പാൽ വിവാദത്തിൽ സ്വപ്നയുടെ ആദ്യ പ്രതികരണമിങ്ങനെ... ഇത് വെറും ചീപ് ടോപിക്; ഇനിയും പലതും പുറത്ത് വരും
സി എം രവീന്ദ്രൻ തിങ്കളാഴ്ച ഇ ഡി മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. അതിനിടയിൽ ഇതാ സ്വപ്നയും അദ്ദേഹവും തമ്മിൽ നടത്തിയ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തു വന്നിരിക്കുകയാണ്. ലൈംഗിക ചുവയോട് കൂടെ സ്വപ്നയോട് സംസാരിക്കുന്ന കൂടുതൽ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്. സി എം രവീന്ദ്രനും സ്വപ്നയോട് ലൈംഗിക ചുവയോട് സംസാരിച്ചതിന്റെ വാട്ട്സ് ആപ്പ് ചാറ്റുകളാണ് പുറത്ത് വന്നത്. അർധരാത്രിയിൽ അമ്മിഞ്ഞ പാൽ ആവശ്യപ്പെട്ടുകൊണ്ടുളള ചാറ്റുകളാണ് പുറത്ത് വന്നത്. ഈ വിഷയത്തിൽ സ്വപ്നയുടെ ആദ്യ പ്രതികരണം മലയാളി വാർത്തയോടാണ്. ഇത് വെറും ചീപ് ടോപിക് ആണെന്നാണ് സ്വപ്ന മലയാളി വാർത്തയോട് പറഞ്ഞത്
നേരത്തെയും ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നിട്ടുണ്ടായിരുന്നു. 2018 ൽ നടത്തിയ രാത്രികാല ചാറ്റുകളാണു പുറത്തുവന്നത്. ഇതിനു മുമ്പ് 2018 ജൂണില്‍ രവീന്ദ്രന്‍ സ്വപ്‌നയ്ക്കു വീഡിയോകളും അയച്ചുകൊടുത്തിരുന്നു. വീഡിയോകള്‍ കണ്ടിട്ടു എന്താണിതെന്നു സ്വപ്‌ന തിരിച്ചു ചോദിക്കുന്നുണ്ട്.നവംബറിലെ ചാറ്റുകള്‍ കുറച്ചു കൂടി വ്യക്തിപരമാണ്. അതിനു ശേഷം കിടന്നില്ലേ എന്ന ചോദ്യം. ഇല്ലെന്നു സ്വപ്‌നയുടെ മറുപടി. അതിനു ശേഷമാണു ഭര്‍ത്താവ് സ്ഥലത്തില്ലേ എന്ന ചോദ്യം. ഉണ്ടെന്നു മറുപടി പറയുമ്പോള്‍ അയ്യോ എന്നാണു പ്രതികരണം.കുഴപ്പമില്ലെന്നു പറയുമ്പോള്‍ 11.30 ആയതു കൊണ്ടാണു ചോദിച്ചതെന്നും വിളിക്കാമോ എന്നുമെല്ലാം രവീന്ദ്രന്‍ ചോദിക്കുന്നു. സ്വപ്‌നയുമായി രവീന്ദ്രനുണ്ടായിരുന്ന സൗഹൃദത്തിനു തെളിവാണ് ഈ ചാറ്റുകളെന്ന് ഇ.ഡിക്കു വാദിക്കാനാവും. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് വന്നതിന്റെ ഞെട്ടലിലാണ് മുഖ്യമന്ത്രിയും. ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രവീന്ദ്രൻ മറ്റന്നാൾ ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവണം. നേരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇ.ഡി രവീന്ദ്രന്റെ മൊഴിയെടുത്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് രവീന്ദ്രനുള്ളത്. അതുകൊണ്ടുതന്നെ നിർണായക വിവരങ്ങൾ രവീന്ദ്രനിൽ നിന്നും ലഭിക്കുമെന്ന വിലയിരുത്തലിലാണ് ഇ.ഡി നടപടി. നേരത്തെ ഇ.ഡി ഒട്ടേറ തവണ വിളിപ്പിച്ചതിന് ശേഷമായിരുന്നു രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഹാജരായപ്പോൾ 13 മണിക്കൂറോളമാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇ.ഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ ലോക്കറിൽ നിന്നും പണം കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha