുടെ പണിമുടക്ക് സമരം. അതായത് ശീതീകരിച്ച ബാങ്കിനുള്ളിൽ ജീവിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം ഇനി റോഡിലിറങ്ങി പണിയെടുക്കണം. അതായത് ബാങ്ക് സ്ഥിരം നിക്ഷേപം, ഇൻഷുറൻസ് ,ഓഹരി ,വിവിധതരം നിക്ഷേപങ്ങൾ, എന്നിവ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും നേരിട്ട് സമാഹരിക്കലാണ് ഇവരുടെ പണി. വായ്പാ തിരിച്ചടവുകൾ മുടക്കിയവരെ നേരിൽക്കണ്ട് പണം സമാഹരിക്കുകയും വേണം. ഇതിനായി ടാർജറ്റുകളും നിശ്ചയിച്ചു നൽകും.ടാർജറ്റ് നേടാത്തവർക്ക് സ്ഥലം മാറ്റം, ആനുകൂല്യം വെട്ടിക്കുറയ്ക്കൽ ,നിർബന്ധിത മുൻകൂർ വിരമിക്കൽ തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ ഭയം.ബാങ്കിൽ കിട്ടാക്കടം വർദ്ധിച്ചതോടെ പുതിയ നിയമനങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്.കേരളത്തിൽ മാത്രം എസ്ബിഐ ശാഖകളിൽ 3,000 ത്തോളം ഒഴിവുകളുണ്ട്.ഒഴിവുകൾ നികത്താതെ വന്നതിനാൽ നിലവിലുള്ള ജീവനക്കാർക്ക് ജോലിഭാരവും ഇരട്ടിച്ചു.അതിനിടെയാണ് ജീവനക്കാരെ കൂട്ടത്തോടെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് തള്ളിമാറ്റാനുള്ള ശ്രമം..ഇതിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ പണിമുടക്ക് സമരം തിരുവനന്തപുരത്ത് മുൻ എംപി വിഎം സുധീരൻ ഉദ്ഘാടനം ചെയ്തു.hOLD
ജനാഭിമുഖ ബാങ്കിംഗ് സമീപനം നേടിയെടുക്കാനുള്ള സമരമാണിതെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ മലയാളി വാർത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha