റെയിൽവേ സ്റ്റേഷനുകളിൽ നടപ്പിലായ ഭക്ഷണത്തിന്റെ വില കേട്ടാൽ യാത്രക്കാർ ഇറങ്ങി ഓടും..
റെയിൽവേ സ്റ്റേഷനുകളിൽ നടപ്പിലായ ഭക്ഷണത്തിന്റെ വില കേട്ടാൽ യാത്രക്കാർ ഇറങ്ങി ഓടും.. അതായത് ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപ കൊടുക്കണം.ഫൈവ് സ്റ്റാർ ഹോട്ടലനെപ്പോലും വെല്ലുന്ന വില.
സാദാ ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. 13 രൂപയായിരുന്ന ഇഡലി വിലയും 20 രൂപയായി വർധിച്ചു..
32 രൂപയായിരുന്ന മുട്ടക്കറിവില 50 രൂപയായി ഉരുണ്ട് കയറി.. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ഒറ്റയടിക്കുമാറി. ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിൾ ബിരിയാണിക്ക് 70 ഉം നൽകണം. അഞ്ച് ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് പുതുക്കിയ വില.
: ദക്ഷിണ റെയിൽവേയിലെ എല്ലാ സ്റ്റേഷനുകളിലും ഇരുന്നു കഴിക്കാൻ സൗകര്യമില്ലാത്ത സ്റ്റാറ്റിക് ഭക്ഷണശാലകളിലെ വിഭവങ്ങളുടെ വിലയീാണ് കൂട്ടിയത്.. അന്യായമായ വിലവർധന കരാറുകാരെ സഹായിക്കാനാണെന്നും ഈ വിഷയം അടുത്ത പാർലമെന്റ് സെഷനിൽ ഉന്നയിക്കുമെന്നും അഡ്വ എൻ.കെ പ്രേമചന്ദ്രൻ എംപി മലയാളി വാർത്തയോട് പറഞ്ഞു....
വില വർദ്ധന ഫെബ്രുവരി 24 മുതൽ നിലവിൽ വന്നു. അതേസമയം ഐ.ആർ.സി.ടി.സി നേരിട്ട് നടത്തുന്ന റസ്റ്റോറന്റുകളിലെ വില നിരക്കിൽ മാറ്റമില്ല. ചായ,കാപ്പി എന്നിവയുടെ വില കൂട്ടിയിട്ടില്ലെന്നും സ്റ്റാറ്റിക് സ്റ്റാളുകളിലെ വില 2013ലാണ് ഇതിനു മുമ്പ് വർദ്ധിപ്പിച്ചതെന്നും റെയിൽവേ അറിയിക്കുന്നു..
https://www.facebook.com/Malayalivartha