സാമ്പത്തിക തകർച്ചമൂലം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും കൂപ്പുകുത്തുകയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ
സാമ്പത്തിക തകർച്ചമൂലം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും കൂപ്പുകുത്തുകയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ.പാകിസ്ഥാന് എന്താണ് സംഭവിച്ചത്.ഭീകരവാദത്തെ ചെറുക്കാൻ അമേരിക്ക നാളിതുവരെയായി നൽകിവന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതാണ് പ്രധാന തിരിച്ചടിയായത്. അമേരിക്കക്കുവരെ ഭീകരവാദം തലവേദനയായി മാറുകയും അതിന്റെ വേരുകൾ പാകിസ്ഥാനിൽ കണ്ടെത്തുകയും ചെയ്തതോടെ അവർ പാകിസ്ഥാനോടുള്ള മമത അവസാനിപ്പിച്ചു.എന്നാൽ ഈ തക്കം നോക്കി പാകിസ്ഥാനോട് ചൈന അടുത്തുകൂടിയിട്ടുണ്ട്. പ്രമുഖ നയതന്ത്ര വിദഗ്ധൻ ഡോ.ടി പി ശ്രീനിവാസൻ മലയാളി വാർത്തയോട് പറയുന്നത് കേൾക്കാം..
പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പാകിസ്ഥാന്‍റെ റംസാന്‍ ആഘോഷലഹരിയെപ്പോലും തല്ലിക്കെടുത്തുന്നുണ്ട്.ഇക്കുറി റംസാന്‍ കിറ്റുകൾക്ക് വൻവിലയാണ് ഈടാക്കുന്നത്. വിലകൂടിയത് 6000 രൂപയ്ക്കും വില കുറഞ്ഞത് 4000 രൂപയ്ക്കുമാണ് വിൽപ്പന.റംസാന് വിലക്കുറവില്‍ വിതരണം ചെയ്യുന്ന ഇഫ്താറി, ഷെഹ്റി എന്നീ കടകളുടെ മുന്നില്‍ സാധാരണക്കാരുടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ് ഇപ്പോഴള്ളത്.
നേര്‍പകുതിയായിരുന്നു കഴിഞ്ഞ വര്‍ഷം റംസാന്‍ കിറ്റുകളുടെ വില . ഗോതമ്പ് മാവ്, പഞ്ചസാര, അരി, പയറുവര്‍ഗ്ഗങ്ങള്‍, തേയില, ഉപ്പ്, ഭക്ഷ്യഎണ്ണ, നെയ്യ്, കടല, സേമിയ എന്നിവ ഉള്‍പ്പെടുന്നതാണ് റംസാന്‍ കിറ്റ്. ഒരു കിലോ ബസ്മതി അരിയുടെ വില 300 മുതല്‍ 500 രൂപ വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 150-300 രൂപ വരെ ആയിരുന്നു എന്ന് ഓർക്കുക..
.ചിക്കന്‍ വില കിലോയ്ക്ക് 669 രൂപയായതിനാല്‍ പലരും ആഴ്ചയില്‍ ഒരിയ്ക്കല്‍ മാത്രം ചിക്കന്‍ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു.
ആഴ്ചയില്‍ മൂന്നും നാലും ദിവസം ചിക്കന്‍ കഴിച്ചിരുന്ന പാകിസ്ഥാൻകാരുടെ ഭക്ഷണശീലംവരെ മാറിമറിയുന്നുവെന്ന് സാരം. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ചിക്കനും ബാക്കി ദിവസങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണവും എന്ന രീതിയിലേക്ക് ഇടത്തരക്കാരും സാധാരണക്കാരും മാറുകയാണ് ഇപ്പോൾ.
കയ്യില്‍ പണമില്ലാത്തതിനാലും വിലക്കയറ്റം മൂലവും ഇടത്തരക്കാരും സാധാരണക്കാരും സാധനങ്ങള്‍ വാങ്ങുന്നത് വല്ലാതെ വെട്ടികുറച്ചിരിക്കുകയാണെന്ന് രാജ്യത്തെ ഡോണ്‍ പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ എത്തിക്കാന്‍ കഴിയാതെ സര്‍ക്കാരും കണ്ണുതള്ളുകയാണിപ്പോൾ.
. പലവട്ടം പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെയും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) രാജ്യത്തിന് വായ്പ അനുവദിക്കാന്‍ തയ്യാറായിട്ടില്ല. തിരിച്ചടവിനുള്ള കഴിവ് ഇല്ല എന്നതിനാലാണ് പാക് സര്‍ക്കാരിന് പുതിയ വായ്പ അനുവദിക്കാത്തത്.
പാകിസ്ഥാനിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിലേക്ക് നീങ്ങുകയാണ്. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമായാണ് കഴിഞ്ഞയാഴ്ച ഉയർത്തിയത്.
പെട്രോളിന് ലിറ്ററിന് 22.20 രൂപയും ഡീസലിന് 17.20 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ്. വർധനവ് 12.90 രൂപ.
ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, പഞ്ചസാര പാനീയങ്ങൾ, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശമുണ്ടായിരുന്നു. എന്തായാലും പാകിസ്ഥാൻ്റെ മറവിൽ ഇന്ത്യയെ നശിപ്പിക്കാനുള്ള ചൈനീസ് നീക്കങ്ങൾ നാം തിരിച്ചറിഞ്ഞുകഴിഞ്ഞു.
https://www.facebook.com/Malayalivartha