പിണറായിക്ക് ഹൈന്ദവ സ്‌നേഹം മൂത്ത്..ദേവസ്വം മന്ത്രിയെ മന്നം സമാധിയിലയച്ചു..വിശ്വാസികള്‍ വീണ്ടും വഞ്ചിക്കപ്പെടരുത്..
ഭരണം നാറുകയും അടുത്ത തെരഞ്ഞെടുപ്പോടെ ജനം മുഖ്യനെയും സംഘത്തെയും തൂത്തുവാരി എറിയുമെന്നുമുള്ള സൂചന ലഭിച്ച് തുടങ്ങിയതോടെ സി.പി.എം മസിലുപിടുത്തം വിടുന്നു. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി മന്നംസമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയത് ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുഗ്രഹാശംസകളോടെയാണ് ദേവസ്വം മന്ത്രി എത്തിയതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വ്യക്തമാക്കി. അതേസമയം ഹൈന്ദവ സമുദായങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സ്‌നേഹം കാപട്യമാണെന്ന് വിശ്വാസികള്‍ ആക്ഷേപിക്കുന്നു. ശബരിമല കോടതിവിധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ കാട്ടിയ തിടുക്കം അതിന് ഉദാഹരണമാണ്. വിധി പെട്ടെന്ന് നടപ്പാക്കരുതെന്ന് സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞതാണ്. പക്ഷെ, സര്‍ക്കാര്‍ വഴങ്ങിയില്ല.
കേരളത്തിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കവും അതേ തുടര്‍ന്നുണ്ടായ സുപ്രീംകോടതിവിധിയും എല്ലാവര്‍ക്കും അറിവായവുന്നതാണ്. അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആവേശം കാട്ടുന്നില്ല. അതേസമയം ഹൈന്ദവക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഉണ്ടാകുന്ന കോടതിവിധികളും മറ്റും തിടുക്കത്തില്‍ നടപ്പാക്കുന്നു. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ടിനോട് അനുബന്ധിച്ച് കാവി കൊടി കെട്ടിയത് സി.പി.എമ്മുകാര്‍ പോലീസിനെ കൊണ്ട് അഴിപ്പിച്ചു. ദൈവവിശ്വാസം ഇല്ലാത്ത സി.പി.എമ്മുകാര്‍ ക്ഷേത്ര ഭരണം പിടിച്ചെടുക്കാനും നീക്കം നടത്തി. പോലീസ് രാത്രി പ്രദേശത്തെ ഹൈന്ദവ വീടുകളില്‍ പരിശോധന നടത്തി സ്ത്രീകളെ അടക്കം ബുദ്ധിമുട്ടിച്ചു. പാലക്കാട്ടെ ഒരു ക്ഷേത്രത്തില്‍ സി.പി.എമ്മുകാരും ഡി.വൈ.എഫ്.ഐക്കാരും ഭരണം പിടിച്ചെടുത്തപ്പോള്‍ ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നു.
കൊച്ചി, തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാര്‍ട്ടിക്കാരെ താല്‍ക്കാലിക തസ്തികകളില്‍ നിയമിക്കുന്നുണ്ട്. പലയിടങ്ങളിലും സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ നീക്കം നടത്തിയെങ്കിലും മുസ്‌ലിം സംഘടനകള്‍ വാളോങ്ങിയതോടെ പിണറായി പത്തിമടക്കി. അതായത് സംഘടിത വോട്ട് ബാങ്കുകളോട് എന്ത് വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുന്നു എന്ന് വ്യക്തം. ശബരിമല സമരകാലത്ത് നാമജനഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവ പിന്‍വലിക്കാമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ അത് പാലിച്ചിട്ടില്ല. ആകെയുള്ള 2500 ലധികം കേസുകളില്‍ 92 എണ്ണം മാത്രമാണ് പിന്‍വലിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ശബരിമല പ്രക്ഷോഭത്തിന് എന്‍.എസ്.എസ് ആയിരുന്നു സജീവമായി നേതൃത്വം നല്‍കിയിരുന്നത്. ഹൈന്ദവ വിഭാഗങ്ങളെ ഒരു പരിധിവരെ ഏകോപിപ്പിക്കാന്‍ എന്‍.എസ്.എസിന് കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചു. എല്‍.ഡി.എഫ് രണ്ടാം തവണയും 99 സീറ്റോടെ അധികാരത്തിലേറിയെങ്കിലും 41 സീറ്റ് മാത്രം ലഭിച്ച യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം നേരിയതാണ്. ശബരിമല വിഷയത്തില്‍ ഹൈന്ദവ വിഭാഗങ്ങളിലുണ്ടായ കൂട്ടായ്മ തടയാന്‍ സി.പി.എമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ പത്മകുമാര്‍ സി.പി.എം നിലപാടിനെതിരെയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട് താമസിയാതെ ഇയാളുടെ കസേര തെറിച്ചു. എന്‍.എസ്.എസുമായി അടുപ്പമുള്ള പ്രാദേശിക നേതാവാണ് പത്മകുമാര്‍. ശബരിമല സമരത്തിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍സിപ്പാലിറ്റി ബി.ജെ.പി പിടിച്ചെടുത്തു. ഇത് സി.പി.എമ്മിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
30 ലക്ഷത്തിലധികം വരുന്ന ഈഴവ സമുദായാംഗങ്ങളില്‍ നല്ലൊരു ശതമാനവും സി.പി.എമ്മിന്റെ എക്കാലത്തെയും ഉറച്ച വോട്ട് ബാങ്കാണ്. അതുകൊണ്ടാണ് അവരെ പിണക്കാതെ സി.പി.എം കൂടെ നിര്‍ത്തുന്നത്. എന്നാല്‍ എന്‍.എസ്.എസ് ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നത് സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസാകട്ടെ തെരഞ്ഞെടുപ്പിന് എന്‍.എസ്.എസിന്റെ സഹായം വാങ്ങിയ ശേഷം അവരെ തള്ളിപ്പറഞ്ഞു. പ്രതിപക്ഷനേതാവാണ് അതില്‍ പ്രധാനി. അതുകൊണ്ട് ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാതെ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്ന് പിണറായിക്ക് മനസ്സിലായി തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ ഒരു സീറ്റാണ് ഇടത് മുന്നണിക്ക് കിട്ടിയത്. അതുകൊണ്ട് ആ ഗതി ഉണ്ടാവാതിരിക്കാന്‍ പിണറായി കളമൊരുക്കുകയാണ്. ഹൈന്ദവ വിശ്വാസികള്‍ ഈ കപട സ്‌നേഹത്തില്‍ വീഴരുത്.
https://www.facebook.com/Malayalivartha