കുട്ടികൾക്ക് ഇടിത്തീയായി ആനവണ്ടി... KSRTC ചതിച്ചു;പൊട്ടിക്കരഞ്ഞ് കുട്ടികൾ;സമരത്തിനൊരുങ്ങി സ്വകാര്യബസുടമകൾ
കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ പരിമിതപ്പെടുത്തി. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ ലഭിക്കും. പ്രായപരിധി വച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിംഗ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും കെ എസ് ആർടിസി അറിയിച്ചു. ഇതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. അർഹരായവർക്ക് മാത്രം ഇളവ് ലഭിക്കുമെന്ന് പറഞ്ഞ മന്ത്രി പ്രായപരിധി വച്ചതിനെ പിന്തുണയ്ക്കുകയും ചെയ്തു. വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.
25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്കും ആദായ നികുതി കൊടുക്കുന്ന രക്ഷിതാക്കളുടെ കോളേജ് വിദ്യാർത്ഥികളായ മക്കൾക്കും ഇനി മുതൽ യാത്രാ ഇളവ് നൽകില്ല എന്നുള്ള കെഎസ്ആർടിസി നീക്കം വിവാദമായിരുന്നു. ഇതിന് പിന്നാലെ യാത്രാ സൗജന്യത്തിനെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തി. വിദ്യാർത്ഥി സംഘടനകളും എതിർപ്പുമായി എത്തിയിരുന്നു. കെഎസ്ആർടിസിയിൽ നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ യാത്രയും മറ്റ് വിദ്യാർത്ഥികൾക്ക് യാത്രാ ഇളവും നൽകുന്നുണ്ട്. പുതിയ മാർഗനിർദേശം അനുസരിച്ച് സ്വകാര്യ സ്കൂളിലെയും കോളേജിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഇളവുണ്ടാകും. സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാ നിരക്കിന്റെ 30 ശതമാനം യാത്രാ ഇളവ് നൽകും. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇളവില്ല. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കള്‍ ആദായ നികുതി കൊടുക്കുന്നവരാണെങ്കില്‍ അവര്‍ക്കും യാത്രാ ഇളവ് ഉണ്ടാകില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നാം തീയതി ചേരുന്ന കോര്‍പറേഷന്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി ആണ് കുറച്ചത്. പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതോടെ കൺസഷൻ കിട്ടാതെയാകും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന കൺസഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്നലെ പുറത്തിറക്കിയ സി.എം.ഡിയുടെ ഉത്തരവിൽ പറയുന്നു. നിലവിൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാണ്. അത് തുടരും. എന്നാൽ കെ എസ് ആർ ടി സിയിൽ നിലവിൽ വരുന്ന ആനുകൂല്യം തങ്ങൾക്കും വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ സമരം തുടങ്ങുമെന്നും അവർ പ്രതികരിച്ചു.സർക്കാർ, അർദ്ധസർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്കും സ്പെഷ്യൽ സ്കൂളുകളിലും സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർത്ഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങളിലും പഠിക്കുന്നവർക്കും നിലവിലെ രീതിയിൽ കൺസഷൻ തുടരും. സർക്കാർ- അർദ്ധ സർക്കാർ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകും.സ്വാശ്രയ കോളേജുകളിലെയും സ്വാകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെയും ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ കൺസഷൻ നൽകും.സ്വാശ്രയ കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് 30% ആണ് കൺസഷൻ. ടിക്കറ്റ് നിരക്കിന്റെ 35% തുകവീതം വിദ്യാർത്ഥികളും മാനേജ്മെന്റും ഒടുക്കണം എന്നതാണ് പുതിയ വ്യവസ്ഥ
ബിനു പളളിമൺ
https://www.facebook.com/Malayalivartha