നിയമസഭയിൽ നടന്നത് കണ്ടോ?രാഹുലിനും പ്രിയങ്കയ്ക്കും പച്ചത്തെറി;മുഹമ്മദ് റിയാസ് സഭയിൽ പൂണ്ടുവിളയാടി;ജനീഷ് കുമാർ ഗർജ്ജിച്ചു
ത്രിപുരയിൽ കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ടപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത് എം സ്വരാജാണ്. കോൺഗ്രസുകാരെല്ലാം ബിജെപിക്കാരായെന്നായിരുന്നു പോസ്റ്റ്. അതേ കോൺഗ്രസുകാരെ കൂട്ടുപിടിച്ച് ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന് ഇത്തവണയും അടി തെറ്റി.
ത്രിപുരയിലെ ഇടത് – കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തോൽവിയുടെ ചൂടാറും മുൻപു സഖ്യകക്ഷിയായ കോൺഗ്രസിനെ സിപിഎം തള്ളിപ്പറഞ്ഞു കേരള നിയമസഭയിലാണ് സംഭവം. പരാജയത്തിന്റെ എല്ലാ പാപഭാരവും മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ.മുഹമ്മദ് റിയാസ് കോൺഗ്രസിന്റെ തോളത്തു വച്ചു. കോൺഗ്രസുകാരെല്ലാം തന്നെ ബിജെപി ആയിപ്പോയ സംസ്ഥാനത്ത് അവരെ തിരിച്ചു കൊണ്ടു വരാൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും എന്തു ചെയ്തു എന്നാണു റിയാസ് ചോദിച്ചത്.
എൽഡിഎഫിനു തുടർഭരണം ലഭിച്ചതോടെ ചില യുഡിഎഫ് നേതാക്കൾക്ക് ആശങ്കാരോഗം പിടിപെട്ടെന്നും റിയാസിന് ഉറപ്പുണ്ട്. ഇനിയൊരിക്കലും കേരളത്തിൽ ഭരണം കിട്ടില്ലേ എന്നതാണ് അവരുടെ ശങ്ക. ത്രിപുരയിലെ ക്ഷീണവും കേരളത്തിലെ രോഗവും സംബന്ധിച്ച മന്ത്രിയുടെ നിരീക്ഷണങ്ങൾക്കു മറുപടി പറയാൻ പ്രതിപക്ഷം ഉണ്ടായില്ല. അടിയന്തരപ്രമേയ നോട്ടിസിനു തുടർച്ചയായ രണ്ടാം ദിവസവും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് അവർ സഭ ബഹിഷ്കരിച്ചതിനാൽ ശൂന്യമായ കസേരകളോടായിരുന്നു സാരോപദേശം. മരാമത്ത്, ടൂറിസം വകുപ്പുകൾ കൈവരിച്ച നേട്ടങ്ങൾ കേട്ടിരിക്കാനുള്ള മാനസിക വലുപ്പം ഇല്ലാത്തതു കൊണ്ടാണു പ്രതിപക്ഷം സഭ വിട്ടതെന്നാണു കെ.യു.ജനീഷ് കുമാറിനു തോന്നുന്നത്.
കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധി എടുത്തപ്പോൾ ചെയ്തതു പോലെ ശൂന്യമായ ആ കസേരകളെ നോക്കി ജനീഷ് ഗർജിച്ചു പരസ്പരം വ്യക്തിഹത്യ നടത്തുന്ന കെപിസിസി ഓഫിസിലെ സംസ്കാരമാണല്ലോ ഈ പ്രതിപക്ഷത്തിന് സഭാ ചർച്ചകളിൽ നിന്ന് ഓടിയൊളിക്കുന്ന പ്രതിപക്ഷം ജനങ്ങൾക്കു മുന്നിൽ നഗ്നരാണെന്നായി ഐ.ബി.സതീഷ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കീഴിൽ ദേശീയ പാത വികസനം പൂർത്തിയാകുന്നതിന്റെ ആനന്ദമാണു മരാമത്ത് വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ ഭരണപക്ഷത്ത് ഒഴുകിപ്പരന്നത്. മാമലകൾക്കപ്പുറത്തു മലയാളം എന്ന നാടുണ്ട് എന്നു മുൻപേ കവി പാടിയതിൽ എം.എസ്.അരുൺകുമാർ ചാരിതാർഥ്യം കൊണ്ടു. ഇ.ടി.ടൈസണെ സംബന്ധിച്ചു ജനമനസ്സുകളിൽ ജീവിച്ചു പരിലസിക്കുന്ന സർക്കാരാണിത്. നേട്ടങ്ങളിലെല്ലാം പുളകം കൊള്ളുമ്പോൾ തന്നെ മുന്നിൽ ഇനിയും ദൂരമേറെ ഉണ്ടെന്ന് ഓർമിപ്പിക്കാൻ പ്രിയ കവി റോബർട്ട് ഫ്രോസ്റ്റിന്റെ കവിതയെ എൻ.ജയരാജ് ഒരിക്കൽ കൂടി കൂട്ടുപിടിച്ചു.
സ്പീക്കറായുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ എ.എൻ.ഷംസീറിനോടു പ്രതിപക്ഷത്തിനുണ്ടായിരുന്ന മമത ചോരുന്നതും കണ്ടു. കെഎസ്ആർടിസിയിലെ പ്രതിസന്ധിയും ശമ്പളക്കുടിശികയും അടിയന്തരപ്രമേയമായി കൊണ്ടുവന്നപ്പോൾ അവതരണാനുമതി നിഷേധിക്കുമെന്ന് അവർ വിചാരിച്ചില്ല. ബുധനാഴ്ച ഐജിഎസ്ടി പിരിവിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയ നോട്ടിസ് നിഷേധിച്ചതിനു പിന്നാലെ ഇതു കൂടിയായപ്പോൾ സഭാ നടപടികളോടു സഹകരിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചു.
ബുധനാഴ്ചത്തെ തീരുമാനം മുഖ്യമന്ത്രി ഭയപ്പെടുത്തിയതു കൊണ്ടാണെന്ന വി.ഡി.സതീശന്റെ പ്രതികരണത്തിലെ അതൃപ്തി അദ്ദേഹത്തിന്റെ പേരു പറയാതെ നൽകിയ റൂളിങ്ങിൽ സ്പീക്കർ പ്രകടിപ്പിക്കുകയും ചെയ്തു. ചട്ടവും കീഴ് വഴക്കങ്ങളും പാലിച്ചാണു തീരുമാനങ്ങളെന്നും മറ്റൊന്നും സ്വാധീനിക്കുന്നില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടിയെങ്കിലും ആ അവകാശവാദം അംഗീകരിക്കുന്നില്ലെന്നു തന്നെയാണു പ്രതിപക്ഷ നേതാവിന്റെ ബഹിഷ്കരണ പ്രസംഗം വ്യക്തമാക്കിയത്.
ബിനു പളളിമൺ
https://www.facebook.com/Malayalivartha