തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള ഹിന്ദി തൊഴിലാളികള്‍ക്കെതിരെ വിദ്വേഷആക്രമണം നടക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാന്‍ നാലംഗ സംഘത്തെ അയയ്ക്കുമെന്ന് ബീഹാര്‍
തമിഴ്നാട്ടില്‍ ഹിന്ദിക്കാരായ തൊഴിലാളികള്‍ക്ക് സുരക്ഷയില്ലെന്ന പ്രചാരണം കാട്ടുതീ പോലെ പടരുകയാണ്. മാര്‍ച്ച് ആദ്യവാരം ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തതായുള്ള ഒരു തീയതി കാണിക്കാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള ഹിന്ദി തൊഴിലാളികള്‍ക്കെതിരെ വിദ്വേഷആക്രമണം നടക്കുന്നതിനെക്കുറിച്ച് നിരീക്ഷിക്കാന്‍ നാലംഗ സംഘത്തെ അയയ്ക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തമിഴ്നാട്ടിലെ ഡിഎംകെസര്‍ക്കാര്‍ പറഞ്ഞു.ഈ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബീഹാറും തമിഴ്നാട് സര്‍ക്കാരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.
ഇതിനിടെ സ്റ്റാലിന്‍റെ പിറന്നാള്‍ ആഘോഷത്തിന് ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവ് പങ്കെടുത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വന്തം സംസ്ഥാനങ്ങളിലെജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയുടെ പിറന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്തത് ബീഹാറിലെ ജനങ്ങളെ അവഹേളിച്ചതിന് തുല്ല്യമാണെന്ന് ബീഹാറിലെ ബിജെപി ആരോപിച്ചു.
ഈ വിഷയമുന്നയിച്ച് തമിഴ്നാട്ടിൽ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈയ്ക്കെതിരെ ഡിഎംകെ സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു.ഇതിനെതിരെ കട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുൻ പോലീസ് ഓഫീസർകൂടിയായ അണ്ണാമലൈ...
ധൈര്യമുണ്ടെങ്കില്‍ തന്നെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ അണ്ണാമലൈ ഡിഎംകെ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു.. "വടക്കേയിന്ത്യക്കാര്‍ക്ക്എതിരെ ഏഴ് ദശകങ്ങളായി നടത്തുന്ന ദുഷ്പ്രചാരണം തുറന്നുകാണിച്ചതിനാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹിന്ദി തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം എന്‍റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടത്. കേസില്‍ കുടുക്കി ജനാധിപത്യത്തിന്‍റെ ശബ്ദം ഇല്ലായ്മ ചെയ്യാമെന്ന് നിങ്ങള്‍ വിചാരിക്കുന്നു. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ 24 മണിക്കൂര്‍ നിങ്ങള്‍ക്ക് തരുന്നു. ഫാസിസ്റ്റുകളായ ഡിഎംകെയോട് ഞാന്‍ പറയുന്നു-ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. "- അണ്ണാമലൈ വെല്ലുവിളിച്ചു.
. ദീര്‍ഘനാളായി അണ്ണാമലൈയും ഡിഎംകെ സര്‍ക്കാരും തമ്മില്‍ യുദ്ധത്തിലാണ്. ഈ പ്രശ്നത്തിന്‍റെ പേരില്‍ അണ്ണാമലൈയെ ഒതുക്കാനാണ് ഡിഎംകെ സര്‍ക്കാരിന്‍റെ നീക്കമെന്ന് പറയപ്പെടുന്നു.
എന്നാല്‍ തമിഴ്നാട്ടില്‍ അനുഭവിക്കുന്ന അവഗണനയും ആക്രമണങ്ങളും പറഞ്ഞ് തനിക്ക് ബീഹാറില്‍ നിന്നും ധാരാളം ഫോണ്‍വിളികള്‍ വരുന്നതായി ബീഹാറിലെ ലോക് ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന്‍പറഞ്ഞു."ഈ ആരോപണം വ്യാജമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍ എന്തുകൊണ്ടാണ് തമിഴ്നാട്ടിലെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പിന്നീട് അവര്‍അനുഭവിക്കുന്ന പീഡനത്തെപ്പറ്റി വീഡിയോയില്‍ പറഞ്ഞു?"- ചിരാഗ് പസ്വാന്‍ പറയുന്നു.
അതേസമയം തമിഴ്നാട്ടില്‍ ബീഹാറിലെ മുഴുവന്‍ തൊഴിലാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉറപ്പ് നല്‍കി. ധാരാളം ഹിന്ദി തൊഴിലാളികള്‍ തമിഴ്നാട് വിട്ട് പോകുന്നത് ഹോളി ആഘോഷത്തില്‍ പങ്കെടുക്കാനാണെന്നും അത് കഴിഞ്ഞാല്‍ അവര്‍ തിരിച്ചെത്തുമെന്നും ഡിഎംകെ പറഞ്ഞു.
തിരുപ്പൂര്‍, കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങി ഹിന്ദി ഭാഷാ തൊഴിലാളികളെ ധാരാളമായിആകര്‍ഷിക്കുന്ന തമിഴ്നാട്ടിലെ നഗരങ്ങളില്‍ നിന്നെല്ലാം ഹിന്ദി ഭാഷാ തൊഴിലാളികള്‍ മുങ്ങുകയാണ്. അവര്‍ ഹോളി ആഘോഷിക്കാനാണ് പോകുന്നതെന്ന് ഡിഎംകെ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും അവകാശപ്പെടുന്നുവെങ്കിലും പലയിടങ്ങളിലും തൊഴിലാളികള്‍ എത്തുന്നതേയില്ല.
ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങള്‍,ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, കെട്ടിടനിര്‍മ്മാണ മേഖല എന്നീ മേഖലകളില്‍ 70 ശതമാനത്തിലധികം ഹിന്ദിക്കാരാണ്.തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും ഹിന്ദിത്തൊഴിലാളികള്‍ ശനിയാഴ്ച തമിഴ്നാട് വിട്ടു. ദേശീയതലത്തിൽ നേതാവാകാൻ ശ്രമിക്കുന്ന എം കെ സ്റ്റാലിന് .ഹിന്ദിനാടിനെ വെറുപ്പിച്ച് എങ്ങനെ രാഷ്ട്ര നേതാവാകും.നല്ല ഇമേജിൽനിൽക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്റ്റൈല് കളയല്ലേ പ്ലീസ്..
https://www.facebook.com/Malayalivartha