മകനേ മടങ്ങി വരൂ... 27 വർഷമായി മകനെ കാത്ത് അമ്മ; മകൻ തൃശൂരിലോ?സംഭവിച്ചതറിയേണ്ടേ?
കഴിഞ്ഞ 27 വർഷമായി കണ്ണുനീരോടെയും പ്രാർത്ഥനയോടെയും ഒരു അമ്മ കാത്തിരിക്കുകയാണ് സ്വന്തം മകന് വേണ്ടി. 27 വർഷമായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, പ്രാർത്ഥനയോടും നേർച്ചകൾ നേർന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഈ അമ്മയ്ക്ക് മൂന്നു മക്കൾ രണ്ടു പെൺമക്കളും. ഒരു മകനും. . നൊന്ത് പ്രസവിച്ച് പാലൂട്ടി വളർത്തി മാറോട് ചേർത്ത് താരാട്ട് പാടി ഉറക്കി വളർത്തിയതാണ് മകൻ മനോജിനെയും. കൊല്ലം മുളങ്കാടകം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ . സ്കൂൾ ഒരു അവധി ദിവസം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടുകാരുമൊത്ത് നീണ്ടകര ഹാർബർ കാണാൻ പോയി. അശ്രദ്ധയിൽ കടലിൽ വീണ മനോജിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വീട്ടിലെത്തിച്ചു. സ്വാഭാവികമായും മക്കൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾ ശാസിക്കും. മറിച്ച് ശിക്ഷിക്കുകയല്ലായിരുന്നു. ആ സംഭവം 13 വയസ്സുകാരനായ മനോജിനെ ആന്തരികമായി മുറിവേൽപ്പിച്ചിട്ടുണ്ടാവാം
കുറ്റബോധം,ഭയം, നിരാശ അപകർഷതാബോധം, എന്നിവ വേട്ടയാടപ്പെട്ട് ആ രാത്രി കഴിച്ചുകൂട്ടിയ 13 കാരനായ ആ ബാലൻ പിറ്റേദിവസം രാവിലെ അമ്മ ഇട്ടുകൊടുത്ത ചായയും കുടിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും ഉപേക്ഷിച്ച് വീട് വിട്ടു പോയി. 27 വർഷം കഴിഞ്ഞു.മനോജിന്റെ അച്ഛൻ വിജയൻ ഇപ്പോൾ മരിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞു. തന്റെ മകൻ നഷ്ടപ്പെട്ട നീറുന്ന വേദന മനസ്സിലൊരുക്കി ഒരുനാൾ മകൻ തിരിച്ചു വരുമെന്ന് കാത്തിരുന്നു നിഷ്ഫലമായി പോയി.
20 വർഷങ്ങൾക്കു മുമ്പ് കുരീപ്പുഴ സ്വദേശികൾ തൃശ്ശൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമീപം. കിണറിന്റെ തൊടി ഇറക്കുന്ന ജോലിക്ക് എത്തിയപ്പോൾ അസാധാരണമായി ജോലി ചെയ്യുന്ന മകനോട് വീട് എവിടെയാണ് എന്ന് തിരക്കിയപ്പോൾ എന്റെ അമ്മ മയ്യനാട് സ്വദേശി ലൈല എന്നും, അച്ഛൻ വിജയൻ മേടയിൽ മുക്കിൽ ആണെന്നും കൃത്യമായ വിവരം നൽകിയിരുന്നു. അന്ന് ഇന്നത്തെ പോലെ വിവരങ്ങൾ എത്തിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ട്. കിണറിന്റെ തൊടിയുടെ ജോലി കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം നാട്ടിലെത്തി മനോജിന്റെ വീട്ടുകാരോട് വിവരം പറഞ്ഞു. ഉടൻതന്നെ മനോജിന്റെ അച്ഛനും ബന്ധുക്കളും തൃശ്ശൂരു ബസ് സ്റ്റാൻഡ് പരിസരങ്ങളും അരിച്ചു പെറുക്കി നോക്കിയെങ്കിലും മനോജിനെ കണ്ടെത്താനായില്ല. തന്റെ കണ്ണടയുന്നതിന് മുമ്പ് പാലൂട്ടി വളർത്തിയ തന്റെ പൊന്നുമകനെ കാണുവാൻ ഈ അമ്മ കാത്തിരിക്കുകയാണ്.
ഈ വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മനോജിനോട് ഞങ്ങൾക്ക് പറയുവാൻ ഉള്ളത്. മനോജേ നീ എവിടെ ഉണ്ടെങ്കിലും നിന്റെ അമ്മയാണ് നിന്നെ വിളിക്കുന്നത്. എവിടെയുണ്ടെങ്കിലും. 27 വർഷമായി നീറിപ്പൊകഞ്ഞു കഴിയുന്ന ഈ അമ്മയുടെ മനസ്സിന് ആശ്വാസം പകരുവാൻ നീ വരണം.
https://www.facebook.com/Malayalivartha