പണി പാളും കാസയും ഉറച്ച് തന്നെ...കാസയ്ക്കിട്ട് ചൊറിഞ്ഞു; ചുട്ട മറുപടിയുമായി കാസയും; ജിഹാദിൽ പൊരിഞ്ഞ പോര്
മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന് ആരോപിച്ച് കാസ സംഘടനക്കെതിരെ പരാതി. എസ്‌ഐഒയാണ് കാസക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കാസയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികള്‍ക്കുമെതിരെയാണ് പരാതി. ലൗ ജിഹാദ് നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരുകളില്‍ വിദ്വേഷപ്രചരണം നടത്തിയെന്നാണ് പരാതി. അതേ സമയം ഞായറാഴ്ച കൗമാരപ്രായക്കാർക്കുളള ബോധവൽക്കരണ ക്ളാസ് മാത്രമാണ് നടത്തിയതെന്നും ഇതിനെ ഭയപ്പെടുന്നതിന് പിന്നിൽ ഇവരുടെ ലക്ഷ്യം നടക്കാത്തതിലുളള വിരോധമാണെന്ന് കാസ പ്രതിനിധി കെവിൻ പീറ്റർ മലയാളി വാർത്തയോട് പറഞ്ഞു
നിരന്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ് നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലീം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണെന്നും എസ്‌ഐഒ പ്രസ്താവനയില്‍ പറയുന്നു പുല്‍പള്ളിയില്‍ ലൗ ജിഹാദിനെതിരെയും നര്‍ക്കോട്ടിക് ജിഹാദിനെതിരെയും എന്ന പേരില്‍ മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കാസ എന്ന സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിക്കും ഭാരവാഹികള്‍ക്കും എതിരെ എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്റ് മുനീബ് എന്‍.എ പുല്‍പള്ളി പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തിന്റെ സാമൂഹിക സഹവര്‍ത്തിത്വത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്‌ലിം സമുദായത്തിനെതിരെ നിരന്തരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘടനയാണ് കാസ. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്‌ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി മാത്രം രൂപപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യാജ നിര്‍മ്മിതികളാണ്. പുല്‍പള്ളിയില്‍ വെച്ച് കഴിഞ്ഞ ആഴ്ചയിലാണ് ചെറിയ കുട്ടികളെ അടക്കം ഉള്‍ക്കൊള്ളിച്ച് കൊണ്ട് കാസയുടെ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ അടക്കം മുസ്‌ലിം സമുദായത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അതേ സമയം കേസുമായി മുന്നോട്ട് പോയാൽ തങ്ങളും അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും കാസ ഭാരവാഹികൾ മലയാളിവാർത്തയോട് പറഞ്ഞു.
ബിനുപളളിമൺ
https://www.facebook.com/Malayalivartha