പാലത്തായി കേസിലും വിവാദത്തിലായ ദൃശ്യ മാധ്യമം വ്യാജവാർത്ത നൽകിയതായി ബി ജെ പി....ലഹരിക്കേസിൽ 12 കാരിയുടെ വ്യാജ അഭിമുഖം സൃഷ്ടിച്ചെന്ന ആരോപണമുള്ള മാദ്ധ്യമപ്രവർത്തകൻ ഇതിന് മുൻപും സമാനമായ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്.... പാലത്തായി പീഡനക്കേസിൽ അദ്ധ്യാപകനെതിരെ ഇരയുടെ സുഹൃത്ത് എന്ന നിലയിൽ നടത്തിയ ഇന്റർവ്യൂ സംശയത്തിന്റെ നിഴലിലാണെന്ന് കണ്ണൂരിലെ ബി ജെ പി നേതാക്കൾ ആരോപിക്കുന്നു....
ലഹരിക്കേസിൽ 12 കാരിയുടെ വ്യാജ അഭിമുഖം സൃഷ്ടിച്ചെന്ന ആരോപണമുള്ള മാദ്ധ്യമപ്രവർത്തകൻ ഇതിന് മുൻപും സമാനമായ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ആരോപണമുയരുന്നത്. പാലത്തായി പീഡനക്കേസിൽ അദ്ധ്യാപകനെതിരെ ഇരയുടെ സുഹൃത്ത് എന്ന നിലയിൽ നടത്തിയ ഇന്റർവ്യൂ സംശയത്തിന്റെ നിഴലിലാണെന്ന് കണ്ണൂരിലെ ബി ജെ പി നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിന് പിന്നിൽ ചില തീവ്രവാദ ഇസ്ലാമിക സംഘടനകളെയും ബി ജെ പി സംശയിക്കുന്നുണ്ട്.
പാലത്തായി പീഡനത്തിന്റെ തിരക്കഥ രചിച്ചതിൽ മുഖ്യപങ്കുള്ള മാധ്യമ പ്രവർത്തകനാണ് വീണ്ടും വിവാദത്തിലായത്' . ദൃശ്യ മാധ്യമത്തിൻ്റെ
റിപ്പോർട്ടർ പാലത്തായി ഇരയുടെ സഹപാഠി എന്ന് പരിചയപ്പെടുത്തിയ തട്ടമിട്ട പെൺകുട്ടി ആര് എന്നാണ് അന്വേഷണം. ചുരുക്കത്തിൽ ചാനലിൻ്റെ തല രണ്ടാമതും പിണറായിയുടെ കക്ഷത്തിലായി.അന്വേഷണ ഉദ്യോസ്ഥർ പാലത്തായി പീഡനക്കേസിൽ പത്മരാജന് പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ പെൺകുട്ടിയുടെ മൊഴി സംഘം വ്യക്തമായി പരിശോധിച്ചിരുന്നു.. പത്മരാജൻ പീഡനം നടത്തിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ ചാനലിൽ ഇൻ്റർവ്യൂ വന്ന സഹപാഠി പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് ബി ജെ പി പറയുന്നത്. എങ്കിൽ സഹപാഠിയായി ഒരു പെൺകുട്ടിയെ അവതരിപ്പിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത് എന്തിന് എന്നാണ് ബി ജെ പി കേന്ദ്രങ്ങൾ ചോദിക്കുന്നത് . പാലത്തായി പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് പത്മരാജൻ അല്ലെങ്കിൽ യഥാർത്ഥ പീഡകൻ ആരാണ്?ഉത്തരം കിട്ടണം , പോരാട്ടം തുടരും എന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.വ്യാജരേഖ, പോക്സോ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ദൃശ്യമാധ്യമത്തിലെ 4പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇതിന് മുമ്പ് എളമരം കരീമിനെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിനു
വി ജോണിനെതിരെ പോലീസ് കേസെടുത്തിരുന്നു. സി പി എം ഡൽഹി തലങ്ങളിൽ ചാനൽ സ്വാധീനം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. സീതാറാം യച്ചൂരി ചാനലിന് വേണ്ടി ഇടപെടാൻ തയ്യാറായില്ലെന്നാണ് മനസിലാക്കുന്നത്. ചാനലിൻ്റ ഡൽഹി ലേഖകൻ്റെ ഇടപെടലും ഫലിക്കുന്നില്ല.കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയാണ് പാലത്തായി കേസ് എന്ന് അറിയപ്പെടുന്നത്. പ്രതി ബിജെപിക്കാരനായതിനാൽ വിവാദം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
2020 മാർച്ച് മാർച്ച് 16 നാണ് പഠിപ്പിക്കുന്ന സ്‌കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ബി.ജെ.പിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പോലീസ് തയാറാകാതിരുന്നത് ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 15 ന് കുനിയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി.
കുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ പത്മരാജൻ തലശ്ശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നു.
ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകൾ ചുമത്താതിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ തലശ്ശേരി ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
അന്വേഷണമാരംഭിച്ച പോലീസ് പീഡിപ്പിക്കപ്പെട്ട കുട്ടിയേയും കുടുംബത്തേയും നിരവധി തവണ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഗൈനക്കോളജിസ്റ്റ് പീഡനം സ്ഥിരീകരിച്ചിട്ടും മാനസിക നിലയിൽ സംശയം പ്രകടിപ്പിച്ച് കുട്ടിയെ മനശാസ്ത്ര വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാനായി കോഴിക്കോട് കൊണ്ടുപോയി. ഇതെല്ലാം വിവാദമായി.
പൊലീസ് പ്രതിയെ പിടികൂടാത്തതും അന്വേഷണമെന്ന പേരിൽ പരാതിക്കാരിയായ കുട്ടിയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. തുടക്കത്തിൽ കേസ് അന്വേഷിച്ച പാനൂർ സിഐയെ മാറ്റി പുതിയ സിഐക്ക് അന്വേഷണം കൈമാറി. കൂടാതെ അന്വേഷണത്തിന് ഡിവൈഎസ്പിയുടെ മേൽനോട്ടവും.
കേസിൽ പോലീസ് പോക്‌സോ നിയമലംഘനങ്ങൾ നടത്തിയെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇ.ഡി ജോസഫ് വ്യക്തമാക്കി. കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ പൊലീസ് കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.അന്നത്തെ ആരോഗ്യ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.കെ. ശൈലജ ടീച്ചറോട് അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ കരുതിയത് അയാളെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു എന്നാണ് മറുപടി നൽകിയത്. ഡിജിപിയെയും ഡിവൈഎസ്പിയെയും നേരിട്ട് ഫോണിൽ വിളിച്ച് അറസ്റ്റ് ഉടൻ വേണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞിരുന്നു.
രാജ്യത്ത് കൊവിഡിനെ തുടർന്നുളള ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് പ്രതിയെ പിടികൂടാൻ കാലതാമസം എടുക്കുന്നതെന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പ്രതി കർണാടകയിലേക്ക് കടന്നുകാണാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഡിവൈഎസ്പി കെ.വി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
ഏറെ വിമർശനങ്ങൾക്ക് ഒടുവിൽ പരാതി നൽകി 31 -ാം ദിവസം ഏപ്രിൽ 15 ന് ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കുനിയിൽ പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി.
അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായി ബന്ധുക്കൾ ആരോപിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്. പദ്മരാജൻ കുട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ ഉണ്ടായിരുന്ന ആളും കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തിയില്ലെന്നും പുതിയ അന്വേഷണ സംഘത്തെ വെക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
2020 ഏപ്രിൽ 24ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി പുതിയ ഉത്തരവ് പുറത്തുവന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ തീരുമാനമുണ്ടായി. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്‌സോ നിയമപ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കാസർകോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടറായ ടി. മധുസൂദനൻ നായർക്കായിരുന്നു അന്വേഷണത്തിന്റെ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് വിലയിരുത്തുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിൽ പറഞ്ഞു.
പ്രതി പദ്മരാജൻ അറസ്റ്റിലായതിന് പിന്നാലെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിക്കളഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി കുട്ടിയുടെ മാതാവിനെയും കേസിൽ കക്ഷി ചേർത്തു. പിന്നാലെ ജാമ്യാപേക്ഷ തളളി.
പീഡനം ഉണ്ടാക്കിയ മാനസികാവസ്ഥയിൽ നിന്ന് കുട്ടി കരകയറിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കുട്ടി മൊഴിയെടുക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലെന്നും ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പ്രതി അറസ്റ്റിലായി 90ാം ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം ഉയർന്നു. നിരവധി സംഘടനകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14 ാം തിയതി െ്രെകം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ൈ ക്രം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു.
2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പദ്മരാജന് ജാമ്യം ലഭിക്കുന്ന തരത്തിൽ സർക്കാരും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അന്ന് ക്രൈംബ്രാഞ്ച് ഐ ജിയായിരുന്ന എസ് ശ്രീജിത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. ശ്രീജിത്ത് ബി ജെ പി ക്കാരെ സഹായിച്ചെന്നായിരുന്നു ആരോപണം.എന്നാൽ അത് ശരിയല്ലെന്നാണ് ശ്രീജിത്ത് വിശദീകരിച്ചത്. ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു.
പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ വേറിട്ട വഴിയാണ് അന്വേഷണ സംഘം തേടിയത്. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൊണ്ടുപോയി. അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി.ഇതിൽ നിന്ന് പത്മരാജൻ നിരപരാധിയാണെന്ന് ബിജെപി വാദിച്ചു.
സ്കൂളിലെത്തിയ സംഘം ശാസ്ത്രീയ തെളിവുകളുണ്ടോ എന്നാണ് പരിശോധിച്ചത്. കുട്ടികളുടെ ശുചിമുറിയിൽ നിന്നല്ല, അധ്യാപകർ ഉപയോഗിക്കുന്ന ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നൽകിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളിൽ ചോരക്കറ ഫൊറൻസിക് സംഘം കണ്ടെത്തി.
ഈ ടൈലുകൾ ഇളക്കി മാറ്റി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ മാർച്ചിൽ അധ്യാപകൻ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന നിഗമനത്തിന് പിന്നാലെ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു. കുട്ടിയെ വിദഗ്ദമായി കൗൺസിലിംഗ് നടത്തിയ ശേഷവും കൃത്യമായ ഒരു കണ്ടെത്തലിലേക്ക് ഈ അന്വേഷണം നീങ്ങിയില്ല.
ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന കോടതി ഉത്തരവ് പ്രകാരമെത്തിയ പുതിയ സംഘം കേസിൽ സാക്ഷിമൊഴികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിച്ചത്. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസിൽ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയും പറയുന്നത്. കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.
പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഐജി ശ്രീജിത്തിന് എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി പോലിസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിലും പിണറായി സർക്കാർ ആരോപണ വിധേയരായി.
പുതുവത്സരത്തലേന്നാണ് പോലിസ് തലപ്പത്ത് അഴിച്ചു പണി. എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.
പാലത്തായിയില്‍ നാലാംക്ലാസുകാരിയായ അനാഥ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ പോലിസുദ്യോഗസ്ഥനാണ് എസ് ശ്രീജിത്ത് എന്നാണ് ചില ഇസ്ലാമിക സംഘടനകൾ ഇന്നും പറയുന്നത് .
കേസ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ട് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും എഴുത്തുകാരും പൊതു പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തു.
ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതിയും ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഐ.ജി ശ്രീജിത്തിന് നേരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. നാലാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ കേസന്വേഷണത്തില്‍ വീഴ്ച്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി മാറ്റിയ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിക്കും എന്നായിരുന്നു ചില സംഘടനകളുടെ ആരോപണം.
ഏതായാലും ദൃശ്യമാധ്യമത്തിനും ലേഖകനുമെതിരെ സി പി എമ്മിനൊപ്പം ബി ജെ പിയും അണിനിരക്കുകയാണ്
https://www.facebook.com/Malayalivartha