87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം എതിരാളികളെപ്പോലും ഞെട്ടിക്കുന്നു....
87 ശതമാനം ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള നാഗാലാന്‍റില്‍ ബിജെപി നേടിയ വിജയം എതിരാളികളെപ്പോലും ഞെട്ടിക്കുന്നു. ബിജെപി താമരചിഹ്നത്തിൽ മത്സരിച്ച 20 സീറ്റുകളില്‍ പകുതിലേറെ സീറ്റിലും പാർട്ടിയാണ് വിജയിച്ചത്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വിശ്വാസത്തെപ്രകടമാക്കുന്നുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിഴക്കന്‍മേഖലയെ ശ്രദ്ധിക്കുന്ന നയം നാഗാലാന്‍റില്‍ വന്‍വികസനമാണ് സമ്മാനിച്ചത്.. 51 തവണയാണ് ഇക്കുറി പ്രധാനമന്ത്രി നാഗാലാന്‍റില്‍ പോയത്. വന്‍ റോഡുകളും റെയില്‍വേ വികസനവും കെട്ടിടങ്ങളും ആശുപത്രികളും അങ്ങിനെ നാഗാലാന്‍റ് എന്ന സംസ്ഥാനം വികസനരംഗത്ത് വൻ കുതിപ്പുകാട്ടി..അങ്ങനെയത് അവിടുത്തെ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള വലിയ കൂറിന് ഇത് കാരണമായി മാറുകയും ചെയ്തു..
വികസനത്തിന് തടസമായിനിന്ന വിഘടനവാദികളെ ഇല്ലാതാക്കിയതും ബിജെപിയ്ക്ക് ഗുണം ചെയ്തു. അതിന് കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശക്തമായ നീക്കമാണ് തെരഞ്ഞെടുപ്പ് മുന്‍പേ നടന്നത്. അതോടെ വിഘടനവാദത്തിന് നേതൃത്വം നല്‍കിയവരെല്ലാം മുഖ്യധാരയിലേക്ക് കടന്നു കയറി
എന്നാല്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ് പല തന്ത്രങ്ങളും പയറ്റിയിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ചില പള്ളികളില്‍ പാതിരിമാര്‍ പ്രസംഗിച്ചെങ്കിലും വോട്ടര്‍മാര്‍ അത് ചെവിക്കൊണ്ടില്ല. നാഗാലാന്‍റില്‍ ഭൂരിഭാഗവും ബാപ്റ്റിസ് ചര്‍ച്ചാണ്. അവരുടെ കീഴില്‍ ഏകദേശം 1708 പള്ളികള്‍ ഉണ്ട്. എന്നാല്‍ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ അവിടുത്തെ ബിജെപി നേതാക്കള്‍ ദുരീകരിക്കുന്നു. അതില്‍ ബിജെപിയെ സഹായിക്കാന്‍ ബിജെപിയുടെ സഖ്യകക്ഷിയായ എന്‍പിഎഫിന്‍റെ നേതാവും മുഖ്യമന്ത്രിയുമായ നെഫ്യൂ റിയും മുന്‍നിരയിലുണ്ട്.
ക്രിസ്തീയ ദേവാലയങ്ങളുമായും വിദ്യാഭ്യാസസ്ഥാപനങ്ങളുമായുംഅടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് നെഫ്യൂ റിയു. ബിജെപിയുടെ പ്രധാന രാഷ്ട്രീയ പ്രചാരകരില്‍ ഒരാളായ ജോണ്‍ ബര്‍ളയ്ക്ക് ക്രിസ്ത്യന്‍ വോട്ടര്‍മാരെ ബിജെപിയുമായി അടുപ്പിക്കാന്‍ കഴിഞ്ഞു. ന്യൂനപക്ഷകാര്യങ്ങള്‍ക്കുള്ള കേന്ദ്ര സഹമന്ത്രി കൂടിയാണ് ജോണ്‍ ബര്‍ള. നാഗാലാന്‍റിലെ ബിജെപി പ്രസിഡന്‍റ് തെംജെന്‍ ഇംനയും ക്രിസ്ത്യാന്‍ വോട്ടര്‍മാരെ ബിജെപിയിലേക്ക് അടുപ്പിച്ച നേതാവാണ്. ഒരു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ദൈവത്തിനു സ്തുതി എന്നു പോലും അദ്ദേഹം വോട്ടര്‍മാരെക്കൊണ്ട് പറയിച്ചത് നാഗാലാന്‍റിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിവാദമാക്കിയിരുന്നു. "ബിജെപിയുടെ ഏത് യോഗമുണ്ടായാലും അതില്‍ ഒരു പാതിരിയെങ്കിലും പങ്കെടുക്കുമെന്നതാണ് രീതി. അത് പള്ളിയിലും വിശ്വാസികള്‍ക്കിടയിലും ബിജെപി എതിരാളിയല്ലെന്നും ക്രിസ്ത്യന്‍ വിരുദ്ധമല്ലെന്നുമുള്ള ചിന്തയുണ്ടാക്കി." - ബിജെപി നാഗാലാന്‍റ് മിഡിയ കണ്‍വീനര്‍ സപ്രലു ന്യേഖ പറയുന്നു.
ബിജെപിയുടെ ഉപമുഖ്യമന്ത്രി വൈ. പാറ്റൊനും ബിജെപി നാഗാലാന്‍റ് അധ്യക്ഷന്‍ എലോങും, എംഎല്‍എയും ബിജെപി ദേശീയ വക്താവ് ഹൊന്‍ലുമോ കികോണും ബിജെപിയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ സ്വീകരാതയുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചത്. . പ്രമുഖരായ നാഗാനേതാക്കളെല്ലാം ബിജെപിയുടെ ഭാഗമാണ്.. ബിജെപി നേതാവ് പറ്റോന്‍ വലിയൊരു നാഗാ നേതാവാണ്. കികോണിനെപ്പോലുള്ള യുവ ബിജെപി നേതാക്കള്‍ ജനങ്ങളുടെ എന്ത് സംശയങ്ങളും ദുരീകരിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ട്. ബിജെപിപ്രസിഡന്‍റ് തേജ്മെന്‍ ഇംന എലോങ്ങ് സമൂഹമാധ്യമങ്ങളിലൂെ ടെ യുവാക്കള്‍ക്കിടയില്‍ മികച്ചആശയപ്രചാരണമാണ് നടത്തുന്നത്. നാഗാബിജെപിലാന്‍റ് എന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത് തന്നെ. കേരള നേതാക്കൾ നാഗാലാൻ്റിൽനിന്ന് കണ്ടുപടിക്കാൻ ഏറെയുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ പുതിയ ഉപദേശം.
https://www.facebook.com/Malayalivartha