പഞ്ചാബ് വീണ്ടും സിഖ് ഭീകരവാദികളുടെ പിടിയിലേക്കോ? 1980കളില്‍ ഇന്ത്യയെ വിറപ്പിച്ച ഖാലിസ്ഥാന്‍ തീവ്രവാദികള്‍ പഞ്ചാബ് ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ രാജ്യത്തിനായി നടത്തിയ രക്തരൂക്ഷിത പോരാട്ടം വീണ്ടും ആവര്‍ത്തിക്കുമോ?
ദേശീയതലത്തിലും വിദേശങ്ങളിലും കാര്യങ്ങളുടെ പോക്ക്. ഇന്ത്യ എന്ന രാജ്യത്തിന്റെ പൊതുസംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടും സ്വതന്ത്ര ഖാലിസ്ഥാന്‍ ആവശ്യപ്പെട്ടും സിഖ് യുവാക്കള്‍ ആഗോളതലത്തില്‍ സംഘടിക്കുകയാണ്. അതൃപ്തരായ ഒരു നിര സിഖ് യുവാക്കള്‍ വിവിധ രാജ്യങ്ങളില്‍ സംഘടിച്ച് ഇന്ത്യാവിരുദ്ധ പോരാട്ടത്തിന് കോപ്പുകൂട്ടുന്നു എന്നതാണ് രാജ്യം നേരിടുന്ന ആശങ്ക.
കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളില്‍ ഇന്നും ആഴത്തില്‍ വേരോട്ടമുള്ള ആശയമാണ് സ്വതന്ത്ര ഖാലിസ്ഥാന്‍. ഇന്ത്യക്കുള്ളില്‍ പഞ്ചാബ് ആസ്ഥാനമായി സ്വതന്ത്ര ഖാലിസ്ഥാന്‍ എന്ന ആവശ്യമുന്നയിച്ച് വീണ്ടും പോരാട്ടഭൂമിയിലേക്ക് ഇറങ്ങാനാണ് വലിയൊരു വിഭാഗം സിഖ് യുവജനങ്ങളുടെയും നീക്കം. പഞ്ചാബില്‍നിന്ന് ഇതര മതസ്ഥരെ പുറത്താക്കി സിഖ് മതസ്തര്‍ക്കു മാത്രമായി ഒരു സ്വതന്ത്രരാജ്യം എന്നതാണ് ഖാലിസ്ഥാന്‍വാദികളുടെ ആവശ്യം.
കൃപാണും വാളും തോക്കുമേന്തി സിഖുകാര്‍ അവരുടെ സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃത്സറിന്റെ തെരുവുകളില്‍ കഴിഞ്ഞ ദിവസം സംഘടിച്ചിരുന്നു. . പ്രക്ഷോഭകാരികള്‍ ഖാലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ അജ്നാല പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി. വാളും തോക്കും അടക്കമുള്ള ആയുധങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
അമൃത്സറില്‍നിന്ന് 220 കിലോമീറ്റര്‍ ദൂരെയുള്ള ഭിന്ദ്രന്‍ ഗ്രാമത്തില്‍ ഖാലിസ്ഥാന്‍വാതികള്‍ ഈയിടെയായി ഒത്തുചേരാറുണ്ട്. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര-പരമാധികാര പ്രദേശം സ്വന്തമായി വേണമെന്ന വാദമുയര്‍ത്തി എഴുപതുകളിലും എണ്‍പതുകളിലും പഞ്ചാബില്‍ വിഘടനവാദത്തിന് നേതൃത്വംനല്‍കി ഒടുവില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്‍മഗ്രാമത്തില്‍ വരുംദിവസങ്ങളിലും യുവജനങ്ങള്‍ സംഘം ചേരുമെന്നാണ് സൂചന. ഭീന്ദ്രന്‍വാലയുടെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്ന അമൃത് പാല്‍ സിംഗ് എന്ന യുവാവാണ്
വാരിസ് പഞ്ചാബ് ദെ അഥവാ പഞ്ചാബിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന സംഘടന രൂപീകരിച്ചിരിക്കുന്നത്.
ഈ സംഘടനയുടെ നേതൃത്വം അമൃത് പാല്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഏറ്റെടുത്തത് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ ഭിന്ദ്രനില്‍വെച്ചായിരുന്നു. കര്‍ഷകസമരത്തിനിടയില്‍ ചെങ്കോട്ടയില്‍ കടന്നുകയറി പതാക ഉയര്‍ത്തി പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്ത പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ധുവാണ് വാരിസ് സംഘടനയുടെ സ്ഥാപകന്‍.
അയ്യായിരത്തോളം യുവാക്കള്‍ ഖാലിസ്ഥാന്‍ വാദപ്രസ്ഥാനത്തില്‍ സജീവമായിരിക്കെയും കേന്ദ്രസര്‍ക്കാര്‍ ഈ നീക്കത്തെ ഗൗരവത്തില്‍ കാണുന്നില്ല. ഇരുപതു വര്‍ഷം പഞ്ചാബില്‍ പട്ടാളവും പോലീസും നടത്തിയ ശക്തമായ സൈനികനടപടികളിലാണ് ഖാലിസ്ഥാനികളെ ഒരു വിധം പഞ്ചാബില്‍ അടിച്ചമര്‍ത്താനായത്.
തീവ്രവാദത്തിന്റെ വേരറുത്തതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ മാത്രമല്ല കാനഡയിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഖാലിസ്ഥാനികള്‍ വീണ്ടും തീവ്രവാദത്തിന് വളമിട്ടുതുടങ്ങിയിരിക്കുന്നു എന്നത് മോദി സര്‍ക്കാരിനു കടുത്ത വെല്ലുവിളിയാണ്. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഖാലിസ്ഥാന്‍ തീവ്രവാദമായിരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ ഭീകരരരുടെ അതിക്രമം ഒളിഞ്ഞും തെളിഞ്ഞും തുടരുന്നതിന്റെ ഭാഗമായാണ് അടുത്തയിടെ മെല്‍ബണിലെ ക്ഷേത്രങ്ങളിലെ ചുമരുകളില്‍ ഇന്ത്യാവിരുദ്ധ എഴുത്തുകള്‍ പതിവായിരിക്കുന്നത്.
ഓസ്ട്രേലിയയില്‍ മാത്രമല്ല കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തുകവഴി ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ ക്ഷേത്ര ചുവരുകളില്‍ എഴുതിവെച്ച് വീണ്ടും ഭീതിയുടെ തീക്കനുലുകള്‍ കോരിയിടുകയാണ് ഖാലിസ്ഥാന്‍ വാദികള്‍. ലോകത്ത് ആദ്യമായി ഖാലിസ്ഥാന്‍ വാദികളെ പിന്‍തുണയ്ക്കുകയും ഖാലിസ്ഥാന്‍ കറന്‍സിക്ക് പിന്തുണ നല്‍കുകയും ചെയ്തതില്‍ കാനഡയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. 1980കളില്‍ സംഭവിച്ചതുപോലെ പഞ്ചാബില്‍ ഖാലിസ്ഥാനികള്‍ ഇന്ത്യാവിരുദ്ധ പോരാട്ടം വൈകാതെ ആരംഭിക്കുമെന്നാണ് സൂചനകള്‍.
അമൃത്സറിലെ സുവര്‍ണക്ഷേത്രം തീവ്രവാദികള്‍ വീണ്ടും പിടിച്ചെടുക്കുമെന്ന ആശങ്കയും ശക്തമാണ്.
കഴിഞ്ഞ ജൂലൈ മുതല്‍ കാനഡയില്‍ സമാനമായ മൂന്ന് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അകാലിദളിനെയും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി നിലവില്‍ ആം ആദ്മിയാണ് പഞ്ചാബില്‍ ഭരണം നടത്തുന്നത്. പഞ്ചാബില്‍ മുളപൊട്ടിയിരിക്കുന്ന ഖാലിസ്ഥാന്‍വാദത്തെപ്പറ്റി നിലവില്‍ ആം ആദ്മി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളും മറ്റ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവെന്നും ശരിയായ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ സെപ്തംബറില്‍ കാനഡ സര്‍ക്കാരിനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷവേളകളില്‍ അമൃത്സറില്‍ ഉള്‍പ്പെടെ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുകയും ഇന്ത്യക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്യുക പതിവാണ്.കാനഡയില്‍ അടുത്തയിടെ ദീപാവലി ആഘോഷത്തിനിടെ ഖലിസ്ഥാന്‍ വിഘടനവാദികളും ഇന്ത്യന്‍ വംശജരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
ഇന്ത്യയുടെ ദേശീയ പതാക പിടിച്ച് കൊണ്ടുള്ള ഒരു വിഭാഗവും ഖാലിസ്ഥാന്‍ പതാക പിടിച്ചിട്ടുള്ള മറ്റൊരു വിഭാഗം ആളുകളും രംഗത്തുവന്നിരുന്നു.
ദീപാവലി വേളയില്‍ കാനഡയിലെ മിസിസാഗ നഗരത്തില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.
രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതിനാല്‍ നിരോധിത സംഘടന നടത്തുന്ന ഖലിസ്ഥാന്‍ ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതാണ് ഖാലിസ്ഥാന്‍വാദികളുടെ ലക്ഷ്യം. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും പിന്തുണ ലഭിച്ചതോടെ 1980കളിലും 90കളിലുമാണ് പഞ്ചാബില്‍ വന്‍ സ്വാധീനമായി ഈ പ്രസ്ഥാനം വളര്‍ന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. 1984 ജൂണ്‍ 5,6 തീയതികളിലാണ് സൈനിക നടപടി നടന്നത്.
https://www.facebook.com/Malayalivartha