എഡിജിപി എസ്. ശ്രീജിത്തിനെ വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു...
എഡിജിപി എസ്. ശ്രീജിത്തിനെ വര്‍ഗ്ഗീയ വാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു... കഴിഞ്ഞ ദിവസം സിവില്‍ സര്‍വ്വീസിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്സാസെടുത്തതില്‍ നിന്നും ഒരു ഭാഗം അടര്‍ത്തിയെടുത്തിട്ടാണ് ഇപ്പോള്‍ അദ്ദേഹം വര്‍ഗ്ഗീയവാദിയാണെന്ന് പ്രചരിപ്പിക്കുന്നത്.
അദ്ദേഹം ക്ലാസെടുക്കുന്നതിനിടയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് തറവാടില്ലെന്നും നായന്മാര്‍ക്ക് മാത്രമേ തറവാടുള്ളൂ എന്നും ശ്രീജിത്ത് ക്ലാസെടുക്കുന്നതിനിടയില്‍ ഹിദ എന്ന ഒരു മുസ്ലിം പെണ്‍കുട്ടിയോട് പറഞ്ഞു എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയിലൂടെ പരക്കുന്നത്.
സാധാരണകുടുംബത്തില്‍ ജനിച്ച് സിവില്‍ സര്‍വ്വീസ് പാസായി ഐപിഎസ്സുകാരനായ ശ്രീജിത്ത് വലിയ ഭക്തനും മൂകാംബികാ ദേവിയുടെ ഉപാസകനും ആണ്. മാസത്തിലൊരുക്കിലെങ്കിലും മൂകാംബികയില്‍ ദർശനം നടത്തുന്ന ഓഫീസർകൂടിയാണ്..
ഇദ്ദേഹം തിരുവനന്തപുരത്തെ ഒരു പ്രമുഖ സിവില്‍ സര്‍വീസ് ട്രെയിനിംഗ് ക്യാമ്പില്‍ നടത്തിയ ക്ലാസിനിടയില്‍ ഹിദ എന്ന മുസ്ലിം പെണ്‍കുട്ടിയോട് പറഞ്ഞ ഒരു വാചകമാണ് വിവാദമായത്. ആന്ത്രോപ്പോളജിയെക്കുറിച്ച് ക്ലാസെടുക്കാനാണ് ശ്രീജിത്ത് അവിടെ എത്തിയത്. ആന്ത്രോപ്പോളജി (നരവംശശാത്രം)യിലെ ഒരു പ്രധാന സങ്കല്‍പമായ ഡോമിനന്‍റ് കാസ്റ്റ് എന്നത് വിശദീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇപ്പോള്‍ ചിലര്‍ വിവാദമാക്കിയ പരാമര്‍ശം ശ്രീജിത്ത് നടത്തിയത്. മൊത്തത്തിലുള്ള ക്ലാസില്‍ നിന്നും ഈ ഒരു ഭാഗം അടര്‍ത്തിമാറ്റിയാണ് ഇപ്പോഴത്തെ പ്രചരണം.
എസ്. ശ്രീജിത്ത് എന്ന തന്‍റെ പേരിലെ ഇനീഷ്യലായ എസ് അമ്മയുടെ പേരാണെന്ന് ശ്രീജിത് ക്ലാസില്‍ വിശദീകരിച്ചുതുടങ്ങിയത് ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പത്തെക്കുറിച്ച് പറയാനാണ്. എസ്. ശ്രീജിത് എന്നാല്‍ സുഭദ്രാമ്മ ശ്രീജിത് എന്നാണെന്നും താന്‍ മരുമക്കത്തായ സമ്പദായത്തില്‍പ്പെട്ട സമുദായത്തില്‍ നിന്നും വരുന്ന വ്യക്തിയാണെന്നും ശ്രീജിത് ക്ലാസില്‍ വിശദീകരിച്ചിരുന്നു. മക്കത്തായം (പുരുഷാധിപത്യം- പാട്രിയാര്‍ക്കി) പിന്തുടരുന്ന എല്ലാ സമൂഹങ്ങളും മരുമക്കത്തായം (മാട്രിയാര്‍ക്കി- സ്ത്രീയാധിപത്യം) പിന്തുടരുന്ന സമുദായങ്ങളെ ഗോത്രവര്‍ഗ്ഗങ്ങളായും അധകൃതരായും അപരിഷ്കൃതരായും കാണുന്ന പ്രവണതയുണ്ടെന്നും ശ്രീജിത് പറയുന്നു. അതിന് ഉദാഹരണമാണ് ആഫ്രിക്കയിലെ മസായി വംശം, എസ്കിമോസ്, നീലഗിരിയിലെ തോഡാസ്, സൗത്ത് അമേരിക്കയിലെ പോപ്പി ഇന്ത്യന്‍സുമെല്ലാം.- ശ്രീജിത് പറയുന്നു. മരുമക്കത്തായക്കാര്‍ (അമ്മയ്ക്കും സ്ത്രീകള്‍ക്കും മേധാവിത്വമുള്ള സമൂഹം) ഗോത്രവിഭാഗവും അധകൃതരും അപരിഷ്കൃതരുമാണ് എന്ന സങ്കല്‍പത്തിന് അപവാദമായ ഒരേയൊരു ഭൂപ്രദേശം കേരളമാണെന്നും അത് കേരളത്തിലെ നായന്മാരാണെന്നും ശ്രീജിത് പറഞ്ഞുവെയ്ക്കുന്നു. ഇനി അദ്ദേഹം ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പം കൂടുതല്‍ വിശദീകരിക്കുകയാണ്. . ആന്ത്രോപ്പോളജിയില്‍ ഡോമിനന്‍റ് കാസ്റ്റ് എന്ന സങ്കല്‍പമുണ്ട്. കേരളത്തില്‍ ആ ഡൊമിനന്‍റ് കാസ്റ്റ് നായന്മാരാണ്. ഹിദയുടെ തറവാട്ടില്‍ ആരൊക്കെയുണ്ട്? നിങ്ങള്‍ക്ക് തറവാടുണ്ടോ?- ഇതായിരുന്നു ശ്രീജിത്തിന്‍റെ അടുത്ത ചോദ്യം. ഹിദ എന്ന മുസ്വീം പെൺകുട്ടിയോടായിരുന്നു ഈ ചോദ്യം ..പ്രവാചകന് ജാതിയില്ലെന്ന് ശ്രീജിത്ത് വ്യക്തമായി പറയുന്നുമുണ്ട്.. അതിലേക്ക്...
നമ്പൂതിരി ഡോമിനന്‍റ് കാസ്റ്റ്.എന്ന് വിളിക്കാന്‍ കഴിയില്ല. കാരണം തറവാടിന് തുല്യമായി നമ്പൂതിരി ഉപയോഗിക്കുന്ന വാക്ക് ഇല്ലം എന്നതാണ്. എന്നാല്‍ മറ്റ് സമുദായത്തില്‍പ്പെട്ടവരാരും ഇല്ലം എന്ന വാക്ക് കടമെടുത്തില്ല. എന്നാല്‍ നായര്‍ സൃഷ്ടിച്ച തറവാട് എന്ന സങ്കല്‍പം മുസ്ലിമും ഈഴവനും ക്രിസ്ത്യാനിയും കടമെടുത്തു. ഇപ്പോള്‍ എല്ലാ സമുദായക്കാര്‍ക്കും കേരളത്തില്‍ തറവാടുണ്ട്. അതായത് ഇവിടെ ഒരു പ്രത്യേക സമുദായത്തിന്‍റെ സംജ്ഞകള്‍(അഥവാ പദങ്ങള്‍) മാത്രം മറ്റു സമുദായത്തില്‍പ്പെട്ടവര്‍ ഉപയോഗിക്കുമ്പോള്‍ ആ സമുദായമാണ് ഡോമിനന്‍റ് കാസ്റ്റ്. കേരളത്തില്‍ ഡോമിനന്‍റ് കാസ്റ്റ് നായരാണ്. -ഇത്രയുമാണ് ശ്രീജിത് ക്ലാസില്‍ വിവരിക്കാന്‍ ശ്രമിച്ചത്.
ഈ ക്ലാസില്‍ നിന്നുള്ള ഒരു ഭാഗം അടര്‍ത്തിയെടുത്തിട്ടാണ് മുസ്ലിങ്ങള്‍ക്ക് തറവാടുണ്ടോ എന്ന് ചോദിച്ച് ശ്രീജിത് ഹിദയെ അധിക്ഷേപിച്ചു എന്ന വിവാദപ്രസ്താവനയുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് സേനയെത്തന്നെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണോ ഇതെന്നും ചിലര്‍ സംശയിക്കുന്നു.
ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ നല്‍കി യുവജനോത്സവത്തിലെ ഊട്ടുപര നടത്തിയിരുന്ന പഴയിടം നമ്പൂതിരിയെ ഒരുപ്രത്യേകജാതിയുടെ പാചകക്കാരനായി ചിത്രീകരിച്ചപോലെയാണ് ഇപ്പോൾ ശ്രീജിത്തിനെതിരായ പ്രചാരണവും എന്ന് വ്യാഖ്യാനിക്കാം.
https://www.facebook.com/Malayalivartha