ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന
ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന. സി.പി.എം. കോട്ടയായിരുന്ന ധന്‍പുരില്‍നിന്ന് മിന്നുംവിജയം നേടിയ കേന്ദ്രമന്ത്രി
പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. നിലവിലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയാകും പുത്യനീക്കം..
നിലവില്‍ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തുന്നപക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും പ്രതിമയ്ക്ക് സ്വന്തമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ത്രീകളുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 50 കൊല്ലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അതികായന്മാരായ സമര്‍ ചൗധരിയും മണിക് സര്‍ക്കാരും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരരംഗത്തില്ലായിരുന്നു.. പകരം കൗശിക് ചന്ദയേയാണ് പ്രതിമയ്‌ക്കെതിരേ സി.പി.എം. രംഗത്തിറക്കിയത്.
2019-ല്‍ ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നാണ് പ്രതിമാ ഭൗമിക് പാര്‍ലമെന്റിലെത്തിയത്. സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും പ്രതിമയ്ക്കുണ്ട്.
ത്രിപുര, നാഗാലാൻഡ് വിജയങ്ങളുടെ പാഠം ഉൾക്കൊണ്ട് കേരളത്തിലും ബിജെപി പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണിപ്പോൾ.നിലവിലുള്ള സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടുമെന്ന് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞുവെങ്കിലും പ്രസിഡണ്ട് ഒഴികെയുള്ള നേതൃനിരയിൽ പൊളിച്ചെഴുത്ത് നടത്താൻതന്നെയാണ് കേന്ദ്ര തീരുമാനം. അതിന്റെ ഭാഗമായി നേതൃനിരയിൽ ശക്തരായ വനിതകളെയും ന്യൂനപക്ഷ മുഖങ്ങളേയും ഉൾപ്പെടുത്തും.ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും അഭിപ്രായ ഭിന്നതയിൽ ആയതിനാൽ മറ്റ് ചില വനിതാ നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.വനിതാ കമ്മീഷൻ മുൻ അംഗം ഡോ ജെ പ്രമീളാദേവി,സ്റ്റാൻഡിംഗ് കൗൺസിൽ ഓ എം ശാലീന തുടങ്ങിയവരുടെ പേരുകളാണ് മുൻനിരയിൽ. ക്രൈസ്തവ നേതാക്കളിൽ കേരളാ കോൺഗ്രസിൽനിന്നും കൂടുതൽപേരെ കണ്ടെത്താനും സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം ലഭിച്ചിട്ടുണ്ട്.
ബിജെപി കേരളനേതാക്കൾ തമ്മിൽ ഒരുമയില്ലാത്ത അവസ്ഥ വളരെ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്.ഇത് അണികളിൽ പാർട്ടിയോടുള്ള വിശ്വാസം തകർക്കുമെന്ന് നേതൃത്വത്തിനും നന്നായി അറിയാം.പ്രവർത്തിക്കാൻ മടിയുള്ളവർ സ്ഥാനങ്ങളിൽനിന്ന് സ്വയം മാറണമെന്നും അല്ലെങ്കിൽ ഒഴിവാക്കുമെന്നും ഇതിനോടകം നിർദേശവും നൽകിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha