കോട്ടയം-എറണാകുളം ട്രയിൻയാത്രയുടെ പ്രശ്നങ്ങളാണ് ഈ വാർത്തയിലെ പ്രതിപാദ്യ വിഷയം
കോട്ടയം-എറണാകുളം ട്രയിൻയാത്രയുടെ പ്രശ്നങ്ങളാണ് ഈ വാർത്തയിലെ പ്രതിപാദ്യ വിഷയം.
കോട്ടയത്ത് നിന്ന് പുലർച്ചെ 06:25 നുള്ള 064 44 കൊല്ലം - എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്സ്പ്രസ്സ് മാത്രമാണ് നിലവിൽ എറണാകുളത്ത് ഓഫീസ് സമയത്ത് എത്താൻകഴിയുന്ന ഏകവണ്ടി.. അതുകൊണ്ട് തന്നെ പാലരുവിയിൽ കാലെടുത്തുവെയ്ക്കാൻ പോലും കഴിയാത്ത തിരക്കാണ് വണ്ടി കണ്ടാൽ എന്തോ വാഗൺ ട്രാജഡി നടക്കുമോ എന്ന് പോലും തോന്നിപ്പോകും. . പാലരുവിക്ക് പിന്നാലെ വരുന്ന വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷൻ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ഈ സാഹചര്യത്തിൽ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു തീവണ്ടി കൂടിയേ തീരൂ. കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.10 ന് എത്തുന്ന വിധം ഒരു മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തിപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജംഗ്ഷനിൽ കഴിഞ്ഞദിവസം യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി.
16302 വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷനിൽ 09.35 എത്തുന്ന വിധം സമയം ചിട്ടപ്പെടുത്തുക. തിരുവനന്തപുരത്ത് നിന്ന് വേണാട് പഴയപോലെ 05.05 ന് പുറപ്പെടുന്ന വിധം ക്രമീകരിക്കുക.
16792 പാലരുവി, 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സുകൾ ഇരട്ടപാതയ്‌ക്ക് മുമ്പ് ഉണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് പുന:ക്രമീകരിക്കുക.
കോവിഡിൽ നിർത്തലാക്കിയ എല്ലാ സ്റ്റോപ്പുകളും പുനസ്ഥാപിക്കുക. 16325/26 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സിന് കാഞ്ഞിരമറ്റം സ്റ്റോപ്പ് അടിയന്തിരമായി പരിഗണിക്കുക എന്നിവയാണ് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ..യാത്രക്കാരൻ ശ്രീജിത്ത് മലയാളി വാർത്തയോട് നടത്തിയ പ്രതികരണത്തിലേക്ക്.....
പുലർച്ചെ കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പാലരുവിയിലെ തിരക്ക് ശാരീരികവും മാനസികവുമായി യാത്രക്കാരെ തളർത്തുകയാണ്. തിരക്കുമൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഇപ്പോൾ നിത്യസംഭവംതന്നെ..
06444 കൊല്ലം- എറണാകുളം മെമുവിന്റെ എറണാകുളം ജംഗ്ഷൻ ഔട്ടറിലെ കാത്തുകിടപ്പ് അവസാനിപ്പിക്കുക.
16309/10 കായംകുളം മെമു യാത്രക്കാർക്ക് അനുകൂലമാകുന്ന വിധത്തിൽ സമയക്രമീകരണം നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുക.
കോവിഡിന് മുമ്പ് എറണാകുളം ജംഗ്ഷനിൽ രാത്രി 08.00 ന് അവസാനിച്ചിരുന്ന കായംകുളം - എറണാകുളം പാസഞ്ചർ പുന:സ്ഥാപിക്കുക.
കാരയ്ക്കൽ - എറണാകുളം, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സുകൾ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കുക
കേരളത്തിലെ എല്ലാ മെമു സർവീസുകളും റെഗുലർ സർവീസായി മാറ്റുക
നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് ബഹുദൂര സർവീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർ ഉന്നയിക്കുന്നു.
https://www.facebook.com/Malayalivartha