ബസ് ടെര്‍മിനലില്‍ യാത്രക്കാരെയും വ്യാപാരികളെയും ബന്ധിയാക്കി സിപിഎം പന്തല്‍ നിര്‍മ്മാണം
ബസ് ടെര്‍മിനലില്‍ യാത്രക്കാരെയും വ്യാപാരികളെയും ബന്ധിയാക്കി സിപിഎം പന്തല്‍ നിര്‍മ്മാണം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയ്ക്ക് പാലായില്‍ സ്വീകരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് കെട്ടിയടച്ച് പത്തല്‍ പണിയുന്നത്.
ജനകീയ പ്രതിരോധ യാത്ര പാലായില്‍ എത്തുന്നത് ഈ മാസം 11 നാണ് എങ്കിലും 5 മുതല്‍ 14 വരെ ബസ്റ്റാന്‍ഡില്‍ പ്രവേശനമില്ല. പന്തല്‍ പൊളിച്ചു മാറ്റുന്നതു വരെ പിന്നെയും ഇവിടെ യാത്രക്കാര്‍ക്ക് പ്രവേശനമില്ല. പാലായിലെ പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുള്ള ഏറ്റവും തിരക്കേറിയ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ പൂര്‍ണ്ണമായും കെട്ടിയടച്ച് വിദ്യാര്‍ത്ഥികളും പ്രായമായവരും ഭിന്നശേഷിക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരെയും കച്ചവടക്കാരെയും പെരുവഴില്‍ ആക്കി.ദിവസേന 100 കണക്കിന് ബസ് ട്രിപ്പുകൾ ആണ് ഇവിടെ കയറിയിറങ്ങുന്നത്. അഞ്ചു ബസുകളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യാൻ ഇപ്പോൾ സ്ഥലമില്ല. വൈക്കം റൂട്ടിലേക്ക് തിരിഞ്ഞ് ബസുകൾ പിന്നോട്ട് കയറിയാണ് തിരികെ പോകുന്നത്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ കടുത്ത വെയിലിൽ ഇരിപ്പിടമില്ലാതെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥ.
ജനങ്ങളെ പ്രതിരോധിച്ചുള്ള സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയ്‌ക്കെതിരരെ ശക്തമായ പ്രതിഷേധം ഒരുക്കുമെന്ന് ബിജെപി മേഖല പ്രസിഡന്റ് എന്‍ ഹരി മലയാളി വാർത്തയോട് പറഞ്ഞു.
കോടതിവിധിയെ കാറ്റില്‍ പറത്തി പൊള്ളുന്ന വെയിലില്‍ ജനങ്ങളെ പെരുവഴിയില്‍ ഇറക്കി വിട്ടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ഗോവിന്ദജാഥ പാലായിൽ ചുട്ടുപൊള്ളുമെന്നാണ് ജനസംസാരം
https://www.facebook.com/Malayalivartha