ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പിനായി ഭക്തർ എത്തിക്കുന്ന ഇഷ്ടിക തിരികെ കൊണ്ടുപോകുന്നവർക്ക് പിഴ
ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പിനായി ഭക്തർ എത്തിക്കുന്ന ഇഷ്ടിക തിരികെ കൊണ്ടുപോകുന്നവർക്ക് പിഴ ഈടാക്കുമെന്നുള്ള തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പൊങ്കാല. ധാർഷ്ട്യത്തിന്റെ ഭാഷയാണ് മേയറിൽനിന്ന് ഉണ്ടായതെന്ന് ഹിന്ദുഐക്യമേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ മലയാളി വാർത്തയോടു പറഞ്ഞു.
ഈ ചുടുകട്ടകൾ വീടുകൾ നിർമ്മിക്കാൻ കഴിയുന്ന ഗുണനിലവാരമുണ്ടോയെന്ന് പരിശോധിക്കണം.അടുപ്പുകൾ കൂട്ടാൻവേണ്ടിമാത്രം ഗുണനിലവാരമില്ലാതെ നിർമ്മിക്കുന്ന ചുടുകട്ടകളുടെ ഉറപ്പ് പരിശോധിക്കാതെ കരാറുകാരന് മറിച്ചുകൊടുക്കുന്ന കോർപ്പറേഷന്റെ നടപടി ആറ്റുകാൽ ഭക്തർ ഒരിക്കലും അംഗീകരിക്കാൻ വഴിയില്ല.പൊങ്കാല ഞാൻ ഇടില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച മേയർ ഇക്കാര്യത്തിലും ആർജവം കാട്ടണം.അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ആളുകൾ പൊങ്കാല ഇടും ,അടുപ്പുകൾ ഇല്ലാതെതന്നെ.
https://www.facebook.com/Malayalivartha