തന്റെ രാഷ്ടീയ നീക്കങ്ങൾ തെറ്റായിരുന്നുവെന്ന് തിരിച്ചറിയുന്നതായി കെ കെ ഷാജു
മുൻ കോൺഗ്രസ് എംഎൽഎ കെ കെ ഷാജു പാർട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്. കോൺഗ്രസ് നേതൃത്വം തന്നെ അവഗണിക്കുകയാണെന്ന് പരസ്യമായി പറഞ്ഞിട്ടും ആലപ്പുഴ ഡിസിസി പ്രസിഡണ്ടുപോലും ഷാജുവിനെ വിളിച്ചിട്ടില്ല. സിപിഎമ്മിൽ നിന്ന് ജെ എസ് എസിലേക്കും തുടർന്ന് കോൺഗ്രസിലേക്കും എത്തിയ തന്റെ രാഷ്ടീയ നീക്കങ്ങൾ തെറ്റായിരുന്നുവെന്ന് തിരിച്ചറിയുന്നതായി കെ കെ ഷാജു മലയാളി വാർത്തയോട് പറഞ്ഞു..
അദ്ദേഹത്തെ ബിജെപിയിൽ എത്തിക്കാനുഉള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ സീറ്റുനൽകാമെന്ന വാഗ്ദാനമാണ് മുന്നിലുള്ളത്.എന്നാൽ കോൺഗ്രസിൽ കൊടിക്കുന്നൽ സുരേഷിനുതന്നെ വീണ്ടും സീറ്റ് നൽകിയാൽ അതിനെ എതിർത്ത് രംഗത്തുവരാനാണ് കെകെ ഷാജുവിന്റെ നീക്കം.മത്സരിക്കുന്നില്ലെന്ന് പറയുകയും മത്സരിക്കാനുള്ള പ്രാധമിക പ്രവർത്തനം നടത്തുകയും ചെയ്യുന്ന നേതാവാണ് കൊടിക്കുന്നിൽ എന്ന് ഷാജുപറയുന്നു......
അതിനിടെ ബജെപി കേരളത്തിള സജീവമായ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു... ബിജെപി ഇത്തവണ ലോക്സഭയിൽ പ്രതീക്ഷപുലർത്തുന്ന മണ്ഡലങ്ങളിൽ തിരുവനന്തപുരം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള തൃശൂരിൽ നേരത്തേ കളമൊരുക്കാൻ നേരിട്ട് എത്തുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സൂപ്പർ സ്റ്റാർ സുരേഷഗോപിയെ ഇവിടേക്ക് വീണ്ടും പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ തിരുവനന്തപുരത്ത് മത്സരിപ്പികാനാണ് കേന്ദ്രത്തിന് താത്പര്യം.കോൺഗ്രസിലെ ശശി തരൂർ മാറിനിന്നാൽ ബിജെപി സീറ്റിൽ സുരേഷ്ഗോപിക്ക് ഈസി വോക്കോവർ ആണെന്ന് കേന്ദ്രഘടകം വിശ്വസിക്കുന്നു.അതുകൊണ്ടുതന്നെ തലസ്ഥാനത്തെ പരിപാടികളിൽ സജീവമാകാൻ സുരേഷ്ഗോപിക്ക് നിർദേശവും നൽകിയെന്നാണ് വിവരം.സംസ്ഥാന അധ്യക്ഷ പദവി അല്ലെങ്കിൽ തിരുവനനന്തപുരം സീറ്റ് എന്നനിർദേശമാണ് സുരേഷ്ഗോപിക്ക് മുന്നിൽ വെച്ചത്.സിനിമാ തിരക്ക് ഉള്ളതിനാൽ പ്രസിഡണ്ട് പദം നേരത്തേ അദ്ദേഹം നിരസിച്ചിരുന്നു.അതിനാലാണ് തലസ്ഥാനത്ത് മത്സരിച്ചേതീരൂ എന്ന നിലപാട് ബിജെപി കേന്ദ്രഘടകം സ്വീകരിച്ചത്. തിരുവനന്തപുരത്ത് ബിജെപിക്ക് സുരേഷ്ഗോപിയല്ലാതെ മറ്റൊരു സ്ഥനാർത്ഥിയില്ലെന്നതാണ് കേന്ദ്രവിലയിരുത്തൽ .കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് വന്നെങ്കിലും സാമുദായിക ഘടകങ്ങൾ ഇതിന് എതിരാണ്.അതുകൊണ്ട് അദ്ദേഹം ആറ്റിങ്ങൽ ലോക്സഭയിൽതന്നെ മത്സരിക്കാനാണ് ആലോചന.
മാളികപ്പുറം സിനിമയിലൂടെ ജനകീയതാരമായി മാറിയ ഉണ്ണീമുകുന്ദനാണ് തൃശൂരിൽ പകരം ബിജെപിയുടെ കണ്ണിലുള്ളത്.ഇത്തരം ചർച്ചകൾക്ക് ആക്കംകൂട്ടാൻകൂടിയാണ് അമിത്ഷായുടെ പൂരപ്പറമ്പിലേക്കുള്ള വരവ്.മാർച് 5ന് വടക്കുംനാഥനെ തൊഴുത് അതേമണ്ണിൽ മഹാസമ്മേളനത്തും അമിത്ഷാ സംസാരിക്കും.
എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ യോഗം നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ശക്തി കണ്ട് ഭയന്നിട്ടെന്നാണ് മുഖ്യമന്ത്ിയുടെ മരുമകനായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറയുന്നത്. ഗോവിന്ദന്റെ ജാഥ തൃശൂര്‍ ജില്ലയില്‍ എത്തുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അമിത് ഷാ കേരളത്തില്‍ ഓടിയെത്തി തൃശൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുന്നത് ജാഥ ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നം ശക്തമെന്നു തെളിയിക്കുന്നതാണ്. കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര നടത്തിയപ്പോള്‍ ആരും പ്രതിരോധിക്കാന്‍ എത്തിയില്ലെന്നതു എന്തുകൊണ്ടാണെന്നു വ്യക്തമാണെന്നും റിയാസ് ചോദിക്കുന്നുണ്ട്. മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ജനകീയ പ്രതിരോധ ജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാര്‍ച്ച് 5നു കൊച്ചിയില്‍ എതേത്യശേഷം തുടര്‍ന്നണ് തൃശൂരിലെ ബിജെപി പരിപാടിയിലേക്ക് എത്തുന്നത്.
. ശക്തന്‍ തമ്പുരാന്‍ സ്മാരകം സന്ദര്‍ശിക്കും. തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും.
തിരുവനന്തപുരം,തൃശൂർ,ആറ്റിങ്ങൽ മണ്ഡലം കഴിഞ്ഞാൽ പത്തനംതിട്ടയാണ് ബിജെപിക്ക് കുതിപ്പുള്ള മറ്റൊരുമണ്ഡലം. ഇവിടേക്ക് കുമ്മനം രാജശേഖരന്റെ പേരിനാണ് മുൻതൂക്കം.ശബരിമല വിഷയങ്ങളിലുള്ള ഇടപെടൽ,ആറൻമുള സമരനായകൻ എന്നീഘടകങ്ങളാണ് ഇതിന് ശക്തിപകരുന്നത്.മവേലിക്കര സംവരണ മണ്ഡലത്തിൽ
മറ്റൊരുപാർട്ടിയിൽ നിന്നൊരു പ്രമുഖനെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പാലക്കാടാണ് ബിജെപി പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലം..ഇവിടെ ശക്തനായ സ്ഥാനാർത്ഥിതന്നെ ഇക്കുറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha