ദൈവത്തിന്റെ സ്വന്തംനാടാണിതെന്ന് നമ്മൾ അഭിമാന പുളകിതരാകുമെങ്കിലും കടമെടുത്ത് കടമെടുത്ത് മുടിയുകയാണ് മലയാളികളെന്ന് പറയുന്നതിൽ സങ്കടമുണ്ട്
ദൈവത്തിന്റെ സ്വന്തംനാടാണിതെന്ന് നമ്മൾ അഭിമാന പുളകിതരാകുമെങ്കിലും കടമെടുത്ത് കടമെടുത്ത് മുടിയുകയാണ് മലയാളികളെന്ന് പറയുന്നതിൽ സങ്കടമുണ്ട്. കേരളത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനുവരെ ഒരു ലക്ഷത്തി 34,000 രൂപാ കടമുണ്ടെന്ന് എത്രപേർക്ക് അറിയാം. ദക്ഷിണേന്ത്യയിൽ ഏറ്റവും കടമുള്ള സംസ്ഥാനംകൂടിയാണ് നമ്മുടെ മലയാള നാടെന്നുകൂടി നാം തിരിച്ചറിഞ്ഞേ മതിയാകൂ.ഇത്രയും കുത്തുപാളയെടുത്ത് കഴിയുമ്പോൾ ഇതാ വീണ്ടും കേരളം കടമെടുക്കുന്നു.ഇതിനെയൊക്കെ മറികടക്കാൻ ഇന്ധന സെസിലൂടെ കേരളത്തെ എണ്ണതേപ്പിച്ച് റെഡിയാക്കാമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ വിശ്വാസം.
പക്ഷെ ഇതൊന്നും ഇവിടെ ഫലവത്താകുന്നില്ലെന്നാണ് സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നത്. കിഫ്ബി വഴി 9000 കോടിരൂപ കൂടി വായ്പ എടുക്കാനാണ് പിണറായി സർക്കാരിന്റെ തീരുമാനം.. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കിഫ്ബി അടക്കമുളള സ്ഥാപനങ്ങൾ വഴിയെടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കിഫ്ബി വഴിയുള്ള ഈ വമ്പൻ വായ്‌പെയെടുപ്പ്.നമ്മുടെ കടക്കെണിയുടെ ഭീകരമായ അവസ്ഥയെപ്പറ്റി സാമ്പത്തിക വിദഗ്ധനും സിഎംപി നേതാവുമായ സി പി ജോൺ മലയാളി വാർത്തയോട് പറയുന്നത് നമ്മുടെ റോഡ് ടാക്സിന്റെ പകുതിയും കിഫ്ബി ഫണ്ടിലേക്ക് പോയിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.ഇതൊന്നും സാമ്പത്തിക ഓഡിറ്റിംഗ് നടത്തേണ്ടതില്ലെന്ന നിലപാട് ശരിയല്ലെന്ന് സാമ്പത്തിക വിദഗ്ധ ഡോ മേരി ജോർജും പറയുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി 12,562 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. എന്നാൽ ഈ കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിന് പിന്നാലെ കിഫ്ബിയുടെ വായ്പയെ സർക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കത്തിന്മേൽ അനുകൂല തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന മൂഡവിശ്വാസത്തിലാണ് ഇടതുസർക്കാർ..
∙ കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലെ കണക്ക് സൂചിപ്പിച്ചിരുന്നു. .
കഴിഞ്ഞ 18 വർഷത്തെ കണക്കെടുക്കുമ്പോൾ 2012 മുതൽ 2016 വരെയാണ് സംസ്ഥാനം അൽപമെങ്കിലും ആശ്വാസകരമായ നിലയിലെത്തിയത്. ഇന്ന്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കടഭാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും കേരളം തന്നെ. തമിഴ്നാട് 32% കർണാടക 23.4%, ആന്ധ്ര 33%, പുതുച്ചേരി 32.2%, തെലങ്കാന 28.2% എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കടഭാരം.ഇനി ആ കവി വാക്യം മാത്രമേയുള്ളൂ ആശ്വാസത്തിനായ് കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോഗ നമുക്ക് ഞരമ്പുകളിൽ
https://www.facebook.com/Malayalivartha